1599ൽ ബെൽജിയത്തിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച വി.ജോൺ ബെർക്ക്മാൻസ് ചെറുപ്പം മുതലേ ഒരു വൈദികനാകാൻ ആഗ്രഹിച്ചിരുന്നു.വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നതിനാൽ വിശുദ്ധൻ തന്റെ വിദ്യാഭ്യാസത്തിനായി വീട്ടുജോലി ചെയ്ത് വരുമാനമുണ്ടാക്കിയിരുന്നു.1616ൽ പിതാവിന്റെ എതിർപ്പുകളെ അവഗണിച്ച് ജെസ്യൂട്ട് സന്യാസസമൂഹത്തിൽ ചേർന്ന അദ്ദേഹം ചെറിയ ജോലികൾ പോലും ഏറ്റവും വിശ്വസ്തതയോടെ ചെയ്യാൻ ശ്രദ്ധിച്ചിരുന്നു.വൈദികനായശേഷം യേശുവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നതിനായി ഒരു മിലിറ്ററി ചാപ്ലയിൻ ആകാൻ വിശുദ്ധൻ ആഗ്രഹിച്ചു. ശരീരത്തെ നിയന്ത്രിച്ചും പരിത്യാഗങ്ങൾ അനുഷ്ഠിച്ചുമൊക്കെ വിശുദ്ധൻ മറ്റുള്ളവർക്ക് ഒരു മാതൃകയായി.1619ൽ വ്രതവാഗ്ദാനം നടത്തിയ വിശുദ്ധൻ തുടർന്ന് തത്വശാസ്ത്രപഠനത്തിനായി റോമിലേക്ക് അയക്കപ്പെട്ടു. പഠനത്തിൽ സമർത്ഥനായിരുന്ന വിശുദ്ധനെ തത്വശാസ്ത്രവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുക്കുന്നതിനായി വിഖ്യാതമായ കലാലയങ്ങളിലേക്ക് അധികാരികൾ അയച്ചിരുന്നു.അത്തരം ഒരു യാത്രയ്ക്കിടെ വിശുദ്ധന് അസാധാരണമായ ഒരു പനി ബാധിക്കുകയും അതേത്തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യം തീരെ ക്ഷയിക്കുകയും ചെയ്തു.1621ൽ തന്റെ 22ആം വയസിലായിരുന്നു വിശുദ്ധന്റെ മരണം.1888ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.അൽത്താരശുശ്രൂഷികളുടെ മധ്യസ്ഥനാണ് വി. ജോൺ ബെർക്ക്മാൻസ്.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.jesuits.global/saint-blessed/saint-john-berchmans/
https://www.catholic.org/saints/saint.php?saint_id=454
http://www.pravachakasabdam.com/index.php/site/news/2162
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount