Saturday, April 13, 2024

വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാളിനു ഒരുക്കം ദിവസം – 6(ഇനി 4 ദിവസം കൂടി)

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

ഗ്രാമത്തിലെ ഒരു കൊച്ചുകുടിലിൽ വൈകുന്നേരം ഏറെ വൈകി ഉറങ്ങാൻ കിടക്കുമ്പോൾ അവരുടെ മനം നിറയെ സംതൃപ്തിയായിരുന്നു. അന്ന് അനേകം പേരോട് ഈശോയെക്കുറിച്ച പറഞ്ഞു കൊടുക്കാനും സംശയങ്ങൾ ദുരീകരിക്കാനും സാധിച്ചതിൽ ഏറെ തൃപ്തരായിരുന്നു അവർ. പുതിയ മതത്തിലെ അംഗങ്ങളായ അവരാരുംതന്നെ മനസാന്തരപ്പെട്ടില്ലെങ്കിലും ‘ഈ പ്രമാണങ്ങളിലൊന്ന് അതെത്ര ചെറുതായാലും ശരി, അനുസരിക്കുകയും അനുസരിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗത്തിൽ വലിയവനായി ശ്രദ്ധിക്കപ്പെടും’ എന്ന ഈശോയുടെ വാക്കുകൾ അവർക്കൊരു പ്രചോദനമായി വർത്തിച്ചിരുന്നു. വേനൽക്കാലമായതോടെ സിറ്റേവുക്സിലെ ചില സന്ന്യാസികൾ അവരോടു കൂടി ചേർന്നു. ഇത്രയും കാലം പ്രവർത്തിച്ചിട്ടും അംഗുലീപരിമിതമായവരെ മാത്രമേ അവർക്കു മാനസാന്തരപ്പെടുത്താനായുള്ളു. ആരാലും ശ്രദ്ധിക്കപ്പെടാത്ത തുലോം നിസ്സാര കാര്യങ്ങളിൽ നിന്നാണ് വൻപ്രസ്ഥാനങ്ങളുടെ തുടക്കം എന്ന ബോദ്ധ്യത്തിൽ ഉറച്ചുനിന്നു ദിയാഗോ മെത്രാൻ. ദൈവരാജ്യത്തിന്റെ വളർച്ചയെ വ്യക്തമാക്കാൻ യേശു പറഞ്ഞ കടുകുവിത്തിന്റെ ഉപമ അദ്ദേഹം ഓർത്തുകാണും.

ചെറിയ സമൂഹങ്ങളായി തിരിഞ്ഞ് സുവിശേഷപ്രവർത്തനം ഊർജ്ജിതപ്പെടുത്താൻ അവർ തീരുമാനിച്ചു. വിശുദ്ധ ഡൊമിനിക്കിനെ ഒരു ചെറിയ സമൂഹത്തിന്റെ ചുമതല ഏല്പിച്ചു. ഫ്രാഞ്ചേവുക്സ് എന്ന കൊച്ചുപട്ടണത്തെ കേന്ദ്രീകരിച്ചായിരുന്നു ആ സമൂഹത്തിന്റെ പ്രവർത്തനം. ഒരു കുന്നിന്റെ നിറുകയിലായിരുന്നു ഈ പട്ടണം; അതിനു താഴെ പ്രൊവികല എന്ന ഗ്രാമവും. ഇവിടെ കുറച്ചു ജനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഗ്രാമത്തിന്റെ ഹൃദയഭാഗത്തു തലയുയർത്തി നില്ക്കുന്ന മനോഹരമായ ദേവാലയം. ജീർണാവസ്ഥയിലെത്തിയ അതിനെ നോക്കി ഡൊമിനിക്കച്ചൻ നെടുവീർപ്പിട്ടു. ദേവാലയത്തോടനുബന്ധിച്ചുള്ള രണ്ടു വീടുകളും പതനത്തിന്റെ വക്കിൽത്തന്നെ. ഒന്നിന്റെ ഭിത്തികളിൽ നിറയെ പായലുകൾ; മറ്റേതിന്റെ മേല്പുരയിൽ ഒരു കൊറ്റി കൂടും വച്ചിരുന്നു. ആ ദേവാലയം പിന്നീട് വിശുദ്ധൻ പുതുക്കിപണിയുകയും, ആ വീടുകൾ ആശ്രമങ്ങളാക്കുകയും ചെയ്തു.

മനംമടുപ്പും ക്ഷീണവും വിശുദ്ധനെയും സഹോദരങ്ങളെയും അലട്ടി. പ്രാർത്ഥനയും കഠിനാദ്ധ്വാനവും നിഷ്ഫലമാകുന്നപോലെ, ആരെയും മാനസാന്തരപ്പെടുത്താൻ കഴിയുന്നില്ല. സമയം പാഴാക്കുന്നതിനെക്കാൾ ആശ്രമത്തിലേക്കു മടങ്ങിപ്പോകുന്നതാണ് നല്ലതെന്നു പറഞ്ഞ് തിരിച്ചുപോകാൻ തിരക്കുകൂട്ടുന്ന സഹപ്രവർത്തകർ. കേൾക്കാൻ തയ്യാറില്ലാത്ത ജനത്തോട് സുവിശേഷം പ്രസംഗിക്കുന്നത് പോത്തിന്റെ ചെവിയിൽ വേദമോതുന്നതിനു സമമാണ് എന്നാണ് അവരുടെ ചിന്താഗതി. ഡൊമിനിക്കച്ചന്റെ ജീവിതരീതിയാണങ്കിലോ അവർക്ക് അനുകരിക്കാനെളുപ്പമല്ലാത്തതും. എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന് വിശുദ്ധന് തോന്നി. പക്ഷേ അതെന്താണെന്നുമാത്രം അദ്ദേഹത്തിനറിയില്ലായിരുന്നു. ഒരാന്തരികനിർദ്ദേശത്തിനായി അദ്ദേഹം തീക്ഷ്ണമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

വിശുദ്ധന്റെ പ്രാർത്ഥനക്ക് ഉത്തരമെന്നോണം അടുത്ത വസന്തകാലത്തു നടത്തിയ പൊതുയോഗത്തിൽ വച്ച് കുറെപ്പേരെ മാനസാന്തരപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ സന്തോഷം ശതഗുണീഭവിച്ചു. പൊതുസമ്മേളനം ഏതാനും ദിവസത്തേക്കു നീണ്ടുനിന്നെന്ന് മാത്രമല്ല ദൈവം വിശുദ്ധന് ധാരാളം കൃപകളും നൽകി. ഡൊമിനിക്കച്ചന്റെ പ്രസംഗചാതുരി അന്യാദൃശമായിരുന്നു. ഇമ്പമുള്ള സ്വരം; ശ്രോതാക്കളെ ബോദ്ധ്യപ്പെടുത്തത്തക്കരീതിയിൽ ഏതു കാര്യവും ധരിപ്പിക്കാനുള്ള കഴിവ്; എതിരാളിയെ നിഷ്പ്രഭമാക്കാൻ പറ്റിയ വാഗ്ചാതുര്യം ഇവയെല്ലാം എടുത്തുപറയത്തക്ക സിദ്ധികളായിരുന്നു. കുറച്ചുമുമ്പ് ഡൊമിനിക്കച്ചൻ ഫ്രാൻസിൽ വന്നിരുന്നെങ്കിൽ അത്രയും കുറച്ചു പാഷണ്ഡതയേ അവിടെ ഉണ്ടാകുമായിരുന്നുള്ളു എന്ന് അച്ചന്റെ ഓരോ പ്രസംഗം കഴിയുമ്പോഴും ജനം അഭിപ്രായപ്പെട്ടിരുന്നു. സ്നേഹിതൻ ഡൊമിനിക്കച്ചനെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “ഡൊമിനിക്കച്ചന്റെ പ്രസംഗം കേൾക്കുന്നവർ തങ്ങളുടെ പാപങ്ങൾ ഓർത്ത് വിങ്ങിക്കരഞ്ഞുകൊണ്ടിരുന്നു. രക്ഷ പ്രാപിക്കാനുള്ള ഒരാഗ്രഹം അവരിൽ ജനിപ്പിക്കാൻ അച്ചനു കഴിഞ്ഞു.”

സുവിശേഷപ്രാഘോഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാതിരുന്നപ്പോൾ വിശുദ്ധ ഡൊമിനിക്കും സഹോദരങ്ങളും പിടിച്ചുനിന്നത് ദൈവത്തിലുള്ള പ്രത്യാശയിലാണ്. വചനത്തിൽ ഈശോ പറയുന്നതുപോലെ; “കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ അനുഗൃഹീതന്‍; അവന്റെ പ്രത്യാശ അവിടുന്നുതന്നെ.(ജറെമിയാ 17 : 7) അങ്ങനെ പിടിച്ചുനിന്ന അവർക്ക് വലിയ അനുഗ്രഹങ്ങളാണ് പിന്നീട് ദൈവം നൽകിയത്. ഇതിലൂടെ അവിടുത്തെക്കുവേണ്ടി ശക്തമായി ശുശ്രൂഷചെയ്യുവാനും അനേകരെ മനസാന്തരത്തിന്റെ അനുഭവത്തിലേക്ക് നയിക്കുവാനും അവിടുന്ന് ഇടവരുത്തി. നമ്മുടെ ജീവിതത്തിലും പലകാര്യങ്ങളും നടക്കാൻ കാലതാമസം വരുമ്പോൾ “എല്ലാറ്റിനും ഒരു സമയമുണ്ട്‌.” (സഭാപ്രസംഗകന്‍ 3 : 1) എന്ന വചനം അനുസ്മരിച്ച് പ്രത്യാശയോടെ കാത്തിരിക്കുവാൻ നമുക്ക് സാധിക്കട്ടെ. അതിനുള്ള കൃപ ലഭിക്കുന്നതിനായി നമുക്ക് പ്രാത്ഥിക്കാം.

(കടപ്പാട് : വിശുദ്ധ ഡൊമിനിക്ക്; എം. വി. വുഡ്ഗേറ്റ്, അദ്ധ്യായം 5)

പ്രാർത്ഥന

ഞങ്ങളുടെ ഓഹരിയും പ്രത്യാശയുമായ കർത്താവേ, ഞങ്ങൾ അങ്ങേ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേക്ക് നന്ദിപറയുകയും ചെയ്യുന്നു. (വിലാപങ്ങൾ 3:24) ഞങ്ങളുടെ ജീവിതത്തിൽ പല കാര്യങ്ങളും ആഗ്രഹിക്കുന്നതുപോലെ നടക്കാതെ വരുമ്പോൾ, അങ്ങയിൽ ആശ്രയിച്ചുകൊണ്ട് പ്രത്യാശയോടെ അതിനുവേണ്ടി കാത്തിരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങനെ പ്രത്യാശയില്‍ സന്തോഷിച്ചുകൊണ്ടും ക്ലേശങ്ങളില്‍ സഹനശീലരായിരുന്നുകൊണ്ടും പ്രാര്‍ഥനയില്‍ സ്‌ഥിരതയുള്ളവരായിരുന്നുകൊണ്ടും ദൈവാഹിതാനുസരണം ജീവിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. (റോമാ 12 : 12) വിശുദ്ധ ഡൊമിനിക്കിനെപോലെ പ്രത്യാശയുള്ള ഹൃദയം ഞങ്ങൾക്കും നൽകി അനുഗ്രഹിക്കണമേ.
ആമേൻ.

വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

PDM – Ruha Mount Attappadi

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111