1058ൽ ഇറ്റലിയിലെ ഗെയിറ്റായിലാണ് വി.ജെലാസിയൂസ് രണ്ടാമൻ പാപ്പായുടെ ജനനം.മോണ്ടെ കാസിനോ ആശ്രമത്തിലെ ബെനഡിക്ടൻ സന്യാസിയായിരുന്ന അദ്ദേഹം ഉർബൻ രണ്ടാമൻ പാപ്പയുടെ സബ് ഡീക്കനായി 1088ൽ നിയമിക്കപ്പെട്ടു. പിന്നീട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം ചാൻസലറായി 1118 വരെ സേവനമനുഷ്ഠിച്ചു.തുടർന്ന് 1118ൽ പാശ്ചാൾ രണ്ടാമൻ പാപ്പായുടെ പിൻഗാമിയായി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം കത്തോലിക്കാ സഭയുടെ 161മത്തെ മാർപ്പാപ്പയായി. റോമൻ ചക്രവർത്തിയായ ഹെൻറി അഞ്ചാമൻ ഇത് അംഗീകരിക്കാതിരിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം പാപ്പായെ നാട് കടത്തുകയും ചെയ്തു.അതേസമയം ഗ്രിഗറി എട്ടാമൻ എന്ന എതിർപാപ്പായെ അവരോധിക്കുകയും ചെയ്തു.
ഗെയിറ്റായിൽ എത്തിയ ജെലാസിയൂസ് പാപ്പ അവിടെ പുരോഹിതനായി നിയമിക്കപ്പെടുകയും പിന്നീട് മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഹെൻട്രി അഞ്ചാമനെയും ഗ്രിഗറി ഏട്ടാമൻ എന്ന എതിർപ്പാപ്പായെയും ഭ്രഷ്ടരാക്കി. തുടർന്നും സഭയിൽ അനേകം പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്ന അദ്ദേഹം 1119ൽ ഫ്രാൻസിൽ വച്ച് മരണമടഞ്ഞു. ഒരു വർഷക്കാലം മാത്രം സഭയെ നയിച്ച ഇദ്ദേഹം ഇറ്റലിക്ക് പുറത്തുവച്ച് മരണമടഞ്ഞ ചുരുക്കം ചില പാപ്പാമാരിൽ ഒരാളാണ്.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/671
https://english.cnewslive.com/news/20255/saint-gelasius-ii-pope-and-benedictine-monk-saint-of-the-day-january-29-sm
Saint of the Day – 29 January – St Pope Gelasius II (c 1060–1119)
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount