Wednesday, February 21, 2024

വിശുദ്ധ പാദ്രെ പിയോ (സംക്ഷിപ്ത ജീവചരിത്രം 2)

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

ശരീരത്തിലെ മുദ്രകൾ

റൂഹാ മൗണ്ട്: 1911ൽ വിശുദ്ധ പാദ്രേ പിയോ സ്വന്തം കൈപ്പടയിൽ ബനഡിക്ടച്ചന് എഴുതിയ ഒരു കത്തിൽ ഇപ്രകാരം കാണുന്നു. “…എനിക്ക് മനസ്സിലാക്കാനോ, വിവരിക്കാനോ കഴിയാത്ത ഒരു സംഭവം ഇന്നലെ വൈകുന്നേരം ഉണ്ടായി. എന്റെ കൈപ്പത്തികളുടെ നടുവിലായി ഒരു നാണയത്തോളം വലുപ്പത്തിൽ ഒരു ചുവപ്പുനിറം പ്രത്യക്ഷപ്പെട്ടു. ആ ചുവപ്പ് നിറത്തിന്റെ നടുവിൽ തീവ്രമായ വേദന ഉണ്ടായിരുന്നു. എന്റെ കാല്പാദത്തിനടിയിൽ പോലും കുറച്ചു വേദന അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ കുറെ നാളുകൾക്കു ശേഷമാണ് അത് വീണ്ടും അനുഭവപ്പെടുന്നതെങ്കിലും ഈ പ്രതിഭാസം ഒരു വർഷത്തോളമായി പലപ്പോഴായി അനുഭവപ്പെടുന്നു…”

കാവൽ മാലാഖയുടെ സാന്നിധ്യം

പാദ്രെ പിയോക്ക് അസ്വഭാവികമായ എന്തോ സംഭവിക്കുന്നുവെന്ന് ഗുരുവായ അഗസ്തീനോ അച്ചൻ മനസ്സിലാക്കി. അദ്ദേഹം പാദ്രെ പിയോയുമായി കത്തിടപാടുകൾ ആരംഭിച്ചു. പിയോ അച്ചന് ഗ്രീക്കോ, ഫ്രഞ്ചോ അറിവില്ലായിരുന്നു. എങ്കിലും ഈ ഭാഷകളിൽ അഗസ്തിനോ അച്ചൻ എഴുതിയ എല്ലാ കത്തുകൾക്കും അതതു ഭാഷയിൽ മറുപടി കൊടുത്തു. ഇതിനെപ്പറ്റി പിയോ അച്ചൻ പറയുന്നത് അദ്ദേഹത്തിന്റെ കാവൽ മാലാഖ ദ്വിഭാഷിയായി വർത്തിച്ചു എന്നതാണ്. രോഗം മൂലം കൂടെക്കൂടെ അവധിയെടുത്തത് അധികാരികളുടെ നീരസത്തിന് ഇടയാക്കി. അതിനാൽ കൂടുതൽ ജോലികൾ അദ്ദേഹത്തിന് നൽകപ്പെട്ടു. ഈ തീരുമാനം പിയോയുടെ ആരോഗ്യനില കൂടുതൽ മോശമാകുന്നതിനേ, ഉപകരിച്ചുള്ളൂ. ഈ അവസ്ഥയിൽ റോം ഈ പ്രശ്നത്തിൽ ഇടപെട്ടു. കപ്പൂച്ചിൻ സന്യാസവസ്ത്രം ധരിക്കുകയും, പ്രവിശ്യാധിപനു കീഴ്പ്പെട്ടു കഴിയുകയും ചെയ്യണമെന്ന നിബന്ധനയിന്മേൽ 1915ൽ റോം അദ്ദേഹത്തിനു സ്വന്തം വസതിയിൽ താമസിക്കാനുള്ള അനുവാദം നൽകി.

പട്ടാളത്തിലേക്ക്

ഒന്നാം ലോകമഹായുദ്ധകാലം. അന്ന് പാദ്രെ പിയോക്ക് ഇരുപത്തെട്ട് വയസ്സ്. 1915ൽ ഇറ്റലി സഖ്യകക്ഷികളോട് ചേർന്നു. എല്ലാവരും നിർബന്ധിത പട്ടാളസേവനത്തിന് നിയോഗിക്കപ്പെട്ടു. വൈദികരും ഈ നിയമത്തിന് അപവാദമായിരുന്നില്ല. പാദ്രേ പിയോ വൈദ്യപരിശീലനം ലഭിച്ച ആളായിരുന്നതിനാൽ നേപ്പിൾസിലെ വൈദ്യ ശുശ്രൂഷാ സംഘത്തോടൊപ്പം അയക്കപ്പെട്ടു. ആരോഗ്യനില മോശമായിരുന്നതിനാൽ അവിടെ അധികദിനങ്ങൾ ചിലവഴിക്കാൻ സാധിച്ചില്ല. അങ്ങനെ ഒരു വർഷത്തെ അവധി അദ്ദേഹത്തിനു ലഭിച്ചു. അവധി കഴിഞ്ഞ് വീണ്ടും പട്ടാളത്തിലെത്തി. എന്നാൽ ഇത്തവണയും രോഗം മൂലം ജോലി ചെയ്യാൻ സാധിച്ചില്ല എന്നു മാത്രമല്ല അദ്ദേഹം പട്ടാള ആസ്പത്രിയിലേക്കയക്കപ്പെട്ടു. അവിടെ വച്ച് ക്ഷയരോഗം ബാധിച്ചതായി കണ്ടെത്തി. രോഗം മൂലം മരിക്കുമെന്നു കരുതിയ മേലു ദ്യോഗസ്ഥർ പാദ്രേ പിയോയ്ക്ക് ആറുമാസം കൂടി അവധി നൽകി. ഈ ദിവസങ്ങളിൽ പിയോ അച്ചൻ പട്ടാളക്കാരുടെ ബാരക്കുകളിലാണ് കഴി ഞ്ഞത്. പട്ടാളക്കാരുടെ കുത്തഴിഞ്ഞ ജീവിതവും സംസാരവും ഈ പുരോഹിതനെ ഏറെ വേദനിപ്പിച്ചു. അവധി കഴിഞ്ഞ് വീണ്ടും തിരിച്ചെത്തിയെങ്കിലും തുടർന്നുള്ള പരിശോധനയിൽ ബ്രോങ്കൈറ്റിസ് രോഗം കണ്ടതിനാൽ പട്ടാള സേവനത്തിന് യോഗ്യനല്ല എന്ന വിധി വന്നു.

റൊത്തേന്തോ പർവ്വതഗ്രാമം

1918ൽ പാദ്രെ പിയോ ഗാർഗാനോ പർവ്വതനിരയിലെ കാൽവോ മലയുടെ അടിവാരത്തിലുള്ള വരപ്രസാദ മാതാവിന്റെ നാമധേയത്തിലുള്ള സന്യാസാശ്രമത്തിൽ സ്ഥിരമായി നിയമിതനായി. സാൻജിയോവാനി റാത്തോത്തോ എന്നാണ് ആ പർവ്വതഗ്രാമത്തിന്റെ പേര്. ഗ്രാമത്തിൽ നിന്നും ആശ്രമം ഏറെ അകലെയായിരു ന്നു. തികച്ചും ഒറ്റപ്പെട്ട സ്ഥലം. ഗ്രാമവുമായുള്ള ആശ്രമത്തിന്റെ ബന്ധം ഒരു കഴുതച്ചാൽ മാത്രമായിരുന്നു.

പഞ്ചക്ഷതങ്ങൾ

വരപ്രസാദ മാതാവിന്റെ കപ്പൂച്ചിൻ ആശ്രമത്തിലെത്തിയ അദ്ദേഹം അധികം താമസിയാതെ നിരന്തരമായ പ്രാർത്ഥനയിലും നീണ്ട ഉപവാസത്തിലും മുഴുകി.
1918 സെപ്റ്റംബർ ഇരുപതാം തിയതി ദിവ്യബലിക്കുശേഷം ക്രൂശിത രൂപത്തിനുമുന്നിൽ പ്രാർത്ഥിക്കുമ്പോൾ പാദ്രെ പിയോയുടെ ശരീരത്തിൽ ക്രൂശിതന്റെ ശരീരത്തിലെ അഞ്ച് മുറിവുകളുടെ മുദ്രകൾ ദൃശ്യമായി. ഇത് മറച്ചുവെക്കാനായി പിയോ അച്ചൻ ശ്രമിച്ചുവെങ്കിലും ഈ അവസ്ഥ മനസ്സിലാക്കിയ കപ്പൂച്ചിൻ അധികാരികൾ മുറിവുകളുടെ ഫോട്ടോയെടുത്ത് റോമിനയച്ചു. റോമിൽ നിന്നും മുറിവു പരിശോധിക്കുന്നതിനും ശാസ്ത്രീയ വിവരണം നൽകുന്നതിനും മൂന്ന് ഡോക്ടർമാർ അയയ്ക്കപ്പെട്ടു.
ഈ സംഘത്തിലെ ആദ്യഡോക്ടർ കത്തോലിക്കനായിരുന്ന ഡോക്ടർ റോമനെല്ലിയായിരുന്നു. അദ്ദേഹം ഒന്നേകാൽ വർഷക്കാലം പാദ്രേ പിയോയെ പരിശോധിച്ചു. അഞ്ചു പ്രാവശ്യം പ്രത്യേക പരിശോധനക്ക് പിയോ അച്ചൻ വിധേയനായി.
രക്തം സ്രവിപ്പിക്കുന്നതും, വേദനയുള്ളതും എന്നാൽ പഴുപ്പോ നീർവീക്കമോ ഇല്ലാത്തതുമായ മുറിവുകളെ സംബന്ധിച്ച് ഒരു ശാസ്ത്രീയ വിശദീകരണം നൽകുവാൻ ഡോ. റോമനെല്ലിക്കു സാധിച്ചില്ല. എന്നാൽ മുറിവു വളരെ ആഴമുള്ളതാണെന്നു അദ്ദേഹം രേഖപ്പെടുത്തി. തുടർന്ന് റോമിൽ നിന്നും അജ്ഞേയതാവാദിയായ ഡോക്ടർ ബിഞ്ഞാമി വന്നു. മുറിവുണക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെട്ടു. മുറിവു ആഴമുള്ളതല്ല എന്ന് അദ്ദേഹം രേഖപ്പെടുത്തി.
തുടർന്ന് ഫെസ്ന എന്ന കത്തോലിക്കാ ഡോക്ടർ പാദ്രെ പിയോയെ പരിശോധിച്ചു. ഡോക്ടർ ഫെസ്നയുടെ വിവരണങ്ങൾ ഡോക്ടർ ബിഞ്ഞാമിയുടേതിൽ നിന്നും തികച്ചും ഭിന്നമായിരുന്നു. അദ്ദേഹം ഡോക്ടർ റോമനെല്ലിയെയും കൂട്ടി തിരിച്ചെത്തി. അവരുടെ കൂട്ടായ റിപ്പോർട്ട് മുറിവ് ആഴമുള്ളതും നിസ്തുലവും ആണെന്ന് പ്രഖ്യാപിക്കുകയും റോമിന് കൈമാറുകയും ചെയ്തു. പാദ്രേ പിയോയുടെ കൈയിലെ മുറിവുകൾക്ക് മുക്കാലിഞ്ചോളം വ്യാസമുണ്ടായിരുന്നു. കാലിലും അങ്ങനെ തന്നെയായിരുന്നു. പാർശ്വത്തിലെ മുറിവ് കുരിശിന്റെ ആകൃതിയോടുകൂടിയതും രണ്ടേമുക്കാലിഞ്ചു നീളമുള്ളതുമായി രുന്നു. ഡോക്ടർമാരുടെ നിഗമനമനുസരിച്ച് ദിവസവും ഒരു കപ്പ് രക്തം ആ ശരീരത്തിൽ നിന്ന് നഷ്ടമാകുമായിരുന്നു. എന്നാൽ ഈ മുറി വുകളിൽ ഒരിക്കലും രോഗബാധ ഉണ്ടാകുമായിരുന്നില്ല. രാത്രിയിൽ അദ്ദേഹം കൈയ്യുറ ധരിച്ചിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ അത് രക്തത്താൽ നിറഞ്ഞിരുന്നു തന്റെ നെഞ്ചിൽ ചുറ്റിയിരുന്ന തുണി ദിവസവും രണ്ട് പ്രാവശ്യമെങ്കിലും മാറേണ്ട അവസ്ഥയായിരുന്നു. ഈ കാലഘട്ടത്തിൽ അദ്ദേഹം ഹെർണിയായ്ക്കും, രണ്ട് വർഷത്തിനുശേഷം ഒരു മുഴ നീക്കം ചെയ്യുന്നതിനുമായി രണ്ട് തവണ ശസ്ത്ര ക്രിയയ്ക്കും വിധേയനായി. എന്നാൽ ആ മുറിവുകൾ സാധാരണ പോലെ ഉണങ്ങിയിരുന്നു. നാളുകൾ കഴിഞ്ഞു പാദ്രെ പിയോ പലരാലും അവഗണിക്കപ്പെട്ടു. കാലുകൾ നീര് വന്ന് വീർത്തു. ചില സുഹൃത്തുക്കൾ തുണികൊണ്ടുണ്ടാക്കിയ ചെരിപ്പ് അദ്ദേഹത്തിന് അയച്ചു കൊടുത്തു. അതു ധരിച്ച് അദ്ദേഹം മുടന്തി നീങ്ങി. കൈയ്യിൽ ഒരു തുണി കെട്ടാൻ പോലും മുറിവ് അദ്ദേഹത്തെ അപ്രാപ്തനാക്കി. ഈ പഞ്ചക്ഷതങ്ങൾക്കു ശേഷം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാരിലാർക്കും ക്ഷയരോഗം കണ്ടെത്താൻ കഴിഞ്ഞില്ല. ശരീരത്തിൽ ക്രൂശിതന്റെ അടയാളം സ്വീകരിച്ച സമയത്ത് ക്ഷയരോഗത്തിൽ നിന്നും വിമുക്തനായി എന്നു വേണം ഇതിൽനിന്ന് അനുമാനിക്കാൻ.

കുർബ്ബാനയ്ക്കുള്ള ഒരുക്കം

വിശുദ്ധ പാദ്രേ പിയോയുടെ ദിവസത്തിന്റെ ഉന്നതശൈലം ദിവ്യബലിയായിരുന്നു. എല്ലാ ദിവസവും രാവിലെ അഞ്ചു മണിക്ക് ദിവ്യബലിയർപ്പിക്കും. രാത്രി രണ്ടുമണിക്കെഴുന്നേറ്റ് രണ്ടു മണിക്കൂർ അതി നായി ഒരുങ്ങും. മുറിയിലിരുന്ന് ജപമാല ചൊല്ലിയതിനു ശേഷം സങ്കീർത്തിയിൽ ചെന്ന് പ്രാർത്ഥന തുടരും. 4.45ന് കപ്യാർ പള്ളിതുറ ക്കുമ്പോൾ അൾത്താരയുടെ ഏറ്റവും അടുത്ത് നിൽക്കുന്നതിനുവേണ്ടി ജനം പള്ളിയ്ക്കകത്തേക്ക് ഇടിച്ചുകയറുമായിരുന്നു. തലേദിവസം തന്നെ ദൂരദേശങ്ങളിൽ നിന്ന്, ജനം വന്ന് രാത്രിയിൽ സത്രങ്ങളിൽ മുറിയെടുത്ത് താമസിക്കും. കുർബ്ബാന സമയം മൂന്നുമണിക്കൂർ വരെ നീണ്ടുപോകുമായിരുന്നു. പിന്നീട് അധികാരികൾ കുർബ്ബാന സമയം ഒന്നരമണിക്കൂറാക്കി ചുരുക്കാൻ നിർദ്ദേശിച്ചു. കുർബ്ബാനയുടെ ചില ഘട്ടങ്ങളിൽ ഈ പുരോഹിതൻ നീണ്ട മൗനത്തിൽ മുഴുകും. ഈ സന്ദർഭത്തിലും ജനം ഭക്തിപൂർവ്വം കുർബ്ബാനയിൽ സംബന്ധിക്കുമായിരുന്നു.
സഭാധികാരികൾ ശരീരത്തിലെ മുറിവ് മറ്റാരെയും കാണിക്കരുതെന്ന് വിലക്കിയിരുന്നു. കുർബാന അർപ്പിക്കുമ്പോഴൊഴികെ വിര ലുകളില്ലാത്ത കൈയ്യുറയാണ് അദ്ദേഹം ധരിച്ചിരുന്നത്. “ സഹോദര രേ, എന്റെയും നിങ്ങളുടെയും ബലി…. ” എന്ന പ്രാർത്ഥനക്കായി കരങ്ങൾ വിരിച്ച് പിടിക്കുമ്പോൾ മാത്രമാണ് ജനങ്ങൾ അദ്ദേഹത്തിന്റെ കൈകളിലെ മുറിവുകൾ വ്യക്തമായി കണ്ടിരുന്നത്. വി. കുർബ്ബാന യിലെ സ്ഥാപനവചനങ്ങൾക്ക് തൊട്ടുമുമ്പ് അദ്ദേഹം പലപ്പോഴും കരഞ്ഞിരുന്നു. കർത്താവേ…. ഞാൻ യോഗ്യനല്ല…. എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ പലപ്പോഴും നെഞ്ചത്തടിച്ച് വിലപിക്കുമായിരുന്നു.

കുമ്പസാരക്കൂട്ടിലെ രക്തസാക്ഷി

പിയോഅച്ചൻ ദിവസത്തിൽ പതിനാറ് മണിക്കൂറുകളോളം കുമ്പസാരക്കൂട്ടിൽ കുമ്പസാരം കേട്ടിരുന്നു. പലപ്പോഴും രണ്ടാഴ്ച മുമ്പു തന്നെ കുമ്പസാരിക്കാനുള്ളവർ ഒരുങ്ങി തങ്ങളുടെ ഊഴത്തി നായി കാത്തു നിൽക്കണമായിരുന്നു. പല അവസരങ്ങളിലും കുമ്പസാരത്തിനെത്തിയവർ മറന്നുപോയ പാപങ്ങൾ പാദ്രെ പിയോ അവരെ ഓർമ്മിപ്പിച്ചിരുന്നു. കാപട്യവും വക്രതയുമായി വരുന്നവരോട് അദ്ദേഹം കോപിക്കുകയും, അവരെ തിരിച്ചയക്കുകയും ചെയ്തു. എങ്കിലും ആ കുമ്പസാരക്കൂട്ടിൽ എന്നും നല്ല തിരക്കായിരുന്നു.

ഇരുസ്ഥല സാന്നിദ്ധ്യം

പല വിശുദ്ധരും ഒരേ സമയം പല സ്ഥലങ്ങളിൽ പ്രത്യക്ഷ പ്പെട്ടതായി നാം വായിച്ചിട്ടുണ്ട്. ഈ ലോകത്തിൽ ജീവിച്ചിരിക്കു മ്പോൾത്തന്നെ പാദുവായിലെ വിശുദ്ധ അന്തോണീസും, വിശുദ്ധ മാർട്ടിൻ ഡി പോറസ്സുമൊക്കെ പലർക്കും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിശുദ്ധ പാദ്രെ പിയോക്കും ഈ വരം ഉണ്ടായിരുന്നതായി പലരും സാക്ഷ്യ പ്പെടുത്തുന്നു. റോം, ബോസ്റ്റൺ, തെക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹത്തെ കണ്ടുമുട്ടിയവരുണ്ട്. മരണനേരത്ത് സഹായത്തിനും, ഡോക്ടർമാർ ഉപേക്ഷിച്ച രോഗികൾക്ക് സൗഖ്യം നൽകുന്നതിനും വേണ്ടിയാണ് ഈ വരം അദ്ദേഹം ഉപയോഗിച്ചിരുന്നത്.
(തുടരും)വിശുദ്ധ പാദ്രെ പിയോ (സംക്ഷിപ്ത ജീവചരിത്രം 2) ശരീരത്തിലെ മുദ്രകൾ 1911ൽ വിശുദ്ധ പാദ്രേ പിയോ സ്വന്തം കൈപ്പടയിൽ ബനഡിക്ടച്ചന് എഴുതിയ ഒരു കത്തിൽ ഇപ്രകാരം കാണുന്നു. “…എനിക്ക് മനസ്സിലാക്കാനോ, വിവരിക്കാനോ കഴിയാത്ത ഒരു സംഭവം ഇന്നലെ വൈകുന്നേരം ഉണ്ടായി. എന്റെ കൈപ്പത്തികളുടെ നടുവിലായി ഒരു നാണയത്തോളം വലുപ്പത്തിൽ ഒരു ചുവപ്പുനിറം പ്രത്യക്ഷപ്പെട്ടു. ആ ചുവപ്പ് നിറത്തിന്റെ നടുവിൽ തീവ്രമായ വേദന ഉണ്ടായിരുന്നു. എന്റെ കാല്പാദത്തിനടിയിൽ പോലും കുറച്ചു വേദന അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ കുറെ നാളുകൾക്കു ശേഷമാണ് അത് വീണ്ടും അനുഭവപ്പെടുന്നതെങ്കിലും ഈ പ്രതിഭാസം ഒരു വർഷത്തോളമായി പലപ്പോഴായി അനുഭവപ്പെടുന്നു…” കാവൽ മാലാഖയുടെ സാന്നിധ്യം പാദ്രെ പിയോക്ക് അസ്വഭാവികമായ എന്തോ സംഭവിക്കുന്നുവെന്ന് ഗുരുവായ അഗസ്തീനോ അച്ചൻ മനസ്സിലാക്കി. അദ്ദേഹം പാദ്രെ പിയോയുമായി കത്തിടപാടുകൾ ആരംഭിച്ചു. പിയോ അച്ചന് ഗ്രീക്കോ, ഫ്രഞ്ചോ അറിവില്ലായിരുന്നു. എങ്കിലും ഈ ഭാഷകളിൽ അഗസ്തിനോ അച്ചൻ എഴുതിയ എല്ലാ കത്തുകൾക്കും അതതു ഭാഷയിൽ മറുപടി കൊടുത്തു. ഇതിനെപ്പറ്റി പിയോ അച്ചൻ പറയുന്നത് അദ്ദേഹത്തിന്റെ കാവൽ മാലാഖ ദ്വിഭാഷിയായി വർത്തിച്ചു എന്നതാണ്. രോഗം മൂലം കൂടെക്കൂടെ അവധിയെടുത്തത് അധികാരികളുടെ നീരസത്തിന് ഇടയാക്കി. അതിനാൽ കൂടുതൽ ജോലികൾ അദ്ദേഹത്തിന് നൽകപ്പെട്ടു. ഈ തീരുമാനം പിയോയുടെ ആരോഗ്യനില കൂടുതൽ മോശമാകുന്നതിനേ, ഉപകരിച്ചുള്ളൂ. ഈ അവസ്ഥയിൽ റോം ഈ പ്രശ്നത്തിൽ ഇടപെട്ടു. കപ്പൂച്ചിൻ സന്യാസവസ്ത്രം ധരിക്കുകയും, പ്രവിശ്യാധിപനു കീഴ്പ്പെട്ടു കഴിയുകയും ചെയ്യണമെന്ന നിബന്ധനയിന്മേൽ 1915ൽ റോം അദ്ദേഹത്തിനു സ്വന്തം വസതിയിൽ താമസിക്കാനുള്ള അനുവാദം നൽകി. പട്ടാളത്തിലേക്ക് ഒന്നാം ലോകമഹായുദ്ധകാലം. അന്ന് പാദ്രെ പിയോക്ക് ഇരുപത്തെട്ട് വയസ്സ്. 1915ൽ ഇറ്റലി സഖ്യകക്ഷികളോട് ചേർന്നു. എല്ലാവരും നിർബന്ധിത പട്ടാളസേവനത്തിന് നിയോഗിക്കപ്പെട്ടു. വൈദികരും ഈ നിയമത്തിന് അപവാദമായിരുന്നില്ല. പാദ്രേ പിയോ വൈദ്യപരിശീലനം ലഭിച്ച ആളായിരുന്നതിനാൽ നേപ്പിൾസിലെ വൈദ്യ ശുശ്രൂഷാ സംഘത്തോടൊപ്പം അയക്കപ്പെട്ടു. ആരോഗ്യനില മോശമായിരുന്നതിനാൽ അവിടെ അധികദിനങ്ങൾ ചിലവഴിക്കാൻ സാധിച്ചില്ല. അങ്ങനെ ഒരു വർഷത്തെ അവധി അദ്ദേഹത്തിനു ലഭിച്ചു. അവധി കഴിഞ്ഞ് വീണ്ടും പട്ടാളത്തിലെത്തി. എന്നാൽ ഇത്തവണയും രോഗം മൂലം ജോലി ചെയ്യാൻ സാധിച്ചില്ല എന്നു മാത്രമല്ല അദ്ദേഹം പട്ടാള ആസ്പത്രിയിലേക്കയക്കപ്പെട്ടു. അവിടെ വച്ച് ക്ഷയരോഗം ബാധിച്ചതായി കണ്ടെത്തി. രോഗം മൂലം മരിക്കുമെന്നു കരുതിയ മേലു ദ്യോഗസ്ഥർ പാദ്രേ പിയോയ്ക്ക് ആറുമാസം കൂടി അവധി നൽകി. ഈ ദിവസങ്ങളിൽ പിയോ അച്ചൻ പട്ടാളക്കാരുടെ ബാരക്കുകളിലാണ് കഴി ഞ്ഞത്. പട്ടാളക്കാരുടെ കുത്തഴിഞ്ഞ ജീവിതവും സംസാരവും ഈ പുരോഹിതനെ ഏറെ വേദനിപ്പിച്ചു. അവധി കഴിഞ്ഞ് വീണ്ടും തിരിച്ചെത്തിയെങ്കിലും തുടർന്നുള്ള പരിശോധനയിൽ ബ്രോങ്കൈറ്റിസ് രോഗം കണ്ടതിനാൽ പട്ടാള സേവനത്തിന് യോഗ്യനല്ല എന്ന വിധി വന്നു. റൊത്തേന്തോ പർവ്വതഗ്രാമം 1918ൽ പാദ്രെ പിയോ ഗാർഗാനോ പർവ്വതനിരയിലെ കാൽവോ മലയുടെ അടിവാരത്തിലുള്ള വരപ്രസാദ മാതാവിന്റെ നാമധേയത്തിലുള്ള സന്യാസാശ്രമത്തിൽ സ്ഥിരമായി നിയമിതനായി. സാൻജിയോവാനി റാത്തോത്തോ എന്നാണ് ആ പർവ്വതഗ്രാമത്തിന്റെ പേര്. ഗ്രാമത്തിൽ നിന്നും ആശ്രമം ഏറെ അകലെയായിരു ന്നു. തികച്ചും ഒറ്റപ്പെട്ട സ്ഥലം. ഗ്രാമവുമായുള്ള ആശ്രമത്തിന്റെ ബന്ധം ഒരു കഴുതച്ചാൽ മാത്രമായിരുന്നു. പഞ്ചക്ഷതങ്ങൾ വരപ്രസാദ മാതാവിന്റെ കപ്പൂച്ചിൻ ആശ്രമത്തിലെത്തിയ അദ്ദേഹം അധികം താമസിയാതെ നിരന്തരമായ പ്രാർത്ഥനയിലും നീണ്ട ഉപവാസത്തിലും മുഴുകി. 1918 സെപ്റ്റംബർ ഇരുപതാം തിയതി ദിവ്യബലിക്കുശേഷം ക്രൂശിത രൂപത്തിനുമുന്നിൽ പ്രാർത്ഥിക്കുമ്പോൾ പാദ്രെ പിയോയുടെ ശരീരത്തിൽ ക്രൂശിതന്റെ ശരീരത്തിലെ അഞ്ച് മുറിവുകളുടെ മുദ്രകൾ ദൃശ്യമായി. ഇത് മറച്ചുവെക്കാനായി പിയോ അച്ചൻ ശ്രമിച്ചുവെങ്കിലും ഈ അവസ്ഥ മനസ്സിലാക്കിയ കപ്പൂച്ചിൻ അധികാരികൾ മുറിവുകളുടെ ഫോട്ടോയെടുത്ത് റോമിനയച്ചു. റോമിൽ നിന്നും മുറിവു പരിശോധിക്കുന്നതിനും ശാസ്ത്രീയ വിവരണം നൽകുന്നതിനും മൂന്ന് ഡോക്ടർമാർ അയയ്ക്കപ്പെട്ടു. ഈ സംഘത്തിലെ ആദ്യഡോക്ടർ കത്തോലിക്കനായിരുന്ന ഡോക്ടർ റോമനെല്ലിയായിരുന്നു. അദ്ദേഹം ഒന്നേകാൽ വർഷക്കാലം പാദ്രേ പിയോയെ പരിശോധിച്ചു. അഞ്ചു പ്രാവശ്യം പ്രത്യേക പരിശോധനക്ക് പിയോ അച്ചൻ വിധേയനായി. രക്തം സ്രവിപ്പിക്കുന്നതും, വേദനയുള്ളതും എന്നാൽ പഴുപ്പോ നീർവീക്കമോ ഇല്ലാത്തതുമായ മുറിവുകളെ സംബന്ധിച്ച് ഒരു ശാസ്ത്രീയ വിശദീകരണം നൽകുവാൻ ഡോ. റോമനെല്ലിക്കു സാധിച്ചില്ല. എന്നാൽ മുറിവു വളരെ ആഴമുള്ളതാണെന്നു അദ്ദേഹം രേഖപ്പെടുത്തി. തുടർന്ന് റോമിൽ നിന്നും അജ്ഞേയതാവാദിയായ ഡോക്ടർ ബിഞ്ഞാമി വന്നു. മുറിവുണക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെട്ടു. മുറിവു ആഴമുള്ളതല്ല എന്ന് അദ്ദേഹം രേഖപ്പെടുത്തി. തുടർന്ന് ഫെസ്ന എന്ന കത്തോലിക്കാ ഡോക്ടർ പാദ്രെ പിയോയെ പരിശോധിച്ചു. ഡോക്ടർ ഫെസ്നയുടെ വിവരണങ്ങൾ ഡോക്ടർ ബിഞ്ഞാമിയുടേതിൽ നിന്നും തികച്ചും ഭിന്നമായിരുന്നു. അദ്ദേഹം ഡോക്ടർ റോമനെല്ലിയെയും കൂട്ടി തിരിച്ചെത്തി. അവരുടെ കൂട്ടായ റിപ്പോർട്ട് മുറിവ് ആഴമുള്ളതും നിസ്തുലവും ആണെന്ന് പ്രഖ്യാപിക്കുകയും റോമിന് കൈമാറുകയും ചെയ്തു. പാദ്രേ പിയോയുടെ കൈയിലെ മുറിവുകൾക്ക് മുക്കാലിഞ്ചോളം വ്യാസമുണ്ടായിരുന്നു. കാലിലും അങ്ങനെ തന്നെയായിരുന്നു. പാർശ്വത്തിലെ മുറിവ് കുരിശിന്റെ ആകൃതിയോടുകൂടിയതും രണ്ടേമുക്കാലിഞ്ചു നീളമുള്ളതുമായി രുന്നു. ഡോക്ടർമാരുടെ നിഗമനമനുസരിച്ച് ദിവസവും ഒരു കപ്പ് രക്തം ആ ശരീരത്തിൽ നിന്ന് നഷ്ടമാകുമായിരുന്നു. എന്നാൽ ഈ മുറി വുകളിൽ ഒരിക്കലും രോഗബാധ ഉണ്ടാകുമായിരുന്നില്ല. രാത്രിയിൽ അദ്ദേഹം കൈയ്യുറ ധരിച്ചിരുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ അത് രക്തത്താൽ നിറഞ്ഞിരുന്നു തന്റെ നെഞ്ചിൽ ചുറ്റിയിരുന്ന തുണി ദിവസവും രണ്ട് പ്രാവശ്യമെങ്കിലും മാറേണ്ട അവസ്ഥയായിരുന്നു. ഈ കാലഘട്ടത്തിൽ അദ്ദേഹം ഹെർണിയായ്ക്കും, രണ്ട് വർഷത്തിനുശേഷം ഒരു മുഴ നീക്കം ചെയ്യുന്നതിനുമായി രണ്ട് തവണ ശസ്ത്ര ക്രിയയ്ക്കും വിധേയനായി. എന്നാൽ ആ മുറിവുകൾ സാധാരണ പോലെ ഉണങ്ങിയിരുന്നു. നാളുകൾ കഴിഞ്ഞു പാദ്രെ പിയോ പലരാലും അവഗണിക്കപ്പെട്ടു. കാലുകൾ നീര് വന്ന് വീർത്തു. ചില സുഹൃത്തുക്കൾ തുണികൊണ്ടുണ്ടാക്കിയ ചെരിപ്പ് അദ്ദേഹത്തിന് അയച്ചു കൊടുത്തു. അതു ധരിച്ച് അദ്ദേഹം മുടന്തി നീങ്ങി. കൈയ്യിൽ ഒരു തുണി കെട്ടാൻ പോലും മുറിവ് അദ്ദേഹത്തെ അപ്രാപ്തനാക്കി. ഈ പഞ്ചക്ഷതങ്ങൾക്കു ശേഷം അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർമാരിലാർക്കും ക്ഷയരോഗം കണ്ടെത്താൻ കഴിഞ്ഞില്ല. ശരീരത്തിൽ ക്രൂശിതന്റെ അടയാളം സ്വീകരിച്ച സമയത്ത് ക്ഷയരോഗത്തിൽ നിന്നും വിമുക്തനായി എന്നു വേണം ഇതിൽനിന്ന് അനുമാനിക്കാൻ. കുർബ്ബാനയ്ക്കുള്ള ഒരുക്കം വിശുദ്ധ പാദ്രേ പിയോയുടെ ദിവസത്തിന്റെ ഉന്നതശൈലം ദിവ്യബലിയായിരുന്നു. എല്ലാ ദിവസവും രാവിലെ അഞ്ചു മണിക്ക് ദിവ്യബലിയർപ്പിക്കും. രാത്രി രണ്ടുമണിക്കെഴുന്നേറ്റ് രണ്ടു മണിക്കൂർ അതി നായി ഒരുങ്ങും. മുറിയിലിരുന്ന് ജപമാല ചൊല്ലിയതിനു ശേഷം സങ്കീർത്തിയിൽ ചെന്ന് പ്രാർത്ഥന തുടരും. 4.45ന് കപ്യാർ പള്ളിതുറ ക്കുമ്പോൾ അൾത്താരയുടെ ഏറ്റവും അടുത്ത് നിൽക്കുന്നതിനുവേണ്ടി ജനം പള്ളിയ്ക്കകത്തേക്ക് ഇടിച്ചുകയറുമായിരുന്നു. തലേദിവസം തന്നെ ദൂരദേശങ്ങളിൽ നിന്ന്, ജനം വന്ന് രാത്രിയിൽ സത്രങ്ങളിൽ മുറിയെടുത്ത് താമസിക്കും. കുർബ്ബാന സമയം മൂന്നുമണിക്കൂർ വരെ നീണ്ടുപോകുമായിരുന്നു. പിന്നീട് അധികാരികൾ കുർബ്ബാന സമയം ഒന്നരമണിക്കൂറാക്കി ചുരുക്കാൻ നിർദ്ദേശിച്ചു. കുർബ്ബാനയുടെ ചില ഘട്ടങ്ങളിൽ ഈ പുരോഹിതൻ നീണ്ട മൗനത്തിൽ മുഴുകും. ഈ സന്ദർഭത്തിലും ജനം ഭക്തിപൂർവ്വം കുർബ്ബാനയിൽ സംബന്ധിക്കുമായിരുന്നു. സഭാധികാരികൾ ശരീരത്തിലെ മുറിവ് മറ്റാരെയും കാണിക്കരുതെന്ന് വിലക്കിയിരുന്നു. കുർബാന അർപ്പിക്കുമ്പോഴൊഴികെ വിര ലുകളില്ലാത്ത കൈയ്യുറയാണ് അദ്ദേഹം ധരിച്ചിരുന്നത്. “ സഹോദര രേ, എന്റെയും നിങ്ങളുടെയും ബലി…. ” എന്ന പ്രാർത്ഥനക്കായി കരങ്ങൾ വിരിച്ച് പിടിക്കുമ്പോൾ മാത്രമാണ് ജനങ്ങൾ അദ്ദേഹത്തിന്റെ കൈകളിലെ മുറിവുകൾ വ്യക്തമായി കണ്ടിരുന്നത്. വി. കുർബ്ബാന യിലെ സ്ഥാപനവചനങ്ങൾക്ക് തൊട്ടുമുമ്പ് അദ്ദേഹം പലപ്പോഴും കരഞ്ഞിരുന്നു. കർത്താവേ…. ഞാൻ യോഗ്യനല്ല…. എന്ന പ്രാർത്ഥന ചൊല്ലുമ്പോൾ പലപ്പോഴും നെഞ്ചത്തടിച്ച് വിലപിക്കുമായിരുന്നു. കുമ്പസാരക്കൂട്ടിലെ രക്തസാക്ഷി പിയോഅച്ചൻ ദിവസത്തിൽ പതിനാറ് മണിക്കൂറുകളോളം കുമ്പസാരക്കൂട്ടിൽ കുമ്പസാരം കേട്ടിരുന്നു. പലപ്പോഴും രണ്ടാഴ്ച മുമ്പു തന്നെ കുമ്പസാരിക്കാനുള്ളവർ ഒരുങ്ങി തങ്ങളുടെ ഊഴത്തി നായി കാത്തു നിൽക്കണമായിരുന്നു. പല അവസരങ്ങളിലും കുമ്പസാരത്തിനെത്തിയവർ മറന്നുപോയ പാപങ്ങൾ പാദ്രെ പിയോ അവരെ ഓർമ്മിപ്പിച്ചിരുന്നു. കാപട്യവും വക്രതയുമായി വരുന്നവരോട് അദ്ദേഹം കോപിക്കുകയും, അവരെ തിരിച്ചയക്കുകയും ചെയ്തു. എങ്കിലും ആ കുമ്പസാരക്കൂട്ടിൽ എന്നും നല്ല തിരക്കായിരുന്നു. ഇരുസ്ഥല സാന്നിദ്ധ്യം പല വിശുദ്ധരും ഒരേ സമയം പല സ്ഥലങ്ങളിൽ പ്രത്യക്ഷ പ്പെട്ടതായി നാം വായിച്ചിട്ടുണ്ട്. ഈ ലോകത്തിൽ ജീവിച്ചിരിക്കു മ്പോൾത്തന്നെ പാദുവായിലെ വിശുദ്ധ അന്തോണീസും, വിശുദ്ധ മാർട്ടിൻ ഡി പോറസ്സുമൊക്കെ പലർക്കും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിശുദ്ധ പാദ്രെ പിയോക്കും ഈ വരം ഉണ്ടായിരുന്നതായി പലരും സാക്ഷ്യ പ്പെടുത്തുന്നു. റോം, ബോസ്റ്റൺ, തെക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹത്തെ കണ്ടുമുട്ടിയവരുണ്ട്. മരണനേരത്ത് സഹായത്തിനും, ഡോക്ടർമാർ ഉപേക്ഷിച്ച രോഗികൾക്ക് സൗഖ്യം നൽകുന്നതിനും വേണ്ടിയാണ് ഈ വരം അദ്ദേഹം ഉപയോഗിച്ചിരുന്നത്. (തുടരും)

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111