1811ൽ ഇറ്റലിയിലെ കാസ്റ്റല്‍നുവോവോയിൽ ജനിച്ച വിശുദ്ധൻ ചെറുപ്പം മുതലെ ദൈവാലയത്തോട് ചേർന്നുള്ള ഒരു ജീവിതമാണ് നയിച്ചിരുന്നത്.1833ൽ പൗരോഹിത്യം സ്വീകരിച്ചശേഷം ‘institute of St. Francis’ എന്ന സ്ഥാപനത്തിൽ അധ്യാപകനായി നിയമിതനായി.യുവവൈദികർക്ക് വചനപ്രഘോഷണത്തിലും ജാൻസനിസം പോലുള്ള പാഷണ്ഡതകൾക്കെതിരെയുള്ള പോരാട്ടത്തിലും പരിശീലനം നൽകിയ വി. ജോസഫ് കഫാസ്സോ ഒരു ഉത്തമവൈദികന് വേണ്ട ഗുണങ്ങൾ എന്തായിരിക്കണമെന്ന് തന്റെ ശിഷ്യരെ പഠിപ്പിച്ചു. ആളുകളെ കുമ്പസാരിപ്പിക്കുന്നതിനായി ദിവസവും മണിക്കൂറുകൾ അദ്ദേഹം ചെലവഴിച്ചിരുന്നു.ദരിദ്രർക്കും അശരണർക്കും നേരെ അദ്ദേഹത്തിനുണ്ടായിരുന്ന അലിവും, ആത്മാക്കളെ യേശുവിനുവേണ്ടി നേടുന്നതിനുള്ള തീക്ഷ്ണതയും അദ്ദേഹത്തെ ഒരു മാതൃകാപുരോഹിതനാക്കി മാറ്റി. അദ്ദേഹത്തിന്റെ ഒരു പ്രീയപ്പെട്ട ശിഷ്യനായിരുന്നു വി.ഡോൺ ബോസ്‌കോ. വി.ഡോൺ ബോസ്‌കോ സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ വിശുദ്ധനോട് ഉപദേശം തേടിയിരുന്നു. സലേഷ്യൻ സഭ സ്ഥാപിക്കുന്നതിനുള്ള വലിയ പ്രോത്സാഹനം വിശുദ്ധനിൽ നിന്ന് ഡോൺ ബോസ്‌കോയ്ക്ക് ലഭിച്ചു.20 വർഷക്കാലം ജയിൽപ്പുള്ളികളോട് സുവിശേഷം പ്രഘോഷിക്കുകയും അവരെ സാന്ത്വനപ്പെടുത്തുകയും ചെയ്ത വിശുദ്ധൻ, അനേകം തടവുകാർക്ക് കൂദാശകൾ പരികർമ്മം ചെയ്ത് കൊടുക്കുകയും, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നവരെ മരണത്തിന് ഒരുക്കുകയും ചെയ്തു.അനേകം ആത്മാക്കളെ നേടുകയും വിശുദ്ധരായ വലിയ ഒരു ശിഷ്യഗണത്തെ വാർത്തെടുക്കുകയും ചെയ്ത വി. ജോസഫ് കഫാസോ 1860ലാണ് മരിക്കുന്നത്.1947ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1729
https://www.catholic.org/saints/saint.php?saint_id=696
https://www.sdb.org/en/Salesian_Holiness/Saints/Joseph_Cafasso
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount