Saturday, April 20, 2024

വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാളിനു ഒരുക്കംദിവസം – 7(ഇനി 3 ദിവസം കൂടി)

Must read

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

സഹനത്തിന്റെയും സ്നേഹത്തിന്റെയും ജീവിതം വചനപ്രഘോഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. വിശുദ്ധ ഡൊമിനിക്കിന്റെ ജീവിതത്തിൽ ഇതിനുരണ്ടിനും വലിയ സ്ഥാനമായിരുന്നു. ഇതിലൂടെ അദ്ദേഹം അനേകരെ മാനസാന്തരപ്പെടുത്തി. ഇതിനിടെയാണ്, ദൈവരാജ്യ ശുശ്രൂഷയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന ദിയാഗോ മെത്രാൻ സ്വർഗ്ഗപിതാവിന്റെ പക്കലേക്കുപോയ കാര്യം അദ്ദേഹം അറിഞ്ഞത്. അങ്ങനെ അദ്ദേഹം ടുളൂസ് എന്ന പട്ടണത്തിൽ എത്തുകയും അവിടുത്തെ മെത്രാനായ ഫൾക്ക് പിതാവിന്റെ കീഴിൽ ശുശ്രൂഷ ചെയ്യുകയും ചെയ്തു. അവിടെവെച്ചാണ് പലപ്രാവശ്യം ദിവ്യദർശനത്തിലൂടെയും അത്ഭുതങ്ങളിലൂടെയും വിശുദ്ധന് ദൈവം വെളിപ്പെടുത്തികൊടുത്ത സുവിശേഷ പ്രഘോഷണത്തിനായുള്ള ഒരു സന്യാസസഭയുടെ ആരംഭം. വിശുദ്ധൻ ടുളൂസ് നഗരത്തിലെത്തിയപ്പോൾ അവിടെ വ്യാപകമായി യുദ്ധം നടക്കുകയായിരുന്നു. ഫൾക്ക് മെത്രാന്റെ അരമനയും ആക്രമിക്കപ്പെട്ടു. ജനലുകൾ തല്ലിത്തകർത്തു. ഗൃഹോപകരണങ്ങൾ തല്ലിയൊടച്ചു. ചിലതു മോഷ്ടിക്കപ്പെട്ടു. ഭിത്തികളിലും മുറികളിലും പൊടിയും പൂപ്പും നിറഞ്ഞിരുന്നു. കത്തീഡ്രൽ ദേവാലയവും പാതി നശിപ്പിച്ചു. പാഷണ്ഡികൾ ദേവാലയത്തെ കന്നുകാലിത്തൊഴുത്താക്കി മാറ്റി. കുതിരകളെയും പശുക്കളെയും കഴുതകളെയും കോഴികളെയും താറാവുകളെയും അവിടെ സൂക്ഷിച്ചു. ഭിത്തികൾക്കു കേടു വന്നിരുന്നില്ല. എന്നാൽ അധികം വൈകാതെ കത്തീഡ്രൽ ദേവാലയം പുനരുദ്ധരിക്കപ്പെട്ടു. രാജ്യം തകർന്നടിഞ്ഞുകിടന്ന് ഈ സമയത്തുതന്നെയാണ് സന്യാസസഭ ആരംഭിക്കാൻ വിശുദ്ധ ഡൊമിനിക്കിന് ഫൾക്ക് മെത്രാൻ അനുവാദം നൽകിയത്. അനേകംപേർ വിശ്വാസം സംരക്ഷിക്കുന്നതിനും സുവിശേഷം ലോകം മുഴുവൻ എത്തിക്കുന്നതിനുംവേണ്ടിയുള്ള ഈ സന്യാസസഭയുടെ സഹായത്തിനായി എത്തി. അങ്ങനെ നഗരമധ്യത്തിലെ ഒരു ഭവനം അവർ ആശ്രമമാക്കി മാറ്റി.ഉടനെതന്നെ ഫൾക്ക് മെത്രാന്റെ കല്പന വന്നു. ഒരു വലിയ തുകലിൽ വലുതാക്കി, വടിവൊത്ത അക്ഷരത്തിൽ എഴുതിയ ഒരു തിരുവെഴുത്ത്. ഡൊമിനിക്കച്ചന്റെ സന്ന്യാസസഭക്കുള്ള മെത്രാന്റെ അനുവാദകല്പനയായിരുന്നു അത്.ആ കല്പന ഡൊമിനിക്കച്ചൻ ഉറക്കെ വായിച്ചു: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ, എല്ലാ ജനത്തിന്റെയും അറിവിലേക്കായി, നാം, ദൈവകൃപയാൽ ടുളൂസിലെ മെത്രാനായ ഫൾക്ക്, അറിയിക്കുന്നത്. പാഷണ്ഡതയെ ഉന്മൂലനം ചെയ്യാനും, തിന്മയെ ഉച്ചാടനം ചെയ്യാനും, സത്യവിശ്വാസം പഠിപ്പിക്കാനുമായി സഹോദരൻ ഡൊമിനിക്കച്ചന്റെയും സഹപ്രവർത്തകരുടെയും സന്ന്യാസസമൂഹത്തെ നാം നിയമിച്ചിരിക്കുന്നു. രാജ്യത്തുടനീളം, നഗ്നപാദരായി സഞ്ചരിച്ച്, സന്ന്യാസിമാരെപ്പോലെ, ദാരിദ്ര്യാരൂപിയിൽ സുവിശേഷം പ്രസംഗിക്കുക എന്നതാണ് അവരുടെ കടമ.ഡൊമിനിക്കച്ചന് ദൈവം നൽകിയ വലിയ ഒരു സമ്മാനമായിരുന്നു ഈ കല്പന. ഇതിനുള്ള നന്ദിയായി നീണ്ട് മണിക്കൂറുകൾ അദ്ദേഹം ആശ്രമത്തിലെ കൊച്ചുപള്ളിയിൽ വിശുദ്ധ കുർബാനയുടെ മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു. ഏറെക്കാലമായി താൻ സ്വപ്നം കണ്ടിരുന്ന ആത്മാഭിലാഷത്തിന്റെ സാക്ഷാത്കാരമായിരുന്നു ഇത്. മെത്രാന്റെ അനുവാദം ഒരു വലിയ നേട്ടം തന്നെ. പക്ഷേ, അതുകൊണ്ടായില്ല. ഇനി റോമിൽ നിന്നും മാർപാപ്പയുടെ അനു വാദാശീർവാദവും കൂടി ലഭിക്കേണ്ടതുണ്ട്. അതുകൂടി ലഭിച്ചെങ്കിലേ ദൗത്യം പൂർത്തിയാകുകയുള്ളു. അങ്ങനെയിരിക്കുമ്പോഴാണ് ഫൾക്ക് മെത്രാനൊരറിയിപ്പു വന്നത്. റോമിൽവച്ച് നടക്കുന്ന ചരിത്രപ്രസിദ്ധമായ മൂന്നാം ലാറ്ററൻ കൗൺസിലിൽ പങ്കെടുക്കാനുള്ള മാർപാപ്പായുടെ ക്ഷണക്കത്തായിരുന്നു അത്. വളരെ പ്രാധാന്യമുള്ള പല തീരുമാനങ്ങളും കൈക്കൊള്ളുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഭാപണ്ഡിതന്മാർ സംബന്ധിക്കുന്ന ഒരു കൗൺസിൽ. അതിനാൽ ഫൾക്ക് മെത്രാൻ ഡൊമിനിക്കച്ചനെയും കൂട്ടി പോകാൻ തീരുമാനിച്ചു.”ആകയാല്‍, ദെവഭക്‌തര്‍ ആപത്തില്‍ അവിടുത്തോടു പ്രാര്‍ഥിക്കട്ടെ;കഷ്‌ടത കരകവിഞ്ഞ്‌ ഒഴുകിയാലും അത്‌ അവരെ സമീപിക്കുകയില്ല.”(സങ്കീര്‍ത്തനങ്ങള്‍ 32 : 6) എന്ന ഈ വചനമാണ് വിശുദ്ധ ഡൊമിനിക്കിന്റെ ജീവിത്തിൽ നിറവേറിയത്. ദേശം മുഴുവൻ യുദ്ധത്തിലും കഷ്ടതയിലും അകപ്പെട്ടപ്പോൾ അത്ഭുതാവഹമായ കാര്യങ്ങൾ ദൈവത്തിൽ ആശ്രയിച്ച് മുന്നേറിയ വിശുദ്ധന്റെയും സഹോദരങ്ങളുടെയും ജീവിതത്തിൽ സംഭവിച്ചു. വിശുദ്ധ ബൈബിളിൽ വചനമനുസരിച്ച് ജീവിക്കുന്നവവരെക്കുറിച്ച് പറയാനാണ് ദൈവഭക്തൻ, നീതിമാൻ, ജ്ഞാനി എന്നി വാക്കുകൾ ഉപയോഗിക്കുന്നത്. അതിനാൽ ദൈവവചനം അനുസരിച്ചുകൊണ്ട് ഈ ദൈവികവാഗ്ദാനങ്ങൾ സ്വീകരിക്കാൻ നമുക്ക് പരിശ്രമിക്കാം, അതിനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.(കടപ്പാട് : വിശുദ്ധ ഡൊമിനിക്ക്; എം. വി. വുഡ്ഗേറ്റ്, അദ്ധ്യായം 6)പ്രാർത്ഥനതന്നില്‍ ആശ്രയിക്കുന്നവരെ അറിയുന്നവനും കഷ്‌ടതയുടെ നാളില്‍ അവർക്ക് അഭയദുര്‍ഗമായിരിക്കുവനുമായ കർത്താവെ, ഞങ്ങൾ അങ്ങേ ആരാധിക്കുന്നു. (നാഹും 1 : 7) ഈശോനാഥാ, വചനത്തിൽ പറയപ്പെട്ടിരിക്കുന്ന ഓരോരോ കാര്യങ്ങൾ അനുസരിക്കുകയും അങ്ങനെ ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യുന്നവരെ നീതിമാൻമാരായാണല്ലോ അങ്ങ് കണക്കാക്കുന്നത്. അങ്ങയെ കൂടുതൽ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന ഞങ്ങൾക്ക് ഇത്തരത്തിൽ ജീവിക്കുവാനും അങ്ങയുടെ കരുണയുടെ സാക്ഷികളാകുവാനും കൃപ നൽകി അനുഗ്രഹിക്കണമേ. അതുവഴി വിശുദ്ധ ഡൊമിനിക്കിനെപോലെ അങ്ങേ പ്രസാദിപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കണമേ.ആമേൻ.വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.PDM – Ruha Mount Attappadi

More articles

Latest article

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111