A.D 387ൽ ബ്രിട്ടനിൽ ജനിച്ച വി.പാട്രിക് അയർലണ്ടിന്റെ പ്രത്യേക മധ്യസ്ഥനാണ്. പതിനാറാം വയസിൽ ഒരിക്കൽ അദ്ദേഹം ആടുമേയിച്ചുകൊണ്ടിരിക്കെ അയർലണ്ടിൽ നിന്നുള്ള കുറെ അക്രമികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. അയർലൻഡിൽ ആട് മേയിച്ച് അടിമപ്പണി ചെയ്ത അദ്ദേഹത്തിന് അനേകം ശാരീരികക്ലേശങ്ങൾ നേരിടേണ്ടി വന്നു. എന്നാൽ 22ആം വയസ്സിൽ അദ്ദേഹം തിരികെ സ്വദേശത്ത് എത്തി. അയർലൻഡിൽ വച്ച്, വിഗ്രഹാരാധ പോലുള്ള പാപങ്ങളാൽ നശിച്ചുപോകുന്ന ആത്മാക്കളെ പ്രതിയുള്ള വേദന അദ്ദേഹത്തെ ഗ്രസിച്ചിരുന്നു. തന്റെ വിളി തിരിച്ചറിഞ്ഞ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ഏറെ താമസിയാതെ അദ്ദേഹം മെത്രാനുമായി. എ. ഡി 435ഓടെ അദ്ദേഹം വീണ്ടും അയർലണ്ടിലെത്തി.വിഗ്രഹാരാധനയിൽ മുങ്ങി കിടന്നിരുന്ന അയർലണ്ടിൽ കത്തോലിക്ക വിശ്വാസം കൊണ്ടുവരുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. അയർലൻഡിലെ ഗോത്രതലവന്മാരെ മാനസാന്തരപ്പെടുത്തിയ അദ്ദേഹം അവരുടെ സഹായത്തോടെ ദേശമൊട്ടാകെ സുവിശേഷം പ്രസംഗിച്ചു. അടയാളങ്ങളും അത്ഭുതങ്ങളും അദ്ദേഹത്തിന്റെ സുവിശേഷപ്രഘോഷത്തിന് അകമ്പടിയായിരുന്നു. വിഗ്രഹാരാധനയുടെ കേന്ദ്രമായിരുന്നു അയർലണ്ടിൽ പിന്നീട് കത്തോലിക്കാവിശ്വാസം പടർന്നുപന്തലിക്കുകയാണ് ഉണ്ടായത്.അയര്‍ലന്‍ഡ് ഒരു ചെറിയ രാജ്യമാണെങ്കില്‍ കൂടി ലോകം മുഴുവനും ക്രിസ്തുമതത്തെ പ്രചരിപ്പിക്കുന്നതിലും, പരിപാലിക്കുന്നതിലും വളരെയേറെ പങ്ക് വഹിച്ചിട്ടുണ്ട്.ആദ്യകാലങ്ങളിലെ ഇരുണ്ട യുഗങ്ങളില്‍ യൂറോപ്പു മുഴുവനും തിന്മ വ്യാപിച്ചപ്പോള്‍ അയര്‍ലന്‍ഡിലെ ആശ്രമങ്ങള്‍ പാശ്ചാത്യ രചനകള്‍ സംരക്ഷിക്കുകയും, ഉത്തമ ബോധ്യമുള്ള ഒരു കത്തോലിക്കാ രാജ്യമായി തുടരുകയും ചെയ്തു.40 വർഷത്തോളം വി. പാട്രിക് അയർലൻഡിൽ ശുശ്രൂഷ ചെയ്തു.
എ. ഡി 461ലായിരുന്നു വിശുദ്ധന്റെ അന്ത്യം.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.
https://www.catholic.org/
https://www.franciscanmedia.
https://chat.whatsapp.com/
PDM Ruha Mount