എ.ഡി 347ൽ അന്ത്യോക്ക്യായിൽ ജനിച്ച വി. ജോൺ ക്രിസോസ്റ്റം, ‘സ്വർണ്ണനാവ്’ എന്നർത്ഥമുള്ള
‘ക്രിസോസ്റ്റം’ എന്ന തന്റെ പേര് സൂചിപ്പിക്കുന്നതുപോലെ സഭയുടെ എക്കാലത്തെയും മികച്ച വചനപ്രഘോഷകരിൽ പ്രധാനിയാണ്.വിശുദ്ധൻ ജനിച്ച ഉടനെ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണമടഞ്ഞു. ഗ്രീക്കുകാരിയായിരുന്ന അമ്മ മികച്ച വിദ്യാഭ്യാസം നൽകി അദ്ദേഹത്തെ വളർത്തി.അന്ത്യോക്യായിലെ മെത്രാനായിരുന്ന മെലിറ്റസിനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. വി.ഗ്രന്ഥവും മറ്റ് ആത്മീയഗ്രന്ഥങ്ങളും വായിക്കുകയും പഠിക്കുകയും ചെയ്ത വിശുദ്ധൻ പിന്നീട് സന്യാസത്തിനായി മരുഭൂമിയിലേക്ക് പോയി. എന്നാൽ കഠിനമായ തപശ്ചര്യകൾ കൊണ്ട് അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനാൽ അന്ത്യോക്യായിൽ തിരികെയെത്തി. വൈദികപഠനം നടത്തിയ ശേഷം 386ൽ പൗരോഹിത്യം സ്വീകരിച്ചു.ശക്തമായ വചനപ്രഘോഷണങ്ങളാൽ പ്രസിദ്ധിയാർജിച്ച വിശുദ്ധൻ തുടർന്ന് 398ൽ കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസ് ആയി നിയമിക്കപ്പെട്ടു. തന്റെ പ്രഘോഷണങ്ങളിലൂടെ തിന്മകളെ ധൈര്യപൂർവ്വം എതിർത്ത വിശുദ്ധൻ അധികാരസ്ഥാനത്തിരിക്കുന്നവരുടെ അഴിമതികൾക്കെതിരെ സംസാരിക്കാൻ മടിച്ചില്ല. ഇതേത്തുടർന്ന് ചക്രവർത്തിനിയായ യൂഡോക്സിയയെയും അലക്സാൻഡ്രിയയിലെ പാത്രിയാർക്കീസായ തിയോഫിലസിനെയും പോലുള്ള ധാരാളം ശത്രുക്കൾ അദ്ദേഹത്തിനുണ്ടാവുകയും, വിശുദ്ധൻ അർമേനിയയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു.അവിടെവച്ച് കത്തുകളിലൂടെ വിശുദ്ധൻ ജനങ്ങൾക്ക് പ്രബോധനം നൽകിയിരുന്നു. സുവിശേഷങ്ങളുടെ വ്യാഖ്യാനങ്ങൾ ഉൾപ്പടെയുള്ള വിശുദ്ധന്റെ ധാരാളം കൃതികൾ ഇന്നും പ്രസിദ്ധമാണ്. എ.ഡി 407ലായിരുന്നു വിശുദ്ധന്റെ മരണം.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-john-chrysostom-362
http://www.pravachakasabdam.com/index.php/site/news/2529
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount