വി. തിമോത്തിയോസ്
വി.പൗലോസിന്റെ പ്രീയപ്പെട്ട ശിഷ്യനായിരുന്ന വി. തിമോത്തിയോസ് ലിക്കയ്യോനിയായിലെ ലിസ്ത്രാ സ്വദേശിയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഒരു ഗ്രീക്കുകാരനും അമ്മയായ എവുനിക്കാ യഹൂദ വംശജയും ആയിരുന്നു. വലിയമ്മയായ ലോവീസിനെ പറ്റിയും ബൈബിളിൽ പരാമർശം ഉണ്ട്. യുവത്വത്തിലെ തന്നെ വിശുദ്ധ ലിഖിതങ്ങൾ അദ്ദേഹം പഠന വിഷയമാക്കിയിരുന്നു. വിശുദ്ധ പൗലോസ് ശ്ലീഹാ ലിക്കയ്യോനിയായിൽ സുവിശേഷപ്രഘോഷണത്തിന് വന്നപ്പോഴാണ് തിമോത്തിയോസിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ സഹചാരിയായി തെരഞ്ഞെടുക്കുന്നതും. ഒരു ദൈവീക മനുഷ്യനായി വിശുദ്ധ പൗലോസ് ശ്ലീഹാ വിശേഷിപ്പിച്ച ഈ വിശുദ്ധൻ തന്റെ ആത്മാവിനോട് ഏറെ ഐക്യപ്പെട്ട് നിന്നിരുന്നു എന്ന് ശ്ലീഹാ പറയുന്നുണ്ട്. പൗലോസ് ശ്ലീഹായുടെ അഭാവത്തിൽ അദ്ദേഹം സുവിശേഷം പ്രസംഗിച്ചു കടന്നുപോയ സഭകളെ വിശുദ്ധ തിമോത്തിയോസ് ശക്തിപ്പെടുത്തിയിരുന്നു. പൗലോസ് ശ്ലീഹായെ പോലെ തടവറ അനുഭവങ്ങൾ നേരിടേണ്ടി വന്ന ഈ വിശുദ്ധൻ എഫേസോസിലെ സഭയുടെ ആദ്യത്തെ മെത്രാനാണെന്ന് കരുതപ്പെടുന്നു. എ.ഡി 97ൽ വിഗ്രഹാരാധകരുടെ ഒരു ഉത്സവത്തെ എതിർത്തത് മൂലം അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു.
വി.തീത്തോസ്
വിശുദ്ധ പൗലോസ് ശ്ലീഹായുടെ വിശ്വസ്ത സ്നേഹിതനും ശിഷ്യനും ആയിരുന്നു വി.തീത്തോസ്. അന്ത്യോക്യായിലാണ് ജനിച്ചതെങ്കിലും അദ്ദേഹം ഒരു ഗ്രീക്കുകാരനായിരുന്നു.ഒരു സമാധാനപാലകനും ഭരണകർത്താവുമായിട്ടാണ് വിശുദ്ധ തീത്തോസ് അറിയപ്പെടുന്നത്. പാരമ്പര്യമനുസരിച്ച്, ജെറുസലേമിൽ ചെന്ന് യേശുവിന്റെ പ്രഭാഷണം കേട്ട തീത്തോസ്, വിശുദ്ധ പൗലോസ് ശ്ലീഹായുടെ മാനസാന്തരത്തിന് ശേഷം അദ്ദേഹത്തിൽനിന്നാണ് മാമോദിസാ സ്വീകരിച്ചത്. വിശുദ്ധ പൗലോസ് റോമിൽ ആദ്യമായി തടവിലാക്കപ്പെട്ടതിനുശേഷം ക്രീറ്റിലെ മെത്രാനായി വി.തീത്തോസ് അഭിഷേകം ചെയ്യപ്പെട്ടു.അജപാലന ശുശ്രൂഷാകാലത്ത് വിഗ്രഹാരാധന തുടച്ചുമാറ്റുവാനും വിശ്വാസം വളർത്തുവാനും തന്റെ പ്രാർത്ഥനകളിലൂടെയും പ്രഘോഷണങ്ങളിലൂടെയും അദ്ദേഹത്തിന് കഴിഞ്ഞു.പ്രായം ചെന്നുള്ള സ്വാഭാവികമരണമായിരുന്നു വി.തീത്തോസിന്റേത്.
ലേഖകൻ: ബ്രദർ ജെറിൻ PDM
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.
https://www.vaticannews.va/en/
http://www.pravachakasabdam.
https://chat.whatsapp.com/
PDM Ruha Mount