1647ൽ പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ച വി. ജോൺ ഡി ബ്രിട്ടോ, ഡോണ്‍ പെഡ്രോ ദ്വിതീയന്‍റെ കൊട്ടാരത്തിലാണ് ബാല്യകാലം ചിലവഴിച്ചത്. ചെറുപ്പത്തിൽ വി.ഫ്രാൻസിസ് സേവ്യറിന്റെ മധ്യസ്ഥതയിൽ രോഗസൗഖ്യം ലഭിച്ച വിശുദ്ധൻ അന്നുമുതലേ ആ വിശുദ്ധനെ അനുകരിച്ച് ജീവിക്കാൻ ശ്രമിച്ചിരുന്നു.
1662 ൽ തന്റെ പതിനഞ്ചാം വയസ്സിൽ അദ്ദേഹം ഈശോസഭയിൽ ചേർന്നു.
മിഷൻ പ്രവർത്തനത്തിന് തീക്ഷ്ണമായി ആഗ്രഹിച്ച അദ്ദേഹം “ലോകത്തിൽ നിന്നും സന്യാസത്തിലേക്ക് എന്നെ വിളിച്ച ദൈവം ഇന്ത്യയിലേക് എന്നെ വിളിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് തന്റെ ആഗ്രഹം വെളിപ്പെടുത്തി.1673 ൽ വൈദികപട്ടം സ്വീകരിക്കുകയും, ഗോവയിലേക്ക് കപ്പൽ കയറുകയും ചെയ്തു.
14 കൊല്ലം അദ്ദേഹം തഞ്ചാവൂർ, മധുര, രാമേശ്വരം മുതലായ സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിച്ചു. ബ്രാഹ്മണനെപോലെയാണ് അദ്ദേഹം ജീവിച്ചിരിന്നത്. സവർണ്ണ ഹിന്ദുക്കളെ നേടിയെടുക്കാൻ പാവയ്ക്കായും മറ്റുമാണ് പലപ്പോഴും ഭക്ഷിച്ചിരുന്നത്.
അനേകം ഭാര്യമാരുണ്ടായിരുന്ന ഒരു ബ്രാഹ്‌മണനോട് ആ രീതി ഉപേക്ഷിക്കുവാൻ വിശുദ്ധൻ ആവശ്യപ്പെട്ടിരുന്നു. ഭാര്യമാരിലൊരാൾ ഇതിൽ ഏറെ കോപാകുലയാവുകയും, രാജാവിന്റെ ബന്ധുവായിരുന്ന അവരുടെ നിർബന്ധത്താൽ വിശുദ്ധൻ തടവിലാവുകയും ചെയ്തു. തടവിലായിരിക്കുന്ന സമയം 1693 ൽ വിശുദ്ധൻ തലയറുത്ത് കൊല്ലപ്പെടുകയും ചെയ്തു.സ്നാപകയോഹന്നാന്റേതിനോട് സമാനമായ ഒരു രക്തസാക്ഷിത്വം വരിച്ചതിനാൽ ‘ഇന്ത്യയുടെ സ്നാപകയോഹന്നാൻ’ എന്നും വിശുദ്ധൻ അറിയപ്പെടുന്നു.
1947 ൽ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/711
https://www.jesuits.global/saint-blessed/saint-john-de-brito/
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount