ഇറ്റലിയിലെ ടസ്ക്കനി സ്വദേശിയായിരുന്നു പാപ്പായായിരുന്ന വിശുദ്ധ ജോണ്‍ ഒന്നാമന്‍.അക്കാലത്ത് ഇറ്റലിയെ ഭരിച്ചിരുന്നത് കത്തോലിക്കരോട് സഹിഷ്ണുതയോടെ പെരുമാറുകയും അതേസമയം തന്നെ ആര്യനിസം എന്ന പാഷണ്ഡതയെ പിന്തുണക്കുകയും ചെയ്ത തിയഡോറിക് എന്ന ഒരു ചക്രവർത്തിയായിരുന്നു. എന്നാൽ വി.ജോൺ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ നയം മാറി.
കിഴക്കൻ ചക്രവർത്തിയായ ജസ്റ്റിൻ തന്റെ പ്രദേശത്തുള്ള ആര്യനിസം പിന്തുണയ്ക്കുന്നവരുടെമേൽ കടുത്ത നടപടികൾ അടിച്ചേൽപ്പിക്കാൻ തുടങ്ങിയപ്പോൾ, പാഷണ്ഡികൾക്കെതിരായ നടപടികൾ മയപ്പെടുത്തുന്നതിന് കിഴക്കോട്ട് ഒരു പ്രതിനിധി സംഘത്തെ നയിക്കാൻ തിയഡോറിക് ചക്രവർത്തി ജോണിനെ നിർബന്ധിച്ചു.ആദ്യം വിശുദ്ധന്‍ ഈ ആവശ്യം നിഷേധിച്ചു, എന്നാല്‍ അത് മൂലം പാശ്ചാത്യ കത്തോലിക്കരുടെ മേല്‍ രാജാവിന്റെ കോപം പതിയുമെന്ന ഭയത്താല്‍ അദ്ദേഹം അതിനു സമ്മതിച്ചു. എന്നാല്‍ മതപരിവര്‍ത്തനം ചെയ്തവരെ തിരിച്ച് മതവിരുദ്ധവാദത്തിലേക്ക് പോകുവാന്‍ അനുവദിക്കണമെന്ന കാര്യം താന്‍ ചക്രവര്‍ത്തിയോട് ആവശ്യപ്പെടുകയില്ലെന്നദ്ദേഹം ധൈര്യപൂര്‍വ്വം രാജാവിനോട് പറഞ്ഞു.
526-ലെ ഉയിര്‍പ്പു തിരുനാളിന് തൊട്ടു മുന്‍പാണ് അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തുന്നത്. ഇറ്റലിയില്‍ നിന്നും പുറത്ത് പോകുന്ന ആദ്യത്തെ മാര്‍പാപ്പായായിരുന്നു വിശുദ്ധ ജോണ്‍ ഒന്നാമന്‍. അതിനാല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ അദ്ദേഹത്തിന് ലഭിച്ച സ്വീകരണം അദ്ദേഹത്തിന് സ്വപ്നംകാണുന്നതിനും അപ്പുറമായിരുന്നു.ജസ്റ്റിൻ ചക്രവർത്തി വിശുദ്ധനെ ബഹുമാനപൂർവം സ്വീകരിച്ചു.
തന്റെ എതിരാളിയുമായുള്ള ജോണിന്റെ സൗഹൃദം തന്റെ സിംഹാസനത്തിനെതിരായ ഒരു ഗൂഢാലോചനയിലേക്ക് നയിച്ചേക്കാമെന്ന് ചക്രവർത്തി സംശയിക്കാൻ തുടങ്ങിയതിനാൽ, വീട്ടിലേക്കുള്ള യാത്രാമധ്യേ, ജോൺ റാവെന്നയിൽ തടവിലാക്കപ്പെട്ടു. പീഡനം മൂലം ജയിലിൽ കിടന്ന് താമസിയാതെ വിശുദ്ധൻ മരിച്ചു.ജോണിന്റെ മൃതദേഹം റോമിലേക്ക് കൊണ്ടുപോയി, സെന്റ് പീറ്ററിന്റെ ബസിലിക്കയിൽ അടക്കം ചെയ്തു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1395
https://www.catholic.org/saints/saint.php?saint_id=432
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount