1869ൽ സുഡാനിലെ ഒൾഗോസ ഗ്രാമത്തിലായിരുന്നു വി. ജോസഫൈൻ ബക്കിതയുടെ ജനനം. നല്ലൊരു ബാല്യത്തിലൂടെ കടന്നുപോയിരുന്ന അവളെ ഏഴാം വയസ്സിൽ അറബികളായ അടിമക്കച്ചവടക്കാർ വിശുദ്ധയെ തട്ടിക്കൊണ്ടുപോയി.960 കി.മീ കാൽനടയായി യാത്ര ചെയ്യിച്ചു.യാത്രയ്ക്കിടെ അനേകം കൈമാറ്റങ്ങൾക്ക് വിധേയയായി.തന്റെ പേര് പോലും മറന്നിരുന്ന അവൾക്ക് അടിമക്കച്ചവടക്കാരാണ് ബക്കിത എന്ന പേര് നൽകിയത്.
പിന്നീട് അവർ അവളെ ഇസ്ലാം മതത്തിലേക്ക് മതം മാറ്റി.12 വയസ്സിനുള്ളിൽ പന്ത്രണ്ടോളം തവണ അവൾ വിവിധ ആളുകൾക്ക് വിൽക്കപ്പെട്ടു. യജമാനന്മാരിൽ നിന്നുള്ള ക്രൂരമായ പീഡനങ്ങൾ ഇക്കാലഘട്ടങ്ങളിൽ അവൾ സഹിച്ചു.മുറിവുകളോ ചതവുകളോ ശരീരത്തിൽ ലഭിക്കാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല. ഏകദേശം 114ഓളം മുറിവുകൾ അവളുടെ ശരീരത്തിൽ കാണപ്പെട്ടിരുന്നു.അവസാനം ഇറ്റാലിയൻ വൈസ് കോൺസൽ ആയ കാലിസ്റ്റോ ലിഞ്ഞാനി അവളെ വാങ്ങി.കുറെ നാളുകൾക്ക് ശേഷം അവളുടെ ജീവിതത്തിലേക്ക് സമാധാനത്തിന്റെ രശ്മികൾ പരക്കുന്നതിന് ഇത് ഇടയാക്കി. ഇറ്റലിയിലേക്ക് കുടിയേറാൻ ആഗ്രഹിച്ച അവൾ അദ്ദേഹത്തോടൊപ്പം ഇറ്റലിയിലേക്ക് വരികയും അവിടെ ഒരു വീട്ടിൽ ജോലിക്കാരിയായി നിൽക്കുകയും ചെയ്തു. തുടർന്ന് യജമാനത്തി അവളെ തന്റെ മകളോടൊപ്പം കനോസ്സിയൻ സിസ്റ്റേഴ്സിന്റെ കൂടെ നിർത്തി. ഇവിടെ വെച്ച് ഈശോയെ അറിഞ്ഞ അവൾ 1891ൽ 21ആം വയസ്സിൽ മാമോദീസ സ്വീകരിക്കുകയും ജോസഫൈൻ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.തുടർന്ന് തന്റെ ദൈവവിളി തിരിച്ചറിഞ്ഞ അവൾ ആ സന്യാസസമൂഹത്തിൽ ചേർന്നു. സന്യാസജീവിതത്തിനിടയിൽ തന്റെ ജീവിതത്തിലെ എല്ലാ അനുഭവങ്ങൾക്കും നന്ദി പറയാനും, തന്നെ ഉപദ്രവിച്ച എല്ലാവരോടും ക്ഷമിക്കാനും അവൾ മറന്നില്ല. തന്റെ പുതിയ യജമാനനായ ഈശോയുടെ സ്നേഹം അവളെ ഇതിന് പ്രേരിപ്പിച്ചു. അനുസരണത്തിലും വിശുദ്ധിയിലും മുന്നേറിയ അവളെ ജീവിതകാലത്തുതന്നെ ആളുകൾ വിശുദ്ധ എന്ന് വിശേഷിപ്പിച്ചിരുന്നു.
മുമ്പുണ്ടായിരുന്ന ക്രൂരന്മാരായ യജമാനരെ അവൾ ദയയോടെ ഓർത്തു. “അവർക്ക് ഈശോയെപ്പറ്റി അറിയുമായിരുന്നില്ല. പിന്നെ അവർക്കെങ്ങനെ എന്നോട് നന്നായി പെരുമാറാൻ കഴിയും?” ഇതായിരുന്നു അവളുടെ ന്യായം. ക്രിസ്ത്യാനികളായി വളർന്നുവന്ന ചിലർ അവരുടെ വിശ്വാസത്തിനു യോജിച്ച വിധം ജീവിക്കാത്തതു കണ്ട് അവൾ അമ്പരന്നു. ” ഇത്ര നല്ലൊരു യജമാനനെ എങ്ങനെ ദ്രോഹിക്കാൻ പറ്റും?” അവൾ പറഞ്ഞു . ഇങ്ങനെ 50 വർഷക്കാലം സന്യാസജീവിതം അനുഷ്ഠിച്ച അവൾ 1947 ൽ ഇഹലോകവാസം വെടിഞ്ഞു.2000 ഒക്ടോബർ 1ന് വി. ജോൺ പോൾ രണ്ടാമൻ പാപ്പാ ജോസഫൈൻ ബക്കിതയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്: ജിൽസ ജോയ്
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://m.facebook.com/story.php?story_fbid=pfbid0YrPN2TvK832wW9xK6HwvzzWWY45pp6LXnpJk4hL7q4Zxeh7Xi8oGVxvqU7WNgKMEl&id=100053313108400&mibextid=Nif5oz
https://www.catholicnewsagency.com/saint/st-josephine-bakhita-680
https://catholicfire.blogspot.com/2008/02/st-josephine-bakhita-virgin.html?m=1
https://www.catholic.org/saints/saint.php?saint_id=5601
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount