നാലാം നൂറ്റാണ്ടിൽ ഈജിപ്തിൽ ജീവിച്ചിരുന്ന വി.പഫ്നൂഷിയസ്, മരുഭൂമിയിലെ വി.അന്തോനീസിന്റെ ശിഷ്യത്വത്തിൽ കുറെക്കാലം കഴിഞ്ഞതിനുശേഷം ഈജിപ്തിലെ അപ്പർ തെബായിസിൽ മെത്രാനായി നിയമിക്കപ്പെട്ടു. എ.ഡി 305 മുതലുള്ള കാലഘട്ടങ്ങളിൽ മാക്സിമിനൂസ് ദയ്യ എന്ന റോമൻ ചക്രവർത്തി ക്രിസ്ത്യാനികൾക്കുനേരെ പീഡനം അഴിച്ചുവിട്ടു. പീഡനത്തിനിരയായ വിശുദ്ധന്റെ വലത് കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ടു.312ൽ കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതം സ്വീകരിച്ചതോടെ മതപീഡനം അവസാനിച്ചു. പീഡനത്തെ അതിജീവിച്ച വിശുദ്ധന് കോൺസ്റ്റന്റൈൻ ചക്രവർത്തി ഏറെ ആദരവ് നൽകിയിരുന്നു. ബഹുമാനസൂചകമായി വിശുദ്ധന്റെ ചൂഴ്ന്നെടുക്കപ്പെട്ട വലതുകണ്ണിന്റെ ഭാഗത്ത് ചക്രവർത്തി ചുംബിച്ചിരുന്നു എന്ന് പറയപ്പെടുന്നു.അലക്സാൻഡ്രിയായിലെ വി. അത്തനേഷ്യസിന്റെ മിത്രമായിരുന്ന വിശുദ്ധൻ അദ്ദേഹത്തോടൊപ്പം നിഖ്യാസൂനഹദോസിൽ പങ്കെടുത്തിരുന്നു.ആര്യനിസത്തിനെതിരെ വിശുദ്ധൻ ശക്തമായി നിലകൊണ്ടു. വിശുദ്ധന്റെ ആദ്യകാലജീവിതവും മരണദിനവും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/smmñt-paphnutius-709
https://www.catholic.org/saints/saint.php?saint_id=236ã
http://www.pravachakasabdam.com/index.php/site/news/2456
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount