1902ൽ സ്പെയിനിൽ ജനിച്ച ഈ വിശുദ്ധൻ ദൈവഭക്തിയുള്ള ഒരു കുടുംബത്തിലാണ് വളർന്നുവന്നത്. കുടുംബത്തിൽ തുടരെത്തുടരെയുണ്ടായ മരണങ്ങളും സാമ്പത്തികഞെരുക്കവും വിശുദ്ധന്റെ വ്യക്തിത്വത്തെ പാകതയുള്ളതും ദൈവാശ്രയത്തിൽ അടിയുറച്ചതുമാക്കി മാറ്റി.1918ൽ പൗരോഹിത്യത്തിലേക്ക് ദൈവം തന്നെ വിളിക്കുന്നതായി വിശുദ്ധന് അനുഭവപ്പെടുകയും പൗരോഹിത്യപഠനം അദ്ദേഹം ആരംഭിക്കുകയും ചെയ്തു. തന്റെ പിതാവിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം നിയമപഠനവും ഇതോടൊപ്പം നടത്തി. പിതാവിന്റെ മരണത്തെത്തുടർന്ന് വിദ്യാര്‍ഥിയായിരിക്കുമ്പോഴും കഠിനമായി അദ്ധ്വാനിക്കുകയും കുടുംബം പോറ്റുകയും ചെയ്യേണ്ടി വന്നു.1925ൽ പൗരോഹിത്യം സ്വീകരിച്ച വിശുദ്ധൻ 1928ൽ ‘ഓപ്പസ് ദേയ്’ എന്ന സമൂഹത്തിന് രൂപം കൊടുത്തു. വൈദികരും അൽമായരുമടങ്ങുന്ന ഈ സമൂഹത്തിലൂടെ സഭയോടും കുടുംബത്തോടും സമൂഹത്തോടുമുള്ള കടമകള്‍ ചെയ്ത് പൂര്‍ണമായും യേശുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ച് വിശുദ്ധിയില്‍ ജീവിക്കുന്ന കൂട്ടായ്മയെയാണ് വിശുദ്ധൻ ലക്ഷ്യം വെഒരുച്ചത്. അനുദിനകർത്തവ്യങ്ങളെ എങ്ങനെ ദൈവശുശ്രൂഷയാക്കി മാറ്റാമെന്നും, വിശുദ്ധി ഏത് ജീവിതാന്തസ്സിൽപ്പെട്ടവർക്കും സാധ്യമാണെന്നും വിശുദ്ധൻ ജനങ്ങളെ പഠിപ്പിച്ചു.മികച്ച ഒരു അധ്യാപകൻ കൂടിയായിരുന്നു വി. ജോസ്മരിയ എസ്ക്രീവ.
1975ല്‍ വി.ജോസ് മരിയ മരിക്കുമ്പോള്‍ ഓപസ് ഡേയിക്ക് 80 രാജ്യങ്ങളിലായി 80000 അംഗങ്ങളുണ്ടായിരുന്നു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://opusdei.org/en-nz/saint-josemaria/
https://www.catholic.org/saints/saint.php?saint_id=5603
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount