Saturday, April 20, 2024

വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും – June 29

Must read

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

പ്രേഷിതതീക്ഷ്ണതയാൽ ജ്വലിച്ചുകൊണ്ട് തങ്ങളുടെ ജീവിതം സുവിശേഷത്തിന് വേണ്ടി സമർപ്പിച്ച ശ്ലീഹന്മാരായിരുന്നു വി. പത്രോസും വി. പൗലോസും.ഗലീലിയിലെ ബേത്സെയ്ദായിൽ ജനിച്ച പത്രോസ് ശ്ലീഹാ യേശുവിന്റെ ആദ്യശിഷ്യന്മാരിൽ ഒരാളായിരുന്നു. തന്റെ വള്ളവും വലയും കുടുംബവുമെല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ച (ലൂക്കാ 5:1-11) പത്രോസിനെ യേശു സഭയുടെ തലവനാക്കി. തന്റെ അമിതാവേശം മൂലം പലവിധ തെറ്റുകളിലേക്കും അബദ്ധങ്ങളിലേക്കും നീങ്ങിയപ്പോഴും അദ്ദേഹത്തിന്റെ അനുതാപവും യേശുവിന്റെ കരുണയും അദ്ദേഹത്തെ സുവിശേഷത്തിന്റെ ധീരസാക്ഷിയാക്കി മാറ്റി.സഭയുടെ ആദ്യത്തെ മാർപാപ്പയായിരുന്ന വി.പത്രോസിന്റെ കരങ്ങളിലൂടെ അനേകം അത്ഭുതങ്ങളും മാനസാന്തരങ്ങളും നടന്നു. എ.ഡി 67ൽ റോമായിൽ വച്ചായിരുന്നു പത്രോസ് ശ്ലീഹായുടെ രക്തസാക്ഷിത്വം.

താർസൂസിൽ ജനിച്ച പൗലോസ് ശ്ലീഹ ബെഞ്ചമിൻ ഗോത്രത്തിൽപ്പെട്ട ഒരു യഹൂദനായിരുന്നു. നിയമപണ്ഡിതനായിരുന്ന ഗമാലിയേലിന്റെ ശിഷ്യനായിരുന്ന അദ്ദേഹം മതകാര്യങ്ങളിലുള്ള തീക്ഷ്ണത നിമിത്തം ക്രിസ്ത്യാനികളെ പീഡിപ്പിക്കാൻ തുടങ്ങി. എന്നാൽ ഒരിക്കൽ ഡമാസ്കസിലേക്കുള്ള യാത്രാമധ്യേയുണ്ടായ ദർശനത്തെത്തുടർന്ന് അദ്ദേഹത്തിന് വലിയ മാനസാന്തരമുണ്ടാവുകയും വിജാതിയരിലേക്ക് സുവിശേഷം എത്തിക്കുക എന്ന ദൗത്യം യേശു അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തു.അറേബ്യൻ മരുഭൂമിയിൽ 3 വർഷക്കാലം പ്രാർത്ഥിച്ചൊരുങ്ങിയതിനുശേഷം സുവിശേഷപ്രഘോഷണം ആരംഭിച്ച പൗലോസ് ശ്ലീഹ വിജാതിയരുടെയിടയിൽ അനേകം സഭകൾ സ്ഥാപിക്കുകയും ലേഖനങ്ങൾ, സന്ദർശനങ്ങൾ എന്നിവകൊണ്ട് അവയെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്തു.എ.ഡി 66ൽ റോമായിൽ വച്ചായിരുന്നു പൗലോസ് ശ്ലീഹായുടെ രക്തസാക്ഷിത്വം.

കടപ്പാട് : പ്രവാചകശബ്ദം

ഈ വിശുദ്ധരെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1799

https://www.catholicnewsagency.com/saint/sts-peter-and-paul-501

Saints Peter and Paul

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111