Tuesday, December 5, 2023

വിശുദ്ധ ഡൊമിനിക്കിന്റെ തിരുനാളിനു ഒരുക്കം
ദിവസം – 8(ഇനി 2 ദിവസം കൂടി)

Must read

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

‘കൊന്ത’ എന്ന ജപമാല പ്രാർത്ഥനയ്ക്ക് ഇന്നത്തെ രൂപം കൈവന്നത് വി. ഡൊമിനിക്ക് വഴിയാണ്. വാഴ്ത്തപ്പെട്ട അലൻ ഡി ലാറേഷ്, വി. ഡൊമിനിക്കിന് എങ്ങനെയാണ് ഇത് ലഭിച്ചതെന്ന് “പരിശുദ്ധ ജപമാലയുടെ പ്രാധാന്യവും മനോഹാരിതയും” എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്.

പാഷണ്ഡികൾക്ക് എതിരെ പോരാടിയ വിശുദ്ധ ഡൊമിനിക് ടോലോസിനടുത്തുള്ള ഒരു വനത്തിലിരുന്ന് മൂന്ന് ദിനരാത്രങ്ങൾ ഇടവിടാതെ പ്രാർത്ഥിക്കുകയാണ്. കഠോരമായ പ്രായശ്ചിത്ത പ്രവർത്തികൾ ചെയ്ത് അവരുടെ പാപങ്ങൾക്ക് മാപ്പ് നൽകണമേയെന്ന് വിശുദ്ധൻ അപേക്ഷിച്ചു. ഈ സമയം മൂന്ന് മാലാഖമാരോടൊപ്പം മാതാവ് വിശുദ്ധന് പ്രത്യക്ഷപ്പെട്ട് ചോദിച്ചു. പ്രിയപ്പെട്ട ഡൊമിനിക്ക് ലോകത്തെ നവീകരിക്കുവാനായി ഏത് ആയുധം ഉപയോഗിക്കണമെന്നാണ് പരിശുദ്ധ ത്രിത്വം ആഗ്രഹിക്കുന്നത് എന്നു നിനക്കറിയാമോ?” ഡൊമിനിക്ക് പറഞ്ഞു: “എന്റെ മാതാവേ, എന്നെക്കാൾ കൂടുതലായി അങ്ങേക്ക് അത് അറിയാം. കാരണം അങ്ങേ പുത്രനായ യേശുക്രിസ്തു കഴിഞ്ഞാൽ പിന്നെ തങ്ങളുടെ രക്ഷയുടെ മുഖ്യ ഉപകരണം എല്ലായ്‌പ്പോഴും അങ്ങുതന്നെയാണ്. മാതാവ് പറഞ്ഞു: ശത്രുവിനെ അടിച്ചു തകർക്കുന്ന കൂടം, പുതിയ നിയമത്തിന്റെ അടിസ്ഥാനശിലയായ മലാലയുടെ കീർത്തനമാണ്. അവരുടെ കഠിനഹൃദയം മാറുവാനും അവർ സ്വർഗ്ഗത്തിലെത്തുവാനും നീ ആഗ്രഹിക്കുന്നെങ്കിൽ എന്റെ കീർത്തനം പ്രകീർത്തിക്കുക.” ആശ്വാസചിത്തനായ വി. ഡൊമിനിക്ക് ഉടൻ തന്നെ എഴുന്നേറ്റ് കത്തീഡ്രലിലേക്ക് പോയി ജപമാലയുടെ പ്രാധാന്യത്തെപ്പറ്റി പ്രസംഗിച്ചു.

ചുരുക്കി പറഞ്ഞാൽ ആൽബി ജെനെസിസ് എന്ന സ്ഥലത്തുവച്ച് മാതാവ് വിശുദ്ധ ഡൊമിനിക്കിന് പ്രത്യക്ഷപ്പെടുകയും ഒരു കൊന്ത നൽകിക്കൊണ്ട് കൊന്തയുടെ പ്രാധാന്യത്തെപ്പറ്റി പ്രസംഗിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇതിന്റെ പാരമ്പര്യം. കൊന്തയെന്ന പോർച്ചുഗീസ് വാക്കിന്റെ അർത്ഥം എണ്ണൽ, കണക്കു കൂട്ടൽ എന്നൊക്കെയാണ്.

ഏതായാലും ഇത് ഒരു വ്യക്തിയുടെ മാത്രം സംഭാവനയല്ല. ജപമാലയുടെ ചില ഭാഗം വിശുദ്ധ ഡൊമിനിക്കിനു മുമ്പ് ഉണ്ടായിരുന്നു. മറ്റു ചില ഭാഗം കാലക്രമത്തിൽ കൂട്ടിച്ചേർക്കപ്പെട്ടതുമാണ്. പലരുടെ കരങ്ങളിലൂടെയാണ് ജപമാല അതിന്റെ പൂർണ്ണരൂപം കൈവരിച്ചത്.

രക്ഷാകര പ്രവൃത്തിയായ ആരാധനക്രമവും (വിശുദ്ധ കുർബാന എന്ന ബലി) രക്ഷാകരധ്യാനമായ ജപമാലയും തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റം സുന്ദരവശം, ഉചിതമായ വിധത്തിലുള്ള ജപമാലയർപ്പണം വിശുദ്ധ കുർബാനയർപ്പണത്തെ ഏറെ ഫലവത്താക്കും. ഇതേപ്പറ്റി വിശുദ്ധ ജോൺ പോൾ പാപ്പയുടെ പ്രബോധനം വളരെ പ്രധാനപ്പെട്ടതാണ്: “ആരാധനക്രമം ക്രിസ്തുവിന്റെ സഭയുടെ പ്രവർത്തനവും പരമോന്നതമായ രക്ഷാകര പ്രവൃത്തിയുമാണെങ്കിൽ, മറിയത്തോടൊപ്പം ക്രിസ്തുവിനെ ധ്യാനിക്കുന്ന ജപമാല രക്ഷാകര ധ്യാനമാണ്. രക്ഷകന്റെ ജീവിത രഹസ്യങ്ങളിൽ ആമഗ്നരാവുന്നതിലൂടെ, അവിടുന്നു പ്രവർത്തിച്ചതും, ഇന്ന് ആരാധനക്രമത്തിലൂടെ സാക്ഷാത്കരിക്കുന്നതും നാ ആഴത്തിൽ സ്വന്തമാക്കുകയും നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു. (കന്യകാമറിയത്തിന്റെ ജപമാല – 13, 2002 ഒക്ടോബർ), കത്തോലിക്കാ സഭയിലേയ്ക്ക് തിരികെവരാനുണ്ടായ കാരണത്തെപ്പറ്റി കാർഡിനൽ ന്യൂമാൻ പറയുന്നു “അമ്മയില്ലാത്ത ഭവനത്തിൽ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഒരു വലിയ മരിയ ഭക്തനായിരുന്നു. പന്ത്രണ്ടാം പീയൂസ് മാർപാപ്പ. മാർപാപ്പയാകുന്നതിനു മുമ്പ് പച്ചേലി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. യുദ്ധകാലത്ത് നിരീശ്വരവാദികളായ ഒരുപറ്റം അക്രമകാരികൾ അദ്ദേഹത്തിന്റെ മുറിയിൽ കയറി. അവിടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളെല്ലാം അവർ വാരിക്കൂട്ടി. കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കുകയാണെങ്കിൽ വെറുതെ വിടാമെന്നും, ഇല്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്നും അവർ ഭീക്ഷണിപ്പെടുത്തി. അദ്ദേഹം ആശങ്കാകുലനായില്ല. വിശ്വാസത്തിനുവേണ്ടി മരണം വരിക്കാൻ അദ്ദേഹം സന്നദ്ധനായി. ഉടൻ തന്നെ അദ്ദേഹം പോക്കറ്റിൽ നിന്ന് ഒരു ജപമാലയും, ഒരു കുരിശുരൂപവും എടുത്ത് ചുംബിച്ചുകൊണ്ട് ധൈര്യവാനായി പറഞ്ഞു: “നിങ്ങൾ വെടിവെയ്ക്കാൻ തയ്യാറുണ്ടെങ്കിൽ എന്റെ ചങ്കിനുനേരെ വെടിവെയ്ക്കുക.” ജപമാലയും കയ്യിലേന്തി മുട്ടിന്മേൽ നിന്ന് പച്ചേലിയെ വെടിവെയ്ക്കാൻ അവർക്കു കഴിഞ്ഞില്ല. ഈ മരിയ ഭക്തൻ പിന്നീട് പന്ത്രണ്ടാം പീയൂസ് മാർപാപ്പ എന്ന പേരിൽ പത്രോസിന്റെ സിംഹാസനം വരെയെത്തി. അദ്ദേഹമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്.

(കടപ്പാട്: ജപമാലയുടെ അർത്ഥങ്ങൾ; ഫാദർ സേവ്യർ ഖാൻ വട്ടായിൽ)

പ്രാർത്ഥന

നിത്യസ്നേഹമായ ഈശോയെ, പരിശുദ്ധ മറിയത്തെ ഞങ്ങൾക്കെല്ലാവർക്കും അഭയവും ആശ്രയവും അമ്മയുമായി നൽകിയതിനെയോർത്ത് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈശോ നാഥാ അങ്ങേയ്ക്ക് ഏറെ പ്രിയപ്പെട്ട പരിശുദ്ധ അമ്മ വഴി അങ്ങ് ഞങ്ങളിലേക്ക് ചൊരിയുന്ന അനുഗ്രഹങ്ങൾ അനവധിയാണല്ലോ. അതിനാൽ വിശുദ്ധ ഡൊമിനിക്കിനെപ്പോലെ ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ട് അനേകരെ മാനസാന്തരത്തിൽ എത്തിക്കുവാനും അങ്ങയിലേക്കടുപ്പിക്കുവാനും ഞങ്ങളെ ശക്തരാകണമേ. അങ്ങനെ ഞങ്ങൾവഴി ലോകം മുഴുവൻ അങ്ങയുടെ മഹത്വം വെളിപ്പെടുത്തുവാൻ അങ്ങ് കരുണയുണ്ടാകണമേ.
ആമേൻ.

വിശുദ്ധ ഡൊമിനിക്കേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

PDM – Ruha Mount Attappadi

More articles

Latest article

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111