പതിനൊന്നാം നൂറ്റാണ്ടിൽ ജർമനിയിൽ ഒരു കുലീന കുടുംബത്തിൽ ജനിച്ച വി.നോർബർട്ട് സുഖലോലുപതയിൽ മുഴുകിയ ഒരു ജീവിതമായിരുന്നു ആദ്യം നയിച്ചിരുന്നത്.1115ൽ വൈദികനായ ശേഷം വലിയ ഒരു പരിവർത്തനം വിശുദ്ധന്റെ ജീവിതത്തിലുണ്ടായി. ഒരു യാത്രയ്ക്കിടയിൽ സ്വർഗീയമായ ഒരു മിന്നലൊളിയേറ്റ് കുതിരപ്പുറത്തുനിന്ന് വീണ അദ്ദേഹം പൗലോസ് ശ്ലീഹായെ പോലെ തന്റെ ജീവിതം മുഴുവൻ യേശുവിനായി മാറ്റിവെച്ചു.പരിഹാരവും ഉപവാസവും അനുഷ്ഠിച്ചുള്ള ജീവിതം ആരംഭിച്ച വിശുദ്ധൻ സുവിശേഷം പ്രസംഗിക്കുവാനുള്ള ഒരവസരം പോലും പാഴാക്കിയിരുന്നില്ല.1120ൽ പ്രിമോണ്‍സ്ട്രാറ്റെന്‍ഷ്യന്‍സ്’ (norbertine) എന്ന സന്യാസ സഭക്ക് വിശുദ്ധൻ രൂപം നൽകി.വിശുദ്ധ അഗസ്റ്റിന്റെ സന്യാസ നിയമങ്ങൾ പിന്തുടര്‍ന്നിരുന്ന ഈ സന്യാസസഭക്ക് 1126ൽ ഹോണോറിയൂസ് രണ്ടാമന്‍ പാപ്പായാണ് അംഗീകാരം നല്‍കിയത്.സഭയിൽ രൂക്ഷമായി നിലകൊണ്ടിരുന്ന പാഷണ്ഡതകളെ എതിർക്കുക, സഭയോടും വിശ്വാസത്തോടും നിസ്സംഗത പുലർത്തുന്നവരെ ഉജ്ജീവിപ്പിക്കുക, സഭയോടുള്ള ശത്രുതയിൽ കഴിഞ്ഞിരുന്നവരെ രമ്യപ്പെടുത്തുക എന്നിങ്ങനെയുള്ളതായിരുന്നു ഈ സന്യാസസഭയുടെ പ്രവർത്തനങ്ങൾ. ദിവ്യകാരുണ്യഭക്തിയായിരുന്നു ഈ പ്രവർത്തനങ്ങൾക്കുള്ള ശക്തിശ്രോതസ്സ്.1125-ല്‍ മഗ്ദേബര്‍ഗിലെ മെത്രാപ്പോലീത്തയായി വിശുദ്ധൻ നിയമിക്കപ്പെട്ടു.എതിർപ്പാപ്പായായിരുന്ന അനാക്ലീറ്റസ് രണ്ടാമനെ നിരാകരിച്ചുകൊണ്ട് വിശുദ്ധൻ ഇന്നസെന്റ് രണ്ടാമൻ പാപ്പയ്ക്കുവേണ്ടി നിലകൊണ്ടു.1134ലായിരുന്നു വിശുദ്ധന്റെ മരണം.1582ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.britannica.com/biography/Saint-Norbert-of-Xanten
http://www.pravachakasabdam.com/index.php/site/news/1605
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount