എ.ഡി മൂന്നാം നൂറ്റാണ്ടിൽ തുർക്കിയിൽ ജീവിച്ചിരുന്ന വി.തിയോഡർ, റോമൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു ക്രിസ്ത്യാനിയായിരുന്നു. ഒരിക്കൽ ക്രിസ്ത്യാനികളെല്ലാവരും വിഗ്രഹങ്ങൾക്ക് ബലിയർപ്പിക്കണമെന്ന് ചക്രവർത്തിയുടെ കല്പന വന്നു. എന്നാൽ ഇത് അനുസരിക്കാതിരുന്ന വിശുദ്ധൻ പ്രതിഷേധസൂചകമായി വിജാതീയദേവതയായ സൈബീലിന്റെ അമ്പലത്തിന് തീവെച്ചു.ആ കൃത്യം ചെയ്തത് താനാണെന്ന് വിശുദ്ധൻ ന്യായാധിപന്റെ മുൻപിൽ ധൈര്യപൂർവ്വം ഏറ്റുപറയുകയും ചെയ്തു. ക്രൂരമായ മർദ്ദനങ്ങൾക്കും ചാട്ടവാറടിക്കും ശേഷം എ.ഡി 306 ൽ വിശുദ്ധനെ അഗ്നിക്കിരയാക്കുകയാണ് ചെയ്തത്. കുരിശുയുദ്ധക്കാരുടെ മധ്യസ്ഥനായാണ് വി. തിയോഡർ അറിയപ്പെടുന്നത്.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://americaneedsfatima.org/articles/saint-theodore-of-amasea
https://www.newadvent.org/cathen/14573a.htm
http://www.pravachakasabdam.com/index.php/site/news/3132
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount