ഇടവകവൈദികരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനി 1786ൽ ഫ്രാൻസിലാണ് ജനിക്കുന്നത്. ചെറുപ്പത്തിൽ തന്നെ വൈദികരെ ഏറെ ബഹുമാനത്തോടെ വീക്ഷിച്ചിരുന്ന ജോൺ ഒരു വൈദികനാകാൻ ഏറെ ആഗ്രഹിച്ചു.കഴിവുകളുടേയും, വിദ്യാഭ്യാസത്തിന്റേയും കാര്യത്തില്‍ അപര്യാപ്തതകള്‍ ഉണ്ടായിരുന്നുവെങ്കിലും 1815-ല്‍ ജോണിന് പൗരോഹിത്യ പട്ടം ലഭിച്ചു. മൂന്ന്‍ വര്‍ഷത്തോളം എക്കുല്ലി എന്ന പ്രദേശത്ത് അസി. വികാരിയായി ശുശ്രൂഷ ചെയ്തശേഷം വിശുദ്ധന്‍ ആര്‍സിലെ ഇടവക വികാരിയായി നിയമിതനായി.കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന ആർസ് നിവാസികളുടെ ഇടയിലേക്ക് ദൈവസ്നേഹവുമായി വിശുദ്ധൻ കടന്നുവന്നു.തപോനിഷ്ടമായ ജീവിതത്തിലൂടെ ദൈവസ്നേഹത്തിന്റെ മാതൃകയായി മാറിയ വിശുദ്ധന്റെ പ്രസംഗങ്ങൾ കേട്ട് മാരകപാപികൾ പോലും മാനസാന്തരത്തിലേക്ക് കടന്നുവന്നു.ആർസിൽ നടക്കുന്ന മാനസാന്തരങ്ങളെക്കുറിച്ചുള്ള വാർത്തകൾ കേട്ട് വിദേശരാജ്യങ്ങളിൽ നിന്ന് പോലും ആളുകൾ ആ ചെറിയ ഗ്രാമത്തിൽ എത്തിത്തുടങ്ങി.’കുമ്പസാരക്കൂട്ടിലെ രക്തസാക്ഷി’ എന്നുകൂടി അറിയപ്പെടുന്ന വി. ജോൺ മരിയ വിയാനി ചില ദിവസങ്ങളിൽ 16 മണിക്കൂറോളം കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചിരുന്നു. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടിയുള്ള ശുശ്രൂഷയ്ക്കിടെ അദ്ദേഹത്തിന് പലപ്പോഴും പൈശാചികപീഡകൾ ഉണ്ടാകുമായിരുന്നു.ത്യാഗങ്ങൾ ഏറ്റെടുത്ത് ശുശ്രൂഷ മുന്നോട്ടുകൊണ്ടുപോയ വിശുദ്ധൻ 42 വർഷക്കാലം ആർസിൽ പ്രേഷിതപ്രവർത്തനം നടത്തി.1859ലായിരുന്നു വിശുദ്ധന്റെ മരണം. മൃതസംസ്കാരശുശ്രൂഷയിൽ വൈദികരും മെത്രാന്മാരുമടക്കം 1000ഓളം ആളുകൾ പങ്കെടുത്തു.1925ലാണ് ജോൺ മരിയ വിയാനി വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടത്. ആർസിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധന്റെ കബറിടത്തിലേക്ക് ഏകദേശം 4,50,000 തീർഥാടകർ ഓരോ വർഷവും എത്തുന്നു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-john-mary-vianney-322
https://www.catholic.org/saints/saint.php?saint_id=399
http://www.pravachakasabdam.com/index.php/site/news/2105
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount