എ. ഡി 730ൽ ജനിച്ച വി.ടാരാസിയൂസ് ബൈസന്റൈൻ സാമ്രാജ്യത്തിലെ ഉന്നത പദവിയിലുള്ള ഒരു ന്യായാധിപന്റെ മകനായിരുന്നു.ബൈസന്റൈൻ സാമ്രാജ്യത്തിലെ കോൺസുലേറ്റർ പദവിയിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധൻ പിന്നീട് കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെയും അമ്മ ഐറിന്റെയും സെക്രട്ടറിയായി നിയമിതനായി.784ൽ കോൺസ്റ്റാന്റിനോപ്പിളിന്റെ പാത്രിയാർക്കീസ് ആയി വിശുദ്ധൻ തെരെഞ്ഞെടുക്കപ്പെട്ടു. ചക്രവർത്തിമാരുടെ യുദ്ധം മൂലം റോമൻ സഭയുമായി പിരിഞ്ഞു നിന്നിരുന്ന കോൺസ്റ്റാന്റിനോപ്പിൾ സഭ പുനരൈക്യം നടത്തണം എന്ന നിബന്ധനയോട് കൂടെയാണ് വിശുദ്ധൻ ഈ പദവി ഏറ്റെടുക്കാൻ സമ്മതിച്ചത്. ഇതിനായി പിന്നീട് അദ്ദേഹം ഏറെ ശ്രമങ്ങൾ നടത്തുകയും ചെയ്തു.രണ്ടാം നിഖ്യാ കൗൺസിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നടത്തപ്പെട്ടത്.ചക്രവർത്തിയുടെ വിവാഹമോചനത്തെ എതിർത്തതിനാൽ അദ്ദേഹത്തിന്റെ ശത്രുതയ്ക്ക് വിശുദ്ധൻ ഇരയാകേണ്ടിവന്നു. വിശുദ്ധ ടാരാസിയൂസിന്റെ മുഴുവന്‍ ജീവിതവും അനുതാപത്തിന്റേയും, പ്രാര്‍ത്ഥനയുടേതുമായിരുന്നു. തന്റെ സഭയിലെ എല്ലാ ഭവനങ്ങളും ആശുപത്രികളും സന്ദർശിച്ച് അദ്ദേഹം ദാനധർമ്മം നടത്തിയിരുന്നു.21 വർഷക്കാലം അദ്ദേഹം കോൺസ്റ്റാന്റിനോപ്പിൾ സഭയെ നയിച്ചു. എ. ഡി 806ലായിരുന്നു വിശുദ്ധന്റെ മരണം.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/814
https://www.catholic.org/saints/saint.php?saint_id=158
https://www.newmanministry.com/saints/saint-tarasius
https://www.newadvent.org/cathen/14451b.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount