1173ൽ സ്പെയിനിൽ ജനിച്ച വി.ഡൊമിനിക് പതിമൂന്നാം നൂറ്റാണ്ടിൽ കത്തോലിക്കാസഭയ്ക്ക് വെല്ലുവിളിയുയർത്തിയ ആൽബിജെൻഷ്യൻ പാഷണ്ഡതയ്ക്കെതിരെ പോരാടിയ മഹാവിശുദ്ധനാണ്.ദൈവശാസ്ത്രപഠനങ്ങൾക്ക് ശേഷം 1194ൽ ഒരു ബെന്ഡിക്റ്റൻ ആശ്രമത്തിൽ ചേർന്ന അദ്ദേഹം തുടർന്ന് ഓസ്മ എന്ന ഒരു സ്ഥലത്ത് പൗരോഹിത്യശുശ്രൂഷ ചെയ്തു.തുടർന്ന് ഓസ്മയിലെ ബിഷപ്പിനോടൊപ്പം ഒരിക്കൽ ഫ്രാൻസിലേക്ക് പ്രേഷിതയാത്ര നടത്തിയ വിശുദ്ധൻ മതവിരുദ്ധവാദങ്ങളാൽ വഴിതെറ്റിക്കപ്പെട്ട അനേകം പേരെ ആ യാത്രയ്ക്കിടെ കണ്ടു.1204ൽ ആൽബിജെൻഷ്യൻ പാഷണ്ഡതയ്ക്കെതിരെ പോരാടുന്നതിനായി ഇന്നസെന്റ് മൂന്നാമൻ പാപ്പ ഡൊമിനിക്കിനെ നിയോഗിച്ചു. തന്റെ പ്രാർത്ഥനകളാലും വാദങ്ങളാലും പ്രബോധനങ്ങളാലും അനേകരെ യേശുവിലേക്കടുപ്പിച്ച വിശുദ്ധൻ 1215ൽ ഡൊമിനിക്കൻ സഭ സ്ഥാപിച്ചു.1216ൽ ഔദ്യോഗിക അംഗീകാരം ലഭിച്ച ഈ സന്യാസസഭ പ്രാർത്ഥന, പരിഹാരം, അധ്യാപനം, പ്രഘോഷണം എന്നീ മേഖലകളിൽ ശ്രദ്ധ പുലർത്തി.ആൽബിജെൻഷ്യൻ പാഷണ്ഡതയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സഹായമായി പരിശുദ്ധ അമ്മ വി. ഡൊമിനിക്കിന് നൽകിയതാണ് ജപമാല പ്രാർത്ഥന എന്ന് പറയപ്പെടുന്നു.തന്റെ ജീവിതകാലത്ത് അനേകം അത്ഭുതപ്രവർത്തനങ്ങൾ നടത്തിയ വിശുദ്ധൻ മരിച്ചവരായ മൂന്നുപേരെ ഉയിർപ്പിച്ചു എന്ന് പറയപ്പെടുന്നു.1221ൽ മരണമടഞ്ഞ വിശുദ്ധൻ 1234ൽ വിശുദ്ധനായി ഉയർത്തപ്പെട്ടു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=178
http://www.pravachakasabdam.com/index.php/site/news/2167
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount