1245ൽ ഇറ്റലിയിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച വി.നിക്കോളാസ് മാതാപിതാക്കളുടെ നീണ്ട നാളത്തെ പ്രാർത്ഥനകളുടെ ഫലമായി ലഭിച്ച കുട്ടിയായിരുന്നു. ചെറുപ്പത്തിൽതന്നെ വിശുദ്ധിയിലും സന്യാസജീവിതത്തോടുള്ള ആഭിമുഖ്യത്തിലും വളർന്നുവന്ന വിശുദ്ധൻ പതിനെട്ടാം വയസിൽ അഗസ്റ്റീനിയൻ സന്യാസസമൂഹത്തിൽ ചേർന്നു.7 വർഷങ്ങൾക്ക് ശേഷം വൈദികനായി അഭിഷിക്തനായ അദ്ദേഹം വചനപ്രഘോഷകൻ,കുമ്പസാരകൻ എന്നീ നിലയിലെല്ലാം പ്രസിദ്ധനായിരുന്നു. ഉപവാസവും പരിഹാരപ്രവർത്തികളും മണിക്കൂറുകൾ നീണ്ട പ്രാർത്ഥനകളും വഴി വിശുദ്ധൻ തന്റെ ആത്മാവിനെ പരിപോഷിപ്പിച്ചു.1274ൽ നിക്കോളാസ് ടോളെന്റിനോയിലേക്ക് അയയ്ക്കപ്പെട്ടു. മാർപാപ്പയുടെ പക്ഷക്കാരായ ഗുയെല്‍ഫുകളും റോമൻ ചക്രവർത്തിയുടെ പക്ഷക്കാരായ ഗീബെല്‍സിയനുകളും തമ്മിലുള്ള ലഹളകൾ അവിടെ നിരന്തരമായി നടന്നിരുന്നു. തെരുവുകളിൽ ഇറങ്ങിച്ചെന്ന് ഇക്കൂട്ടർക്ക് പ്രബോധനങ്ങൾ നൽകിയ വിശുദ്ധൻ അനേകം അത്ഭുതങ്ങളും പ്രവർത്തിച്ചിരുന്നു.മരിച്ചവരെ ഉയിർപ്പിച്ചതുൾപ്പടെയുള്ള മുന്നൂറോളം അത്ഭുതങ്ങൾ വിശുദ്ധൻ പ്രവർത്തിച്ചതായി പറയപ്പെടുന്നു.ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടി അദ്ദേഹം ബലിയർപ്പിച്ച് പ്രാർത്ഥിച്ചിരുന്നു.അവസാനത്തെ 5 വർഷങ്ങൾ രോഗക്കിടക്കയിലായിരുന്ന വിശുദ്ധന് ഇക്കാലയളവിൽ ഏറെ സഹിക്കേണ്ടതായും വന്നു.1305ലായിരുന്നു വിശുദ്ധന്റെ മരണം.അഗ്നിബാധ, പകർച്ചവ്യാധികൾ എന്നിവയ്‌ക്കെതിരെയുള്ള പ്രത്യേക മധ്യസ്ഥനാണ് വി.നിക്കോളാസ്.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=1024
https://www.midwestaugustinians.org/st-nicholas-of-tolentine
http://www.pravachakasabdam.com/index.php/site/news/2457
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount