Saturday, April 20, 2024

വിശുദ്ധ തോമസ് മൂര്‍ – June 22

Must read

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

1478ൽ ലണ്ടനിൽ ജനിച്ച വി. തോമസ് മൂർ ഇംഗ്ലണ്ടിലെ ചാൻസലറായിരുന്നു.ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച വിശുദ്ധൻ മികച്ച വിദ്യാലയങ്ങളിൽ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകൾ പഠിച്ചു.പിന്നീട് ഉപരിപഠനം നടത്തി ഒരു അഭിഭാഷകനായി തീർന്ന അദ്ദേഹം 1503ൽ ഒരു കർത്തൂസ്യൻ ആശ്രമത്തിനടുത്ത് താമസിച്ച് സന്യാസികളുടെ ജീവിതരീതി പിന്തുടരാൻ തുടങ്ങി. ആത്മീയതയിൽ ശക്തിപ്പെട്ട അദ്ദേഹം പിന്നീട് 1504ൽ പാർലമെന്റ് ഇലക്ഷനിൽ പങ്കെടുത്തു. ഇലക്ഷനിൽ വിജയിച്ച അദ്ദേഹം ഉന്നതപദവികളിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും രാജാവായ ഹെൻറി ഏട്ടാമന്റെ പ്രീതിപാത്രമാവുകയും ചെയ്തു.1505ൽ ജെയ്ൻ കോൾടിനെ വിവാഹം ചെയ്യുകയും ആ ബന്ധത്തിൽ നാല് മക്കൾ ജനിക്കുകയും ചെയ്തു.1511 ൽ ജെയ്ന്റെ മരണശേഷം അദ്ദേഹം വിധവയായ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു.മക്കളോട് ഏറെ വാത്സല്യം പ്രകടിപ്പിച്ചിരുന്ന ഒരു പിതാവായിരുന്നു വിശുദ്ധൻ.1529ൽ ഇംഗ്ലണ്ടിന്റെ ചാൻസലറായി ഉയർത്തപ്പെട്ടു.എന്നാൽ 1530ൽ ഹെൻറി എട്ടാമൻ രാജാവ് തന്റെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാൻ തീരുമാനിച്ചതിനെ വിശുദ്ധൻ എതിർക്കുകയും രാജാവുമായി എതിർപ്പിലാവുകയും ചെയ്തു.തന്റെ തീരുമാനത്തിന് അംഗീകാരം നൽകാതിരുന്ന കത്തോലിക്കാ സഭയെ എതിർത്തുകൊണ്ട് ഹെൻറി എട്ടാമൻ ഇംഗ്ലണ്ടിലെ സഭയുടെ പരമാധികാരിയായി സ്വയം പ്രഖ്യാപിച്ചു. ഇതിനെയും വി. തോമസ് മൂർ എതിർത്തു.രാജാവ് വിവാഹം ചെയ്ത പുതിയ രാജ്ഞിയുടെ സ്ഥാനാരോഹണത്തിൽ വിശുദ്ധൻ പങ്കെടുക്കാതിരുന്നത് രാജാവിനെ ചൊടിപ്പിച്ചു.അങ്ങനെ വിശുദ്ധൻ തടവിലാക്കപ്പെടുകയും 1535ൽ ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്തു.1935ൽ പതിനൊന്നാം പീയൂസ് പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. രാഷ്ട്രീയപ്രവർത്തകരുടെ മധ്യസ്ഥനായാണ് വി. തോമസ് മൂർ അറിയപ്പെടുന്നത്.

കടപ്പാട് : പ്രവാചകശബ്ദം

ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1730

https://www.catholic.org/saints/saint.php?saint_id=324

Saint Thomas More

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111