1330-ല്‍ ബൊഹേമിയയിലെ ഒരു ചെറുപട്ടണമായ നെപോമുക്കിൽ ജനിച്ച വിശുദ്ധ ജോണിന് ചെറുപ്പത്തിൽ തന്നെ ഒരു മാരകരോഗം പിടിപെട്ടെങ്കിലും വിശുദ്ധന്റെ മാതാപിതാക്കൾ പരി.അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും അതുവഴിയായി വിശുദ്ധന് രോഗശാന്തി ലഭിക്കുകയും ചെയ്തു.ഇതേത്തുടർന്ന് വിശുദ്ധന്റെ മാതാപിതാക്കൾ അദ്ദേഹത്തെ ദൈവസേവനത്തിനായി സമർപ്പിച്ചു. മികച്ചവിദ്യാഭ്യാസം കരസ്ഥമാക്കിയ വിശുദ്ധന് പൗരോഹിത്യം ജീവിതാഭിലാഷമായിരുന്നു.പ്രേഗിലെ സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് വിശുദ്ധന്‍ തത്വശാസ്ത്രവും, ദൈവശാസ്ത്രവും, സഭാനിയമങ്ങളും പഠിച്ചു. മാത്രമല്ല ദൈവശാസ്ത്രത്തിലും, സഭാ നിയമങ്ങളിലും വിശുദ്ധന്‍ ഉന്നത ബിരുദവും കരസ്ഥമാക്കി.തുടര്‍ന്നു തന്റെ പഠനങ്ങളില്‍ നിന്നും, നഗരത്തില്‍ നിന്നും പിന്‍വാങ്ങി പ്രാര്‍ത്ഥനയും ഉപവാസവുമായി ഒരുമാസത്തോളം ഏകാന്ത ജീവിതം നയിച്ചുകൊണ്ട് ജോണ്‍ ആത്മീയ ജീവിതത്തിനായി തയ്യാറെടുത്തു. വിശുദ്ധന്റെ മെത്രാന്‍ തന്നെ വിശുദ്ധന് പുരോഹിത പട്ടം നല്‍കുകയും ‘ഔര്‍ ലേഡി ഓഫ് ടെയിന്‍’ ഇടവകയുടെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. അധികം താമസിയാതെ മുഴുവന്‍ നഗരവും വിശുദ്ധനെ കേള്‍ക്കുവാനായി തടിച്ചുകൂടി. വിശുദ്ധന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനായി ആയിരങ്ങള്‍ അദ്ദേഹത്തിന്റെ ഇടവകയിലേക്ക് വരാന്‍ തുടങ്ങി.വെന്‍സെസ്ലാവൂസ് ചക്രവർത്തിയുടെ ഭാര്യയായിരുന്ന ജെയിനിന്റെ ആത്മീയ ഉപദേശകനായിരുന്ന വിശുദ്ധനോട് ഒരിക്കൽ ചക്രവർത്തി ഭാര്യയുടെ കുമ്പസാരരഹസ്യം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച വിശുദ്ധനെ പീഡനങ്ങൾക്ക് വിധേയനാക്കുകയും നദിയിൽ കെട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയും ചെയ്തു.1393ലായിരുന്നു വിശുദ്ധന്റെ രക്തസാക്ഷിത്വം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1397
https://www.catholic.org/saints/saint.php?saint_id=690
https://sanctoral.com/en/saints/saint_john_nepomucene.html
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount