Saturday, April 13, 2024

വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാളിനു ഒരുക്കം
ദിവസം – 3 (ഇനി 7 ദിവസം കൂടി)

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

വാർദ്ധക്യസഹജമായ അസ്വസ്ഥതകൾ മൂലം മെത്രാൻ ദൈവപിതാവിന്റെ പക്കലേക്ക് യാത്രയായി. തുടർന്ന് ദിയാഗോയച്ചൻ ഓസ്മയിലെ മെത്രാനായി. വർഷങ്ങൾ ഒന്നിനുപുറകെ ഒന്നായി കൊഴിഞ്ഞുകൊണ്ടരുന്നു. ഡൊമിനിക്കച്ചൻ പൂർവ്വാധികം സന്തോഷവാനായി കാണപ്പെട്ടു. എന്നാൽ, 1203-ാം ആണ്ടിൽ ഏപ്രിൽ മാസത്തിലെ ആ തണുത്ത പ്രഭാതത്തിൽ കത്തീഡ്രൽ ദേവാലയത്തിലെ സ്വർഗീയനിശ്ശബ്ദതയെ ഭേദിച്ച കൊണ്ട് ഒരു കുതിരക്കുളമ്പടിനാദം കടന്ന വന്നു. സ്പെയിനിലെ രാജാവിന്റെ അംഗരക്ഷകനായ ആ പടയാളി ദിയാഗോ മെത്രാനെ ചില തന്ത്ര പ്രാധാന്യമുള്ള കല്പ്പന അറിയിക്കാൻ എത്തിയതാണ്. ഡെന്മാർക്കിലെ രാജാവിന്റെ മകനെക്കൊണ്ട് സ്പെയിൻ രാജാവിന്റെ മൂത്ത മകളെ വിവാഹം കഴിപ്പിക്കുക എന്നതായിരുന്നു ആവശ്യം. ആയതിനാൽ രാജകുമാരിയുമൊത്ത് മെത്രാനും ഡെന്മാർക്കിലേക്ക് പോകണം. കൂടെ വരണം എന്ന് ഭാവേന അദ്ദേഹം ഡൊമിനിക്കച്ചന്റെ മുഖത്തേക്കു നോക്കി. “അങ്ങു പറയുന്നതുപോലെ ഞാൻ ചെയ്യാം.”വിശുദ്ധൻ സന്തോഷത്തോടെ മറുപടി പറഞ്ഞു. അങ്ങനെ പട്ടാളക്കാരൻ കച്ചവടക്കാരും അടങ്ങുന്ന വലിയൊരു സമൂഹത്തിന്റെ അകമ്പടിയോടെ അവർ ഡെന്മാർക്കിലേക്ക് യാത്രയായി.

ഏതാനും ദിവസത്തിനുശേഷം അവർ ഫ്രാൻസിലെത്തി. ഫ്രാൻസ് മനോഹരമായിരുന്നെങ്കിലും പേടിപ്പെടുത്തുന്ന എന്തോ ഒന്ന് അവിടെ ഒളിഞ്ഞിരിക്കുന്നതായി ഡൊമിനിക്കച്ചനു തോന്നി. ദിയാഗോയ്ക്കും കൂട്ടർക്കും ഫ്രാൻസിലുടനീളം ഒരു തണുപ്പൻ സ്വീകരണമാണ് ലഭിച്ചത്. ഒരു വലിയ ചുവന്ന കുരിശിൻറ പടമുണ്ടായിരുന്ന അവരുടെ വലിയ കൊടിയെ, പലരും പുച്ഛത്തോടെയാണ് നോക്കിയത്. കുട്ടികൾ ചിലപ്പോഴതിനു നേരെ കല്ലെറിഞ്ഞിരുന്നു. ചിലരതു കീറിക്കളയാൻ ശ്രമിച്ചു. വലിയവർ അതിനെ നോക്കി പുച്ഛത്തോടെ സംസാരിച്ചു. “ഇവർക്കെന്തു പറ്റി?” ഒരു ദിവസം ഡൊമിനിക്കച്ചൻ മെത്രാനോടു ചോദിച്ചു.
ഫ്രാൻസ് ശോചനീയാവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. അവളുടെ മേൽ ഏതോ ദുർഭൂതം ബാധിച്ചപോലെയാണ്. പള്ളികളും ആശ്രമങ്ങളും മഠങ്ങളും അഗ്നിക്കിരയാക്കി! മെത്രാന്മാരെയും വൈദികരെയും മർദ്ദിക്കുകയും കൊല്ലുകയും ചെയ്തു. യേശുവിനെ അംഗീകരിക്കാത്ത, ദൈവത്തെ മാത്രം ആരാധിക്കുന്ന ഒരു പുതിയ മതം ഉടലെടുത്തു. യേശു ഒരു യഥാർത്ഥ വ്യക്തിയല്ല, ഒരുതരം അരൂപിയാണുപോലും. അവിടുന്ന് മറിയത്തിൽ നിന്നു ജനിച്ച്, കുരിശിൽ മനുഷ്യർക്കുവേണ്ടി മരിച്ച് മൂന്നാം ദിനം ഉത്ഥാനം ചെയ്തു എന്നവർ സമ്മതിക്കുന്നില്ല. വിശുദ്ധ കുർബാനയിൽ അവിടുന്ന് സന്നിഹിതനാകുന്നു എന്നു പറയുന്നത് പമ്പരവിഡ്ഢിത്തമാണത്രെ! ഇങ്ങനെ പോകുന്നു പുതിയ സിദ്ധാന്തം. ആൾബി പട്ടണത്തിലാണ് ഈ പുതിയ മതത്തിന്റെ ആരംഭം. അവിടെ ഇതിനൊരു കേന്ദ്രസമിതിയുണ്ട്. – മെത്രാൻ പറഞ്ഞുനിറുത്തി. “ഇതിനെതിരെ കത്തോലിക്കാസഭ ഒന്നും ചെയ്തില്ലേ?” ഡൊമിനിക്കച്ചൻ ആരാഞ്ഞു. “സഭ കാര്യമായി ഒന്നും ചെയ്തില്ല. ഈ ഭാഗത്ത് സഭയ്ക്ക് വലിയ സ്വാധീനമൊന്നുമില്ല. കാരണം, ഇവിടുത്തെ കത്തോലിക്കാ വിശ്വാസ സമൂഹം കുത്തഴിഞ്ഞ ജീവിതമാണ് നയിക്കുന്നത്. വൈദിക സമൂഹവും അല്മായ സമൂഹവും ഒരുപോലെ വിശ്വാസ സംരക്ഷിക്കുന്നതിൽ തീഷ്ണതകാട്ടുകയോ അതിനുവേണ്ടി അധ്വാനിക്കുകയോ ചെയ്യുന്നില്ല. അവർക്കു പണമേ വേണ്ടൂ. കത്തോലിക്കാ വിശ്വാസം പഠിപ്പിക്കാൻ വേണ്ടത്ര വിദ്യാഭ്യാസവും അവർക്കില്ല. മറുഭാഗത്തുള്ള നേതാക്കന്മാരാകട്ടെ ജനസമ്മതിയാർജ്ജിച്ച ജീവിതം നയിക്കുന്നവരാണ്. അവർ നല്ല അദ്ധ്യാപകരുമാണ്. ജനം നമ്മുടെ മെത്രാന്മാരെയും വൈദികരെയും സാമുദായിക നേതാക്കളെയും ശ്രദ്ധിക്കാറേയില്ല. അവർക്കു പഠിപ്പിക്കാനുമറിയില്ല. നെടുവീർപ്പോടെ മെത്രാൻ പറഞ്ഞു നിറുത്തി. ഡൊമിനിക്കച്ചൻ നിശ്ചലനായി ദൂരത്തേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു. രക്തം ആ മുഖത്തേക്ക് ഇരച്ചു കയറി. ഏതോ ദൃഢപ്രതിജ്ഞയെടുത്തവനെപ്പോലെയായിരുന്നു അദ്ദേഹമപ്പോൾ.

ഉഷ്ണം കൂടുതലായതിനാൽ അന്നത്തെ യാത്ര നേരത്തെ നിറുത്തി മെത്രാൻ ഉറങ്ങാൻ കിടന്നു. എല്ലാവരും പെട്ടെന്ന് ഉറക്കമായി, പട്ടാളക്കാരുടെ ഉറക്കെയുള്ള കൂർക്കംവലി ആർക്കും തന്മൂലം അരോചകമായി തോന്നിയില്ല. എന്നാൽ, ഡൊമിനിക്കച്ചനുമാത്രം ഉറക്കം വന്നില്ല. കുറച്ചു നേരത്തെ മെത്രാൻ പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തിൻെറ ഉറക്കം നഷ്ടപ്പെടുത്തി. ഡൊമിനിക്കച്ചൻ അടുത്തുള്ള പുഴയോരത്തേക്കിറങ്ങി. ശാന്തമായി ഒഴുകുന്ന പുഴയിലെ തണുത്ത ജലത്തിൽ കൈകാലുകളു മുഖവും കഴുകി. അവിടെ കണ്ട ഒരു പാറപ്പുറത്ത് അദ്ദേഹം മുട്ടുകുത്തി. ആ രാത്രി മുഴുവൻ അദ്ദേഹം ആ നിലയിൽ നിന്ന് പ്രാർത്ഥിച്ചു.

“ദൈവമേ, അങ്ങേക്കുവേണ്ടി, ഇവിടെ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കു കാണിച്ചുതരണമേ. പാവപ്പെട്ട ഈ ജനത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാൻ എന്നെ അനുവദിക്കണമേ” ഡൊമിനിക്കച്ചൻ ഉള്ളുരുകി പ്രാർത്ഥിച്ചു.

ക്രിസ്തു സഭയാകുന്ന ശരീരത്തിന്റെ ശിരസ്‌സായതിനാൽ (കൊളോസോസ്‌ 1 : 18) സഭയും വിശ്വാസവും ആക്രമിക്കപ്പെടുമ്പോൾ വേദനിക്കുന്നത് ക്രിസ്തുതന്നെയാണ്. ഇത് മനസിലാക്കിയ വിശുദ്ധ ഡൊമിനിക്ക് തന്റെ അമ്മയായ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയും ആക്രമണങ്ങൾക്ക്നേരെ പ്രതിരോധം തീർത്ത് അധ്വാനിക്കുകയും ചെയ്യുന്നതാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. നമുക്കും വിശുദ്ധന്റെ മാതൃക പിന്തുടർന്ന് സഭാമാതാവിനുവേണ്ടി നിലകൊള്ളാൻ പരിശ്രമിക്കാം, അതിനായി പ്രാർത്ഥിക്കാം.

(കടപ്പാട് : വിശുദ്ധ ഡൊമിനിക്ക്; എം. വി. വുഡ്ഗേറ്റ്, അദ്ധ്യായം 3)

പ്രാർത്ഥന

വഴിയും സത്യവും ജീവനുമായ ഈശോയെ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. വിശ്വാസവും സഭയും അവഹേളിക്കപ്പെട്ടമ്പോൾ സുവിശേഷസംരക്ഷകരായി (ഫിലിപ്പി 1 : 16) നിലകൊള്ളേണ്ടത് ഞങ്ങളുടെ കടമയാണെന്ന് അങ്ങ് അരുളിചെയ്തിട്ടുണ്ടല്ലോ. പീഡനങ്ങളും തെറ്റായ പ്രബോധനങ്ങളും മൂലം സഭാമാതാവ് വേദനിക്കുമ്പോൾ അങ്ങിൽ ആശ്രയിച്ചുകൊണ്ട് അതിനെ നേരിടുവാനും അനേകർക്ക് വിശ്വാസത്തിന്റെ സാക്ഷ്യം നൽകുവാനും ഞങ്ങളെ ശക്തരാകണമേ. വിശുദ്ധ ഡൊമിനിക്കിനെപ്പോലെ സഭയുടെ ശക്തീകരണത്തിനുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ ഞങ്ങളെയും പ്രാപ്തരാക്കണമേ.
ആമേൻ.

വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

PDM – Ruha Mount Attappadi

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111