1226ൽ ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തിൽ ആയിരുന്നു വി. തോമസ് അക്വീനാസിന്റെ ജനനം. തന്റെ അഞ്ചാമത്തെ വയസ്സിൽ ഒരു ബെനഡിക്ടൻ ആശ്രമത്തിലേക്ക് മാതാപിതാക്കളാൽ അയയ്ക്കപ്പെട്ട അവൻ തന്റെ പ്രാഥമികവിദ്യാഭ്യാസം അവിടെ നടത്തി. പിന്നീട് നേപ്പിൾസ് യൂണിവേഴ്സിറ്റിയിൽ തത്വശാസ്ത്രം പോലുള്ള വിഷയങ്ങൾ പരിചയപ്പെട്ട അദ്ദേഹം അവയിൽ പ്രാവീണ്യം നേടി.ഈ കാലഘട്ടത്തിൽ ഡൊമിനിക്കൻ സഭയിൽ ചേർന്ന വിശുദ്ധന്റെ തീരുമാനത്തെ കുടുംബാംഗങ്ങൾ എതിർക്കുകയും അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കുകയും ചെയ്തു. ഒരു വർഷക്കാലത്തെ വീട്ടു തടങ്കലിലും തന്റെ തീരുമാനത്തിന് മാറ്റം വരുത്താതിരുന്ന വിശുദ്ധൻ പിന്നീട് മോചിതനായി. തന്റെ വിദ്യാഭ്യാസത്തിനുശേഷം വൈദികനായി തീർന്ന അദ്ദേഹം യാത്രകൾക്കും എഴുത്തിനും അധ്യാപനത്തിനും പ്രഭാഷണങ്ങൾക്കുമായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. അദ്ദേഹത്തിന്റെ ജ്ഞാനവും പാണ്ഡിത്യവും സഭയ്ക്ക് ഒരു മുതൽക്കൂട്ടായിരുന്നു.’സുമ്മാ തിയോളജിയ’ എന്ന അദ്ദേഹത്തിന്റെ കൃതി ക്രിസ്തീയ പ്രബോധനങ്ങളുടെ ഒരു പ്രധാനപ്പെട്ട രേഖയായി ഇന്നും നിലകൊള്ളുന്നു.
ലോകമെങ്ങും പ്രസിദ്ധിയാര്‍ജിച്ച ഈ വിശുദ്ധന്‍ പ്രാര്‍ത്ഥനാപരവും എളിമയുള്ളതുമായ ഒരു ജീവിതമായിരുന്നു നയിച്ചിരിന്നത്.ശിശുസഹജമായ നിഷ്കളങ്കതയും, നന്മചെയ്തു മുന്നേറിയ അനശ്വര വ്യക്തിതമായിരിന്നു വിശുദ്ധന്റെത്. വാക്കുകളില്‍ എളിമയും, മിതത്വവും പ്രവര്‍ത്തിയില്‍ ദയയും വിശുദ്ധന്‍ പാലിച്ചിരുന്നു. എല്ലാവരും തന്നെപോലെ തന്നെ നിഷ്കളങ്കര്‍ ആണെന്നായിരുന്നു വിശുദ്ധന്റെ വിചാരം. ആരെങ്കിലും പാപം ചെയ്യുകയാണെങ്കില്‍ താന്‍ പാപം ചെയ്തമാതിരി വിശുദ്ധന്‍ വിലപിക്കുമായിരുന്നു. തോമസ് അക്വീനാസിന്‍റെ ഹൃദയ വിശുദ്ധി അദ്ദേഹത്തിന്റെ മുഖത്തും ദര്‍ശിക്കുവാന്‍ കഴിയുമായിരിന്നുവെന്ന് പറയപ്പെടുന്നു. വിശുദ്ധന്റെ മുഖത്ത് നോക്കിയിട്ട് ആശ്വാസപ്പെടാതിരിക്കുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. 1274ൽ തന്റെ അൻപതാമത്തെ വയസ്സിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.1323ൽ വിശുദ്ധനായും 1567ൽ വേദപാരംഗതനായും ഉയർത്തപ്പെട്ടു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/672
https://www.catholic.org/saints/saint.php?saint_id=2530
https://youtu.be/XSYIGXqdmEk – animated story
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount