വടക്കന്‍ ഇറ്റലിയിലെ പിഡ്‌മോണ്ട് പ്രവിശ്യയിലെ റിവാ എന്ന ഗ്രാമത്തില്‍ 1842 ഏപ്രില്‍ 2നായിരുന്നു വി. ഡോമിനിക് സാവിയോയുടെ ജനനം.ദൈവഭക്തരായിരുന്ന ചാള്‍സ്, ബ്രിജിഡ് ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തവനായിരുന്നു വിശുദ്ധൻ.ഏതാണ്ട് 12 മൈലുകളോളം സഞ്ചരിച്ചായിരുന്നു വിശുദ്ധന്‍ ദിവസവും സ്കൂളില്‍ പോയിരുന്നത്. തന്റെ കോപത്തിലും മറ്റ് വികാരങ്ങളിലും വിശുദ്ധനു അപാരമായ നിയന്ത്രണം ഉണ്ടായിരുന്നു. ഡൊമിനിക്കിന്റെ വിശുദ്ധിയും ആത്മീയകാര്യങ്ങളിലുള്ള അവഗാഹവും വഴിയായി ഏഴാമത്തെ വയസ്സില്‍ തന്നെ ആദ്യകുര്‍ബ്ബാന സ്വീകരിക്കുവാനുള്ള അനുവാദം അവന് ലഭിച്ചു.
1854 ഒക്ടോബറിന്റെ ആരംഭത്തില്‍ ഡൊമിനിക്ക് സാവിയോ, വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ ടൂറിനിലുള്ള വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസ് സ്കൂളില്‍ ചേര്‍ന്നു.തന്റെ സഹപാഠികള്‍ക്കെല്ലാം വിശുദ്ധന്‍ ഒരു മാതൃകയായിരുന്നു. ക്രിസ്തുവിനു വേണ്ടി സഹനം അനുഭവിക്കുന്നതിനായി വിശുദ്ധന്‍ തന്റെ കിടക്കയില്‍ കൂര്‍ത്ത പാറകഷണങ്ങളും, ലോഹ കഷണങ്ങളും വിതറിയിട്ടായിരുന്നു ഉറങ്ങിയിരുന്നത്. വിശുദ്ധ ഡോണ്‍ബോസ്‌കോയുടെ ഒറേറ്ററിയിലെ വിദ്യാഭ്യാസം വിശുദ്ധനെ വളരെയേറെ പക്വതയില്‍ വളരുവാന്‍ സഹായിച്ചു.മാതാവിന്റെ അമലോത്ഭവ ഹൃദയത്തോടു വിശുദ്ധന് ഒരു പ്രത്യേക സ്നേഹം വെച്ചു പുലര്‍ത്തിയിരുന്നു. “മറിയമേ ഞാന്‍ എപ്പോഴും നിന്റെ മകനായിരിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്റെ വിശുദ്ധിക്ക് എതിരായി ഒരു ചെറിയ പാപമെങ്കിലും ചെയ്യേണ്ടി വരികയാണെങ്കില്‍, അതിന് പകരം എന്നെ മരിക്കുവാന്‍ അനുവദിക്കുക.” എന്ന് വിശുദ്ധൻ പ്രാർത്ഥിച്ചിരുന്നു.
വി. ഡോൺ ബോസ്‌കോയുടെ ഒറേറ്ററിയിൽ പഠനത്തിലും വിശുദ്ധിയിലും മികവ് പുലർത്തി മുന്നേറിയ ഡോമിനിക്കിന് അധികം താമസിയാതെ ക്ഷയരോഗം പിടിപെട്ടു. ഇതേ തുടർന്ന് വിശുദ്ധൻ തിരികെ വീട്ടിലേക്ക് പോകുകയും 1857 May 9ആം തീയതി, തന്റെ 15ആം വയസ്സിൽ മരണമടയുകയും ചെയ്തു.1954ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ ഡോമിനിക് സാവിയോയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=43
http://www.donboscowest.org/saints/dominicsavio
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount