ഒരു മാനസാന്തരം
പ്രസിദ്ധനായ ഒരു അഭിഭാഷകനായിരുന്നു അറ്റോർണി ഫെസ്ത്താ. ഇദ്ദേഹം മേസണറി എന്നറിയപ്പെടുന്ന സഭാ വിദ്വേഷക സംഘത്തിന്റെ തലവനായിരുന്നു. പാദ്രെ പിയോയെക്കുറിച്ച് അദ്ദേഹം കേട്ടിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ കഴിവുകളിൽ വിശ്വസിച്ചിരുന്നില്ല. ഒരിക്കൽ അറ്റോർണി ഫെസ്ത്താ പാദ്രെ പിയോയെ സന്ദർശിച്ചു. അദ്ദേഹം ചോദിച്ചു: “താങ്കൾ മേയ്സൺ സംഘത്തിലെ അംഗമല്ലേ? താങ്കൾ എന്ത് ജോലിയാണ് അവിടെ നിർവ്വഹിക്കുന്നത്?” ഫെസ്ത്താ മറുപടി പറഞ്ഞു. “രാഷ്ട്രീയ കാര്യങ്ങളിൽ സഭയെ എതിർക്കുക.”
പാദപിയോയ്ക്ക് ആ മനുഷ്യനോട് പ്രത്യേക സഹതാപം തോന്നി. അദ്ദേഹം വക്കീലിനെ അടുത്തുവിളിച്ച് ദൂർത്ത പുത്രന്റെ ഉപമയും, ദൈവത്തിന്റെ കാരുണ്യത്തെ പറ്റിയും വിവരിച്ചു കൊടുത്തു. അയാൾക്ക് മാനസാന്തരം ഉണ്ടായി. അദ്ദേഹം പാദ്രെപിയോയുടെ അടുക്കൽ പാപസങ്കീർത്തനം നടത്തി. മേസണറിയുടെ അംഗത്വ ചിഹ്നം വലിച്ചെറിഞ്ഞു നാളുകൾക്ക് ശേഷം ബനഡിക്ട് പതിനഞ്ചാമൻ മാർപ്പാപ്പയെ സന്ദർശിച്ചു. ഈ അവസരത്തിൽ മാർപാപ്പ ഇദ്ദേഹത്തോട് പറഞ്ഞു: “പാദ്രേ പിയോ തീർച്ചയായും ദൈവത്തിന്റെ മനുഷ്യനാണ്. അദ്ദേഹത്തെക്കുറിച്ച് ലോകത്തെ അറിയിക്കാനുള്ള ശ്രമങ്ങൾ നിങ്ങൾ ഏറ്റെടുക്കണം.” വക്കിൽ അത് സന്തോഷത്തോടെ ഏറ്റെടുത്തു. പിന്നീട് പാദ്രേ പിയോയുടെ ജീവിതവും അഭൂതവർത്തനങ്ങളും അനേകം പേരെ ജീവന്റെ പാതയിലേക്ക് നയിച്ചു. അങ്ങനെ അദ്ദേഹം സഭയുടെ ഒരു ഉത്തമ സന്താനമായി മാറി.
മരിയഭക്തൻ
അദ്ദേഹത്തിന്റെ അമ്മ കർമ്മല മാതാവിന്റെ ഒരു ഭക്തയായിരുന്നു. കുഞ്ഞുനാൾ മുതൽ ആ ചൈതന്യം പാദ്രെപിയോക്കും കിട്ടി യിരുന്നു. യുവാവായിരിക്കെ കപ്പൂച്ചിൻ നൊവിഷ്യേറ്റിലേക്കു പോകാൻ നേരം അമ്മ സമ്മാനിച്ചത് ഒരു ജപമാലയായിരുന്നു. തുടർന്നിങ്ങോട്ടുള്ള ജീവിതത്തിൽ ജപമാല മുടക്കിയിട്ടില്ല. ആശ്രമത്തിലും, ഹാളിലും ദേവാലയത്തിലും, കുമ്പസാരക്കൂട്ടിലേക്ക് പോകുമ്പോഴും വരുമ്പോഴും, കയ്യിൽ ജപമാലയുമായിട്ടാണ് അദ്ദേഹത്തെ കാണാൻ സാധിച്ചിരുന്നത്. മാതാവ് പലപ്പോഴും അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടിരുന്നു. മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിലൂടെ കടന്നു പോകേണ്ട അവസരങ്ങളിലെല്ലാം അല്പസമയം അവിടെയിരുന്ന് പ്രാർത്ഥിക്കുമായിരുന്നു. നാല്പതോളം ജപമാല അനുദിനം ഈ വൈദീകൻ ചൊല്ലുമായിരുന്നു. (ഇവയിൽ പലതും ലഘൂകരിച്ച പ്രകരണങ്ങളായിരിക്കണം) ഭക്ഷണത്തിന്റെ മുമ്പിലിരുന്ന് ഒരു മുഴുവൻ കൊന്ത ഭക്തിയോടെ ചൊല്ലിയതിനുശേഷമേ അദ്ദേഹം അത് രുചിക്കുകപോലും ചെയ്തിരുന്നുള്ളു. ഓരോ പ്രഭാതവും ജപമാല യോടുകൂടിയാണ് അദ്ദേഹം ആരംഭിച്ചത്. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി എല്ലാ ദിവസവും ഒരു ജപമാലയെങ്കിലും ചൊല്ലി കാഴ്ചവെക്കണമെന്ന് ജനത്തോട് അദ്ദേഹം നിഷ്ക്കർഷിച്ചിരുന്നു.
അന്തിമ ദിനങ്ങൾ
രാത്രിയിൽ ഏതാണ്ട് മൂന്നു മണിക്കൂർ ഉറക്കമേ അദ്ദേഹത്തിന് ഉണ്ടായിരുന്നു . നിത്യേന ഒരു കുഞ്ഞിന് വേണ്ടത്ര ഊർജ്ജത്തിനുള്ള ഭക്ഷണം മാത്രമാണ് അദ്ദേഹം കഴിച്ചിരുന്നത്. എങ്കിലും തൂക്കം കുറയുകയോ തളർച്ച ബാധിക്കുകയോ ചെയ്തിരുന്നില്ല.
പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചു. പ്രാർത്ഥനയായി…
1968 സെപ്റ്റംബർ 20 സാൻജിയോവാനി റൊത്തേന്തോയിൽ ഒരു വലിയ ജനസഞ്ചയം ഒരുമിച്ചുകൂടി. അന്ന് പിയോ അച്ച്ൻ പഞ്ചക്ഷതം സ്വീകരിച്ചതിന്റെ അമ്പതാം വാർഷിക ദിവസമായിരുന്നു. അന്ന് ഈ പുരോഹിതന്റെ പ്രായം എൻപത്തി ഒന്ന് വയസ്സ്. മരണത്തിന്റെ വക്കോളമെത്തിയിരുന്നെങ്കിലും അന്നത്തെ ബലിയിലും ആരാധനയിലും സംബന്ധിച്ചു. അപ്പോഴേക്കും ശാരീരികമായി വളര ക്ഷീണിച്ചിരുന്നു. സെപ്റ്റംബർ 22-ാം തിയ്യതി കുർബ്ബാന അർപ്പിച്ചങ്കിലും അന്ത്യത്തിൽ കുഴഞ്ഞു വീണു. പിറ്റേന്ന് പുലർച്ചെ 2:30 ന് കുമ്പസാരിച്ച് വ്രതവാഗ്ദാനം നവീകരിച്ചു. സെപ്റ്റംബർ 22-ാം തിയ്യതി ഈശോയുടെയും മാതാവിന്റെയും നാമം ഉച്ചരിച്ചകൊണ്ട പാദ്രെ പിയോ ഇഹലോക വാസം വെടിഞ്ഞു. അൻപത്തെട്ടു വർഷത്തെ പൗരോഹിത്യ ജീവിതത്തിന്റെ കാൽവരി അവിടെ അവസാനിച്ചു. പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് പ്രാർത്ഥനയായി മാറി.
മൃതസംസ്ക്കാര ശുശ്രൂഷ
മരണവാർത്ത കാട്ടുതീ പോലെ പടർന്നു. പരിശുദ്ധ സിംഹാസനമടക്കം ഈ ദുഃഖത്തിൽ പങ്കുചേർന്നു. ജനസഹസ്രങ്ങൾ ഓടി കൂടി. സെപ്റ്റംബർ 26 വരെ ശരീരം ദേവാലയത്തിൽ സൂക്ഷിച്ചു. ഇരുപത്താറാം തിയ്യതിയിലെ വിലാപയാത്രയിൽ ഏകദേശം ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു. രണ്ടു മെത്രാൻമാരും ഇരുപത്തേഴു കപ്പുച്ചിൻ വൈദികരും, ചേർന്ന് പുറത്തു പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ബലിയർപ്പിച്ചു. രാത്രി 10.30 ന് പുണ്യദേഹം കല്ലറയിൽ വച്ചു.
പിറ്റേന്ന് പൊതുദർശനത്തിനു വേണ്ടി കല്ലറ തുറന്നു. കത്തിച്ച തിരികളും, പൂക്കളുമായി അന്നാരംഭിച്ച ജനാവലിയുടെ നീണ്ട നിര ഇന്നും തുടരുന്നു. ആയിരങ്ങൾ ആ കല്ലറയിൽ പ്രാർത്ഥിക്കുന്നു.
ഡോ. സാലെയുടെ ഓർമ്മക്കുറിപ്പ്
അന്ത്യസമയത്ത് ആശുപത്രിയിലെ മറ്റ് ഡോക്ടർമാർക്ക് ഒപ്പമുണ്ടായിരുന്ന ആളാണ് ഡോക്ടർ സാല. അദ്ദേഹം പിയോ അച്ചന്റെ സ്വകാര്യ ഡോക്ടർ കൂടിയായിരുന്നു. ഡോക്ടറുടെ ഓർമ്മക്കുറിപ്പുക ളിൽ നിന്ന്..
“മരണത്തിന് പത്തുമിനിട്ടിന് ശേഷം എന്റെയും നാലു സന്യാസിമാരുടെയും സാന്നിധ്യത്തിൽ കൈകളും പാദങ്ങളും പാർശ്വവും ക്യാമറയിൽ പകർത്തി. അവിടെ ആ മുറിവിന്റെ അടയാളം ഉണ്ടായിരു ന്നില്ലെന്നു മാത്രമല്ല, ആ ഭാഗത്ത് ഒരു കല പോലും ഇല്ലായിരുന്നു. പ്രസ്തുത ഭാഗത്തെ തൊലി മറ്റു ഭാഗങ്ങളെപ്പോലെ മൃദുവായിരുന്നു…. ഇക്കാര്യങ്ങൾ വൈദ്യശാസ്ത്രത്തിന്റെ പിടിയിൽ ഒതുങ്ങുന്നതായിരുന്നില്ല. അതിനാൽ അതിസ്വാഭാവികതയുടെ തലത്തിൽ ഇത് കാണേണ്ടതാണ്.”
-ഡോ.സാല
കടപ്പാട് : പാദ്രെപിയോ ഇൻഫർമേഷൻ സെന്റർ യു.പി.
നാമകരണ നടപടികൾ
പാദ്രേ പിയോ മരിച്ച് 8 മാസങ്ങൾ കഴിഞ്ഞപ്പോൾ നാമകരണ നടപടികൾ ആരംഭിച്ചു. എന്നാൽ നാമകരണ നടപടികൾക്ക് വലിയ പുരോഗതി ഉണ്ടായില്ല. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്താണ് ഇതിനുള്ള കൂടുതൽ ശ്രമങ്ങൾ നടന്നത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പ യുവവൈദികനായി റോമിൽ തിയോളജി പഠിക്കുന്ന കാലത്ത് തന്റെ അവധിക്കാല പര്യടനത്തിനിടയിൽ സാൻജിയോവാനിയിലെത്തി പാദ്രേ പിയോയെ സന്ദർശിച്ചിരുന്നു. അവർ തമ്മിൽ കൂറേ നേരം സംസാരിക്കുകയും പാപസങ്കീർത്തനം നടത്തുകയും ചെയ്തിരുന്നു. കരോൾ മാർപാപ്പയാകുമെന്ന് അന്ന് അദ്ദേഹം പ്രവചിച്ചിരുന്നു.
വാഴ്ത്തപ്പെട്ട പാദ്രേ പിയോ
1999 മെയ് 2-ാം തിയതി ഞായറാഴ്ച മൂന്ന് ലക്ഷത്തോളം ആളുകൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒരുമിച്ച് ചേർന്നു. അന്ന് പാദ്രേ പിയോനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയാണ്. അന്നേദിവസം വിശുദ്ധ കുർബാനയുടെ മധ്യേ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
അത്ഭുത രോഗശാന്തി
വാഴ്ത്തപ്പെട്ട പാപിയോയുടെ മധ്യസ്ഥതയിൽ അനേകം അത്ഭുതങ്ങൾ സംഭവിച്ചു. പാദ്രെ പിയോ സ്ഥാപിച്ച ദുരിതാശ്വാസ ഭവനത്തിലെ ഒരു ഡോക്ടറുടെ പുത്രന് മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിച്ചു. വൈദ്യശാസ്ത്രത്തിന് കുഞ്ഞിനെ രക്ഷിക്കാനായില്ല. കുട്ടി അബോധാവസ്ഥയിലായി. മരണം ഉറപ്പാക്കപ്പെട്ടു. ഈ സമയത്ത് ഡോക്ടർ നിരാശനായില്ല. അദ്ദേഹം പാദ്രേ പിയോയുടെ മാധ്യസ്ഥം മകന് വേണ്ടി അപേക്ഷിച്ചു. കുഞ്ഞിന് അത്ഭുതകരമായ രോഗശാന്തി ലഭിച്ചു. ഈ കുട്ടി ഒരിക്കലും രക്ഷപ്പെടില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർ, അവൻ പൂർണ്ണ സൗഖ്യം നേടിയിരിക്കുന്നു വെന്ന് സാക്ഷ്യപ്പെടുത്തി. ഈ അത്ഭുത രോഗശാന്തി പാദ്രേ പിയോയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള അംഗീകാരമായി അധികൃതർ കണക്കാക്കി.
വിശുദ്ധപദവിയിലേക്ക്
2002 ജൂൺ 16, നാല് ലക്ഷത്തോളം ആളുകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സമ്മേളിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഉള്ള കോടിക്കണക്കിനാളുകൾ ടി.വിയുടെ മുമ്പിൽ ആകാംഷയോടെ കാത്തുനിന്നു. തിരുക്കർമ്മങ്ങൾ ആരംഭിച്ചു. പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അൾത്താരയിലെത്തി. വാഴ്ത്തപ്പെട്ട പാദ്രേ പിയോയെ വിശുദ്ധനായി പ്രഖ്യാപിക്കാൻ പോവുകയാണ്. കുർബാനമധ്യേ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇങ്ങനെ പ്രഖ്യാപിച്ചു. “വിശുദ്ധരുടെ പട്ടികയിൽ വാഴ്ത്തപ്പെട്ട പാദ്രേ പിയോയുടെ പേരുകൂടി നാം എഴുതിച്ചേർക്കുന്നു. ലോകമെമ്പാടുമുള്ള സഭാ സമൂഹം പാദ്രേ പിയോയെ വിശുദ്ധനായിട്ട് കണക്കാക്കുകയും ഭക്തിപൂർവ്വം വണങ്ങേണ്ടതുമാണ്. ” ഈ പ്രഖ്യാപനം കേട്ട് ജനം ദൈവത്തെ സ്തുതിച്ച് കൈയ്യടിച്ചു. പിയെത്രചിനായിലും വലിയ ആഘോഷങ്ങൾ നടന്നു. വിശുദ്ധ പാദ്രെപിയോയുടെ മരണശേഷമുള്ള 12273 ദിനരാത്രങ്ങളെ അനുസ്മരിക്കുന്നതിന്, നിറ പകിട്ടാർന്ന 12273 ബലൂണുകൾ പിയെത്രചിനായിൽ നിന്ന് അവർ ആകാശത്തിലേയ്ക്ക് ഉയർത്തി.
സഭയിലെ ധീരപടനായകൻ
പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രെപിയോ രണ്ടാം ഫ്രാൻസിസ് അസ്സീസി, സഹനത്തിന്റെ ജീവിക്കുന്ന സാന്നിദ്ധ്യം, കുമ്പസാരക്കൂട്ടിലെ രക്തസാക്ഷി, പ്രായശ്ചിത്തത്തിന്റെ രക്തസാക്ഷി, പാപസങ്കീർത്തനത്തിന്റെ വിശുദ്ധൻ, ജീവിക്കുന്ന ജപമാല എന്നീ പേരുകളിൽ അറിയപ്പെടുന്നുണ്ട്. അദ്ദേഹം ഒരു മിസ്റ്റിക്കായിരുന്നു. അദ്ദേഹത്തിന്റെ ഒരു ദിവസത്തിന്റെ ഉത്തംഗ ശൃംഗമായിരുന്നു ദിവ്യബലി. മാത്രമല്ല ജപമാല ഭക്തിയുടെ ഒരു പ്രയോക്താവും. സഭയിലെ കൂദാശകളെ മുറുകെപ്പിടിച്ച് അതിന്റെ ശക്തി സ്വയം മനസ്സിലാക്കിയും മറ്റുള്ളവർക്ക് പകർന്നു കൊടുത്തും ജീവിച്ച സഭയിലെ ധീര പടനായകനാണ് വിശുദ്ധ പാദ്രെ പിയോ.വിശുദ്ധ പാദ്രെ പിയോ (സംക്ഷിപ്ത ജീവചരിത്രം 3) ഒരു മാനസാന്തരം പ്രസിദ്ധനായ ഒരു അഭിഭാഷകനായിരുന്നു അറ്റോർണി ഫെസ്ത്താ. ഇദ്ദേഹം മേസണറി എന്നറിയപ്പെടുന്ന സഭാ വിദ്വേഷക സംഘത്തിന്റെ തലവനായിരുന്നു. പാദ്രെ പിയോയെക്കുറിച്ച് അദ്ദേഹം കേട്ടിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ കഴിവുകളിൽ വിശ്വസിച്ചിരുന്നില്ല. ഒരിക്കൽ അറ്റോർണി ഫെസ്ത്താ പാദ്രെ പിയോയെ സന്ദർശിച്ചു. അദ്ദേഹം ചോദിച്ചു: “താങ്കൾ മേയ്സൺ സംഘത്തിലെ അംഗമല്ലേ? താങ്കൾ എന്ത് ജോലിയാണ് അവിടെ നിർവ്വഹിക്കുന്നത്?” ഫെസ്ത്താ മറുപടി പറഞ്ഞു. “രാഷ്ട്രീയ കാര്യങ്ങളിൽ സഭയെ എതിർക്കുക.” പാദപിയോയ്ക്ക് ആ മനുഷ്യനോട് പ്രത്യേക സഹതാപം തോന്നി. അദ്ദേഹം വക്കീലിനെ അടുത്തുവിളിച്ച് ദൂർത്ത പുത്രന്റെ ഉപമയും, ദൈവത്തിന്റെ കാരുണ്യത്തെ പറ്റിയും വിവരിച്ചു കൊടുത്തു. അയാൾക്ക് മാനസാന്തരം ഉണ്ടായി. അദ്ദേഹം പാദ്രെപിയോയുടെ അടുക്കൽ പാപസങ്കീർത്തനം നടത്തി. മേസണറിയുടെ അംഗത്വ ചിഹ്നം വലിച്ചെറിഞ്ഞു നാളുകൾക്ക് ശേഷം ബനഡിക്ട് പതിനഞ്ചാമൻ മാർപ്പാപ്പയെ സന്ദർശിച്ചു. ഈ അവസരത്തിൽ മാർപാപ്പ ഇദ്ദേഹത്തോട് പറഞ്ഞു: “പാദ്രേ പിയോ തീർച്ചയായും ദൈവത്തിന്റെ മനുഷ്യനാണ്. അദ്ദേഹത്തെക്കുറിച്ച് ലോകത്തെ അറിയിക്കാനുള്ള ശ്രമങ്ങൾ നിങ്ങൾ ഏറ്റെടുക്കണം.” വക്കിൽ അത് സന്തോഷത്തോടെ ഏറ്റെടുത്തു. പിന്നീട് പാദ്രേ പിയോയുടെ ജീവിതവും അഭൂതവർത്തനങ്ങളും അനേകം പേരെ ജീവന്റെ പാതയിലേക്ക് നയിച്ചു. അങ്ങനെ അദ്ദേഹം സഭയുടെ ഒരു ഉത്തമ സന്താനമായി മാറി. മരിയഭക്തൻ അദ്ദേഹത്തിന്റെ അമ്മ കർമ്മല മാതാവിന്റെ ഒരു ഭക്തയായിരുന്നു. കുഞ്ഞുനാൾ മുതൽ ആ ചൈതന്യം പാദ്രെപിയോക്കും കിട്ടി യിരുന്നു. യുവാവായിരിക്കെ കപ്പൂച്ചിൻ നൊവിഷ്യേറ്റിലേക്കു പോകാൻ നേരം അമ്മ സമ്മാനിച്ചത് ഒരു ജപമാലയായിരുന്നു. തുടർന്നിങ്ങോട്ടുള്ള ജീവിതത്തിൽ ജപമാല മുടക്കിയിട്ടില്ല. ആശ്രമത്തിലും, ഹാളിലും ദേവാലയത്തിലും, കുമ്പസാരക്കൂട്ടിലേക്ക് പോകുമ്പോഴും വരുമ്പോഴും, കയ്യിൽ ജപമാലയുമായിട്ടാണ് അദ്ദേഹത്തെ കാണാൻ സാധിച്ചിരുന്നത്. മാതാവ് പലപ്പോഴും അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടിരുന്നു. മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിലൂടെ കടന്നു പോകേണ്ട അവസരങ്ങളിലെല്ലാം അല്പസമയം അവിടെയിരുന്ന് പ്രാർത്ഥിക്കുമായിരുന്നു. നാല്പതോളം ജപമാല അനുദിനം ഈ വൈദീകൻ ചൊല്ലുമായിരുന്നു. (ഇവയിൽ പലതും ലഘൂകരിച്ച പ്രകരണങ്ങളായിരിക്കണം) ഭക്ഷണത്തിന്റെ മുമ്പിലിരുന്ന് ഒരു മുഴുവൻ കൊന്ത ഭക്തിയോടെ ചൊല്ലിയതിനുശേഷമേ അദ്ദേഹം അത് രുചിക്കുകപോലും ചെയ്തിരുന്നുള്ളു. ഓരോ പ്രഭാതവും ജപമാല യോടുകൂടിയാണ് അദ്ദേഹം ആരംഭിച്ചത്. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി എല്ലാ ദിവസവും ഒരു ജപമാലയെങ്കിലും ചൊല്ലി കാഴ്ചവെക്കണമെന്ന് ജനത്തോട് അദ്ദേഹം നിഷ്ക്കർഷിച്ചിരുന്നു. അന്തിമ ദിനങ്ങൾ രാത്രിയിൽ ഏതാണ്ട് മൂന്നു മണിക്കൂർ ഉറക്കമേ അദ്ദേഹത്തിന് ഉണ്ടായിരുന്നു . നിത്യേന ഒരു കുഞ്ഞിന് വേണ്ടത്ര ഊർജ്ജത്തിനുള്ള ഭക്ഷണം മാത്രമാണ് അദ്ദേഹം കഴിച്ചിരുന്നത്. എങ്കിലും തൂക്കം കുറയുകയോ തളർച്ച ബാധിക്കുകയോ ചെയ്തിരുന്നില്ല. പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചു. പ്രാർത്ഥനയായി… 1968 സെപ്റ്റംബർ 20 സാൻജിയോവാനി റൊത്തേന്തോയിൽ ഒരു വലിയ ജനസഞ്ചയം ഒരുമിച്ചുകൂടി. അന്ന് പിയോ അച്ച്ൻ പഞ്ചക്ഷതം സ്വീകരിച്ചതിന്റെ അമ്പതാം വാർഷിക ദിവസമായിരുന്നു. അന്ന് ഈ പുരോഹിതന്റെ പ്രായം എൻപത്തി ഒന്ന് വയസ്സ്. മരണത്തിന്റെ വക്കോളമെത്തിയിരുന്നെങ്കിലും അന്നത്തെ ബലിയിലും ആരാധനയിലും സംബന്ധിച്ചു. അപ്പോഴേക്കും ശാരീരികമായി വളര ക്ഷീണിച്ചിരുന്നു. സെപ്റ്റംബർ 22-ാം തിയ്യതി കുർബ്ബാന അർപ്പിച്ചങ്കിലും അന്ത്യത്തിൽ കുഴഞ്ഞു വീണു. പിറ്റേന്ന് പുലർച്ചെ 2:30 ന് കുമ്പസാരിച്ച് വ്രതവാഗ്ദാനം നവീകരിച്ചു. സെപ്റ്റംബർ 22-ാം തിയ്യതി ഈശോയുടെയും മാതാവിന്റെയും നാമം ഉച്ചരിച്ചകൊണ്ട പാദ്രെ പിയോ ഇഹലോക വാസം വെടിഞ്ഞു. അൻപത്തെട്ടു വർഷത്തെ പൗരോഹിത്യ ജീവിതത്തിന്റെ കാൽവരി അവിടെ അവസാനിച്ചു. പ്രാർത്ഥിച്ച് പ്രാർത്ഥിച്ച് പ്രാർത്ഥനയായി മാറി. മൃതസംസ്ക്കാര ശുശ്രൂഷ മരണവാർത്ത കാട്ടുതീ പോലെ പടർന്നു. പരിശുദ്ധ സിംഹാസനമടക്കം ഈ ദുഃഖത്തിൽ പങ്കുചേർന്നു. ജനസഹസ്രങ്ങൾ ഓടി കൂടി. സെപ്റ്റംബർ 26 വരെ ശരീരം ദേവാലയത്തിൽ സൂക്ഷിച്ചു. ഇരുപത്താറാം തിയ്യതിയിലെ വിലാപയാത്രയിൽ ഏകദേശം ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു. രണ്ടു മെത്രാൻമാരും ഇരുപത്തേഴു കപ്പുച്ചിൻ വൈദികരും, ചേർന്ന് പുറത്തു പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ബലിയർപ്പിച്ചു. രാത്രി 10.30 ന് പുണ്യദേഹം കല്ലറയിൽ വച്ചു. പിറ്റേന്ന് പൊതുദർശനത്തിനു വേണ്ടി കല്ലറ തുറന്നു. കത്തിച്ച തിരികളും, പൂക്കളുമായി അന്നാരംഭിച്ച ജനാവലിയുടെ നീണ്ട നിര ഇന്നും തുടരുന്നു. ആയിരങ്ങൾ ആ കല്ലറയിൽ പ്രാർത്ഥിക്കുന്നു. ഡോ. സാലെയുടെ ഓർമ്മക്കുറിപ്പ് അന്ത്യസമയത്ത് ആശുപത്രിയിലെ മറ്റ് ഡോക്ടർമാർക്ക് ഒപ്പമുണ്ടായിരുന്ന ആളാണ് ഡോക്ടർ സാല. അദ്ദേഹം പിയോ അച്ചന്റെ സ്വകാര്യ ഡോക്ടർ കൂടിയായിരുന്നു. ഡോക്ടറുടെ ഓർമ്മക്കുറിപ്പുക ളിൽ നിന്ന്.. “മരണത്തിന് പത്തുമിനിട്ടിന് ശേഷം എന്റെയും നാലു സന്യാസിമാരുടെയും സാന്നിധ്യത്തിൽ കൈകളും പാദങ്ങളും പാർശ്വവും ക്യാമറയിൽ പകർത്തി. അവിടെ ആ മുറിവിന്റെ അടയാളം ഉണ്ടായിരു ന്നില്ലെന്നു മാത്രമല്ല, ആ ഭാഗത്ത് ഒരു കല പോലും ഇല്ലായിരുന്നു. പ്രസ്തുത ഭാഗത്തെ തൊലി മറ്റു ഭാഗങ്ങളെപ്പോലെ മൃദുവായിരുന്നു…. ഇക്കാര്യങ്ങൾ വൈദ്യശാസ്ത്രത്തിന്റെ പിടിയിൽ ഒതുങ്ങുന്നതായിരുന്നില്ല. അതിനാൽ അതിസ്വാഭാവികതയുടെ തലത്തിൽ ഇത് കാണേണ്ടതാണ്.” -ഡോ.സാല കടപ്പാട് : പാദ്രെപിയോ ഇൻഫർമേഷൻ സെന്റർ യു.പി. നാമകരണ നടപടികൾ പാദ്രേ പിയോ മരിച്ച് 8 മാസങ്ങൾ കഴിഞ്ഞപ്പോൾ നാമകരണ നടപടികൾ ആരംഭിച്ചു. എന്നാൽ നാമകരണ നടപടികൾക്ക് വലിയ പുരോഗതി ഉണ്ടായില്ല. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്താണ് ഇതിനുള്ള കൂടുതൽ ശ്രമങ്ങൾ നടന്നത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പ യുവവൈദികനായി റോമിൽ തിയോളജി പഠിക്കുന്ന കാലത്ത് തന്റെ അവധിക്കാല പര്യടനത്തിനിടയിൽ സാൻജിയോവാനിയിലെത്തി പാദ്രേ പിയോയെ സന്ദർശിച്ചിരുന്നു. അവർ തമ്മിൽ കൂറേ നേരം സംസാരിക്കുകയും പാപസങ്കീർത്തനം നടത്തുകയും ചെയ്തിരുന്നു. കരോൾ മാർപാപ്പയാകുമെന്ന് അന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. വാഴ്ത്തപ്പെട്ട പാദ്രേ പിയോ 1999 മെയ് 2-ാം തിയതി ഞായറാഴ്ച മൂന്ന് ലക്ഷത്തോളം ആളുകൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒരുമിച്ച് ചേർന്നു. അന്ന് പാദ്രേ പിയോനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയാണ്. അന്നേദിവസം വിശുദ്ധ കുർബാനയുടെ മധ്യേ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അത്ഭുത രോഗശാന്തി വാഴ്ത്തപ്പെട്ട പാപിയോയുടെ മധ്യസ്ഥതയിൽ അനേകം അത്ഭുതങ്ങൾ സംഭവിച്ചു. പാദ്രെ പിയോ സ്ഥാപിച്ച ദുരിതാശ്വാസ ഭവനത്തിലെ ഒരു ഡോക്ടറുടെ പുത്രന് മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിച്ചു. വൈദ്യശാസ്ത്രത്തിന് കുഞ്ഞിനെ രക്ഷിക്കാനായില്ല. കുട്ടി അബോധാവസ്ഥയിലായി. മരണം ഉറപ്പാക്കപ്പെട്ടു. ഈ സമയത്ത് ഡോക്ടർ നിരാശനായില്ല. അദ്ദേഹം പാദ്രേ പിയോയുടെ മാധ്യസ്ഥം മകന് വേണ്ടി അപേക്ഷിച്ചു. കുഞ്ഞിന് അത്ഭുതകരമായ രോഗശാന്തി ലഭിച്ചു. ഈ കുട്ടി ഒരിക്കലും രക്ഷപ്പെടില്ലെന്ന് വിധിയെഴുതിയ ഡോക്ടർമാർ, അവൻ പൂർണ്ണ സൗഖ്യം നേടിയിരിക്കുന്നു വെന്ന് സാക്ഷ്യപ്പെടുത്തി. ഈ അത്ഭുത രോഗശാന്തി പാദ്രേ പിയോയെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള അംഗീകാരമായി അധികൃതർ കണക്കാക്കി. വിശുദ്ധപദവിയിലേക്ക് 2002 ജൂൺ 16, നാല് ലക്ഷത്തോളം ആളുകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സമ്മേളിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഉള്ള കോടിക്കണക്കിനാളുകൾ ടി.വിയുടെ മുമ്പിൽ ആകാംഷയോടെ കാത്തുനിന്നു. തിരുക്കർമ്മങ്ങൾ ആരംഭിച്ചു. പരിശുദ്ധ പിതാവ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ അൾത്താരയിലെത്തി. വാഴ്ത്തപ്പെട്ട പാദ്രേ പിയോയെ വിശുദ്ധനായി പ്രഖ്യാപിക്കാൻ പോവുകയാണ്. കുർബാനമധ്യേ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇങ്ങനെ പ്രഖ്യാപിച്ചു. “വിശുദ്ധരുടെ പട്ടികയിൽ വാഴ്ത്തപ്പെട്ട പാദ്രേ പിയോയുടെ പേരുകൂടി നാം എഴുതിച്ചേർക്കുന്നു. ലോകമെമ്പാടുമുള്ള സഭാ സമൂഹം പാദ്രേ പിയോയെ വിശുദ്ധനായിട്ട് കണക്കാക്കുകയും ഭക്തിപൂർവ്വം വണങ്ങേണ്ടതുമാണ്. ” ഈ പ്രഖ്യാപനം കേട്ട് ജനം ദൈവത്തെ സ്തുതിച്ച് കൈയ്യടിച്ചു. പിയെത്രചിനായിലും വലിയ ആഘോഷങ്ങൾ നടന്നു. വിശുദ്ധ പാദ്രെപിയോയുടെ മരണശേഷമുള്ള 12273 ദിനരാത്രങ്ങളെ അനുസ്മരിക്കുന്നതിന്, നിറ പകിട്ടാർന്ന 12273 ബലൂണുകൾ പിയെത്രചിനായിൽ നിന്ന് അവർ ആകാശത്തിലേയ്ക്ക് ഉയർത്തി. സഭയിലെ ധീരപടനായകൻ പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രെപിയോ രണ്ടാം ഫ്രാൻസിസ് അസ്സീസി, സഹനത്തിന്റെ ജീവിക്കുന്ന സാന്നിദ്ധ്യം, കുമ്പസാരക്കൂട്ടിലെ രക്തസാക്ഷി, പ്രായശ്ചിത്തത്തിന്റെ രക്തസാക്ഷി, പാപസങ്കീർത്തനത്തിന്റെ വിശുദ്ധൻ, ജീവിക്കുന്ന ജപമാല എന്നീ പേരുകളിൽ അറിയപ്പെടുന്നുണ്ട്. അദ്ദേഹം ഒരു മിസ്റ്റിക്കായിരുന്നു. അദ്ദേഹത്തിന്റെ ഒരു ദിവസത്തിന്റെ ഉത്തംഗ ശൃംഗമായിരുന്നു ദിവ്യബലി. മാത്രമല്ല ജപമാല ഭക്തിയുടെ ഒരു പ്രയോക്താവും. സഭയിലെ കൂദാശകളെ മുറുകെപ്പിടിച്ച് അതിന്റെ ശക്തി സ്വയം മനസ്സിലാക്കിയും മറ്റുള്ളവർക്ക് പകർന്നു കൊടുത്തും ജീവിച്ച സഭയിലെ ധീര പടനായകനാണ് വിശുദ്ധ പാദ്രെ പിയോ.