1412ൽ ഫ്രാൻസിൽ ജനിച്ച ഈ വിശുദ്ധ ഒരു ഇടയപെൺകുട്ടിയായിരുന്നു.ചെറുപ്പം മുതലെ യേശുവിനെ ഏറെ സ്നേഹിച്ചിരുന്ന വിശുദ്ധയ്ക്ക് പതിമൂന്നാം വയസ്സ് മുതൽ തന്നെ വി.മിഖായേൽ മാലാഖയുടെയും, വി.മാർഗരറ്റിന്റെയും വി.കാതറിന്റെയും ദർശനങ്ങൾ ലഭിച്ചിരുന്നു. ഇംഗ്ലീഷ് ആധിപത്യത്തിലായിരുന്ന ഫ്രാൻസിനെ മോചിപ്പിക്കുക എന്ന ദൗത്യം വിശുദ്ധയെ ദൈവം ഏൽപ്പിക്കുന്നതായി ദർശനങ്ങളിലൂടെ അവൾ മനസിലാക്കി.ഫ്രാന്‍സിന്റെ യഥാര്‍ഥ കിരീടാവകാശിയായ ചാൾസ് ഏഴാമൻ ഫ്രഞ്ച് സേനയെ നയിക്കുന്നതിനായി ജൊവാനെ ചുമതലപ്പെടുത്തി. ജൊവാന്റെ നേതൃത്വത്തിൽ ഫ്രഞ്ച് സൈന്യം അനേകം പ്രദേശങ്ങൾ തിരിച്ചുപിടിച്ചു. എന്നാൽ 1430ൽ, യുദ്ധത്തിന്റെ ഒരു ഘട്ടത്തിൽ ഇംഗ്ലീഷ് സൈന്യം വിശുദ്ധയെ പിടികൂടുകയും തടവിലാക്കുകയും ചെയ്തു. ഇംഗ്ലീഷ് കോടതി വിശുദ്ധയെ വിചാരണ ചെയ്തു. ബിഷപ്പുമാരടങ്ങുന്ന ന്യായാധിപസംഘം വിശുദ്ധയെ വധശിക്ഷയ്ക്ക് വിധിച്ചു. മതനിന്ദ,മന്ത്രവാദം,വ്യഭിചാരം എന്നീ വ്യാജ കുറ്റാരോപണങ്ങൾ വിശുദ്ധയ്ക്ക് നേരെ നടത്തി.1431ൽ അവളുടെ പത്തൊൻപതാം വയസിൽ വിശുദ്ധയെ ഒരു തൂണിൽ കെട്ടി ജീവനോടെ തീയിൽ ദഹിപ്പിച്ചു. വിശുദ്ധയുടെ മരണത്തിന് 23 വർഷങ്ങൾക്ക് ശേഷം അവൾ കുറ്റവിമുക്തയാണെന്ന് കണ്ടെത്തി.1920ൽ ബെനഡിക്ട് പതിനഞ്ചാമൻ പാപ്പ വിശുദ്ധയായി നാമകരണം ചെയ്തു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=295
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount