1801ൽ ലണ്ടനിൽ ജനിച്ച വി.ജോൺ ഹെൻറി ന്യൂമാൻ, തന്റെ കൗമാരക്കാലത്ത് നിരീശ്വരവാദ ചിന്തകളോട് അനുഭാവം പുലർത്തിയിരുന്നെങ്കിലും, ഒരു പരിവർത്തനത്തിന് വിധേയനായ അദ്ദേഹം പിന്നീട് വി. ഗ്രന്ഥം വായിച്ച് പഠിക്കുവാൻ തുടങ്ങി . തുടർന്ന് ഓക്സ്ഫോർഡിലെ ട്രിനിറ്റി കോളേജിൽ ദൈവശാസ്ത്രപഠനം നടത്തുകയും ആംഗ്ലിക്കൻ പുരോഹിതനാവുകയും ചെയ്തു.മികച്ച ഒരു പ്രഭാഷകനായിരുന്നു അദ്ദേഹം.ഇംഗ്ലണ്ടിലെ കത്തോലിക്കാ വിശ്വാസത്തിന്റെ വേരുകളെ കുറിച്ച് പഠിക്കുന്ന ഓക്സ്ഫോർഡ് പ്രസ്ഥാനത്തിന്റെ നേതാവായിരിക്കെയാണ് അദ്ദേഹം കത്തോലിക്കാ വിശ്വാസത്തിൽ ആകൃഷ്ടനാകുന്നത്. താൻ നടത്തിയ ചരിത്രപരമായ അന്വേഷണങ്ങളിലൂടെ കത്തോലിക്കാസഭയാണ് യേശുവിനോട് ഏറ്റവുമധികം ചേർന്ന് നിൽക്കുന്നത് എന്ന ബോധ്യം അദ്ദേഹത്തിന് ലഭിച്ചു.1845ൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അദ്ദേഹം രണ്ട് വർഷങ്ങൾക്ക് ശേഷം കത്തോലിക്കാപുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.കത്തോലിക്കാവിശ്വാസത്തിനെതിരെയുള്ള വാദങ്ങളെ എതിർത്ത് തോൽപ്പിച്ചിരുന്ന ഒരു വിശ്വാസസംരക്ഷകനായിരുന്നു വി.ജോൺ ഹെൻറി ന്യൂമാൻ.1879ൽ അദ്ദേഹം കർദിനാളായി അഭിഷിക്തനായി.40ഓളം പുസ്തകങ്ങളും 21000ഓളം കത്തുകളുമടങ്ങുന്ന അദ്ദേഹത്തിന്റെ രചനകൾ കത്തോലിക്കാസഭയ്ക്ക് വലിയ മുതൽക്കൂട്ടാണ്.1890ലായിരുന്നു വിശുദ്ധന്റെ മരണം.2019ൽ ഫ്രാൻസിസ് പാപ്പാ കർദിനാൾ ജോൺ ഹെൻറി ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.franciscanmedia.org/saint-of-the-day/saint-john-henry-newman/
https://www.ewtn.com/catholicism/saints/john-henry-cardinal-newman-13805
http://www.pravachakasabdam.com/index.php/site/news/14513
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount