469ൽ ഫ്രാൻസിൽ ജനിച്ച ഈ വിശുദ്ധൻ ചെറുപ്പം മുതലേ അനുദിന ദിവ്യബലി മുടക്കിയിരുന്നില്ല.പൗരോഹിത്യം സ്വീകരിച്ചതിനുശേഷം ആശ്രമാധിപനായി നിയമിക്കപ്പെട്ട വിശുദ്ധൻ പിന്നീട് പാരീസിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. മെത്രാനായിരുന്നിട്ടും തന്റെ ലാളിത്യം അദ്ദേഹം കൈവെടിഞ്ഞില്ല. രാത്രി ഒമ്പത് മണിക്ക് പള്ളിയില്‍ പോയാല്‍, പുലരുവോളം വിശുദ്ധന്‍ അവിടെ പ്രാര്‍ത്ഥനയുമായി കഴിയുമായിരുന്നു.പാരീസിലെ രാജാക്കന്മാരുടെയിടയിൽ ഓരോ പ്രതിസന്ധികളും ഉണ്ടാവുമ്പോൾ വിശുദ്ധൻ അവയിൽ ഇടപെട്ട് അവ പരിഹരിക്കുവാൻ ശ്രമിച്ചിരുന്നു. തന്റെ വാർദ്ധക്യത്തിലും അദ്ദേഹത്തിന്റെ ഭക്തിതീക്ഷ്ണത ഒട്ടും കുറഞ്ഞിരുന്നില്ല. വിശുദ്ധന്റെ പ്രഭാഷണങ്ങൾ വഴിയായി എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകൾ മാനസാന്തരപ്പെട്ടിരുന്നു.576 ലായിരുന്നു വിശുദ്ധന്റെ മരണം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.ewtn.com/catholicism/library/saint-germanus-bishop-of-paris-c-5507
https://americaneedsfatima.org/articles/saint-germanus-of-paris
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount