ഫോർജിയോനെ കുടുംബം
ദക്ഷിണ ഇറ്റലിയിലെ “പിയെത്രെൾചിനാ” എന്ന കുഗ്രാമം. അവിടുത്തെ ഒരു കർഷക കുടുംബമായിരുന്നു ഫോർജിയോനെ കുടുംബം. ആ ഭവനത്തിലെ സത്യസന്ധനും ദൈവഭക്തനുമായ മനുഷ്യനായിരുന്നു ഗ്രാസിയോ. ഒരു ദരിദ്ര കർഷക കുടുംബമാ യിരുന്നു അദ്ദേഹത്തിന്റേത്. സാമ്പത്തികമായി വളരെയേറെ വിഷ മിച്ചായിരുന്നു അവർ ജീവിച്ചത്.
ഗ്രാസിയോയുടെ ജീവിത പങ്കാളിയായിരുന്നു ജ്യൂസെപ്പാ. അവൾ ദൃഢചിത്തയും പ്രസന്നവതിയും പക്വതയുമുള്ള ഒരു സ്ത്രീയായിരുന്നു. കർമ്മലമാതാവിന്റെ സ്തുതിക്കായി അവൾ എല്ലാ ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മാംസവർജ്ജനം നട ത്തിയിരുന്നു. ഈ ദമ്പതികൾ എല്ലാ ദിവസവും വി. കുർബ്ബാന യിൽ സംബന്ധിക്കുകയും വീടിന് സ്ഥലമില്ലാത്തതിനാൽ അടുക്കളയിൽ ഒരുമിച്ചുകൂടി ജപമാല ചൊല്ലുകയും ചെയ്തിരുന്നു.
ഫ്രാൻസിസ്കോയുടെ ജനനം
1887 മെയ് 25ന് ഗ്രാസിയോയുടെയും ജ്യൂസെപ്പോയിടെയും രണ്ടാമത്തെ പുത്രനായി വിശുദ്ധ പാദ്രേ പിയോ ജനിച്ചു. അടുത്ത ദിവസം തന്നെ മാതാപിതാക്കൾ കുട്ടിയെ മാലാഖമാരുടെ രാജ്ഞിയുടെ ദേവാലയത്തിൽ കൊണ്ടുപോയി മാമ്മോദിസാ നൽകി. വിശുദ്ധ ഫ്രാൻസിസ് അസ്സിസിയോട് ജ്യൂസെപ്പോയ്ക്കുണ്ടായിരുന്ന പ്രേത്യേക ഇഷ്ടത്തിൽ അവർ കുഞ്ഞിന് ഫ്രാൻസിസ്കോ എന്ന് പേരിട്ടു.
ഇറ്റലിയിലെ ബെനവെന്തോയ്ക്ക് ഏകദേശം അറുനൂറ് മൈൽ വടക്കുമാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പിയെത്രെൾചിനാ. ഈ ദാരിദ്രഗ്രാമത്തിന്റെ ബാഹ്യലോകവുമായുള്ള ഏകബന്ധം ഒരു കഴുതച്ചാൽ മാത്രമായിരുന്നു. തികച്ചും ഒറ്റപ്പെട്ട സ്ഥലം. ജനസംഖ്യ യും വളരെ കുറവായിരുന്നു. പ്രകൃതിയുടെ സൗന്ദര്യവിശേഷങ്ങയും തനിക്കു ചുറ്റും ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെയും ഫ്രാൻസിസ്കോ വളരെയധികം സ്നേഹിച്ചു.
സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും അന്ധരീക്ഷത്തിലാണ് ഫ്രാൻസിസ്കോ വളർന്നത്. ചെറുപ്പം മുതൽ അവൻ അനുസരണം ശീലിച്ചു. മറ്റെന്തിനെക്കാളുപരി പ്രാർത്ഥനക്കും ധ്യാനത്തിനും താല്പര്യം കാണിച്ച വിശുദ്ധൻ ദിവസവും രാവിലെയും വൈകുന്നേരവും മാലാഖമാരുടെ രാജ്ഞിയുടെ പള്ളിയിൽ പോയി അല്പസമയം പ്രാർത്ഥിക്കുമായിരുന്നു.
കുഞ്ഞുമനസ്സിലെ വൈദികമോഹം
കേവലം അഞ്ചുവയസുള്ളപ്പോൾത്തന്നെ വൈദികനാകാനുള്ള ആഗ്രഹം അവൻ പ്രകടിപ്പിച്ചു തുടങ്ങി. കുഞ്ഞുനാളിൽത്തന്നെ മറ്റുള്ളവരുടെ പാപങ്ങൾക്ക് പരിഹാരമായി പ്രായശ്ചിത്ത പ്രവർത്തികളും ആരും പറഞ്ഞുകൊടുക്കാതെ തന്നെ ചെയ്ത് തുടങ്ങി. അവന് ഒമ്പതു വയസ്സായിരിക്കേ വെറും തറയിൽ ഒരു ഇഷ്ടിക തലയിണയാക്കി കിടന്നുറങ്ങുന്നതു കണ്ട് അവന്റെ അമ്മ ആശ്ചര്യപ്പെട്ടു. ഇത്തരത്തിലുള്ള പലതരത്തിലുള്ള തപശ്ചര്യകളും, ഭക്തിയും വിശുദ്ധൻ അഭ്യസിച്ചത് മാതാപിതാക്കളിൽ നിന്ന് തന്നെയായിരുന്നു.
പ്രൈമറി വിദ്യാഭ്യാസം
ബെനവെന്തോ രൂപതയിൽ അനാകെ അഞ്ച് സ്കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ നിറഞ്ഞു കവിഞ്ഞ സ്കൂളുകൾ വർദ്ധിച്ച നിരക്ഷരതയ്ക്കു വഴിതെളിച്ചു. അധ്യാപകരും വളരെക്കുറവായിരുന്നു. തങ്ങളുടെ മകനെ സെമിനാരിയിൽ വിടണമെങ്കിൽ നല്ല വിദ്യാഭ്യാസമുണ്ടാകണം. അതിൽ സ്കൂളിലെ സംവിധാനങ്ങൾ മതിയാകുമായിരുന്നില്ല. അതിനു പ്രത്യേക ട്യൂഷൻ വേണം. ഒപ്പം പണവും.
ഫ്രാൻസിസ്കോയുടെ തീക്ഷണമായ ആഗ്രഹം മനസ്സിലാക്കിയ പിതാവ് മകന് സ്വകാര്യ ട്യൂഷൻ നല്കുവാൻ തീരുമാനിച്ചു. അതിനായി അദ്ദേഹം പണസമ്പാദനത്തിന് അമേരിക്കയിലേക്കു പോയി. അവിടെ റെയിലിൽ ചെറിയ ഒരു ജോലി കിട്ടി. ആ വർഷം ആദ്യതവണ അവിടെ ജോലിചെയ്തു. കഠിനാദ്ധ്വാനം ചെയ്തും, പട്ടിണി കിടന്നും സാമ്പദിക്കുന്ന തുകയിൽ ഒമ്പതു ഡോളർ ആഴ്ചതോറും വീട്ടിലേക്ക് അയച്ചുകൊടുത്തു.
വൈദികവൃത്തി ഉപേക്ഷിച്ച് കുടുംബജീവിതം നയിച്ച് വരികയായിരുന്ന ഡൊമിനിക്കോ ടിസ്സാനിയിൽ നിന്നാണ് ഫ്രാൻസിസ്കോ തന്റെ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. പത്താമത്തെ വയസ്സിൽ പഠനമാരംഭിച്ച ഫ്രാൻസിസ്കോ രണ്ടു വർഷം കൊണ്ട് പ്രൈമറി സ്ക്കൂൾ പഠനം പൂർത്തിയാക്കി. അതിനുശേഷം ചില പ്രത്യേക കാരണങ്ങളാൽ ഫ്രാൻസിസ്കോയ്ക്ക് അദ്ദേഹത്തിന്റെ അടുത്ത് പഠനം തുടരാൻ സാധിച്ചില്ല.
മകന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ പിതാവ് അവനെ ആഞ്ചലോ കക്കാവോ എന്ന അല്മായന്റെ സ്കൂളിൽ ചേർത്തു. അവിടെ വച്ച് ലത്തീൻ, ഇറ്റാലിയൻ ഭാഷാ വ്യാകരണം, കണക്ക് എന്നിവ പഠിച്ചു. അങ്ങനെ 1902ൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി.
കപ്പൂച്ചിൻ സഭയിലേക്ക്
അങ്ങനെ താൻ ഏറെ ആഗ്രഹിച്ച സന്യാസ വൈദികനാകാൻ അദ്ദേഹം അടുത്തുതന്നെയുള്ള കപ്പൂച്ചിൻ ആശ്രമത്തിലേക്ക് യാത്രയായി. 1903 ജനുവരി 6ന് മാർക്കൊണയിലുള്ള കപ്പൂച്ചിൻ നോവിഷ്യേയേറ്റിൽ പ്രവേശിച്ചു. പിയെത്രെൾചിനായിൽ നിന്ന് മൈൽ അകലെയായിരുന്നു മാർക്കൊണ.
പിയോ എന്ന പേര് സ്വീകരിക്കുന്നു
സഭയിലെ നിയമപ്രകാരമുള്ള ധ്യാനത്തിന് ശേഷം ജനുവരി 22ന് നോവിസിന്റെ വസ്ത്രം നല്കപ്പെട്ടു. അന്ന് ഫ്രാൻസിസ്കോ എന്ന പേരുമാറ്റി പിയോ എന്ന പേര് സ്വീകരിച്ചു. കുടുംബപേരിന് പകരം ജന്മനാടിന്റെ പേരും തിരുപ്പട്ട സ്വീകരണം വരെ ബദർ പിയോ പിയെത്രെൾചിനാ എന്നാണറിയപ്പെട്ടിരുന്നത്. പരിശീലന കാലഘട്ടത്തിൽ അനുസരണത്തിലും വിധേയത്വത്തിലും ആത്മസംയമനത്തിലും ഈ വൈദിക വിദ്യാർത്ഥി മുൻപന്തിയിലായിരുന്നു. നൊവിഷ്യേറ്റ് വർഷാവസാനത്തിൽ പിയോ പ്രഥമ വതവാഗ്ദാനം നടത്തി.
നിത്യവ്രത സ്വീകരണം
1904 ൽ പട്ടണത്തിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന വിശുദ്ധ ഏലിയാ പ്രിയസ്സിനി എന്ന ആശ്രമത്തിലേക്ക് അയക്കപ്പെട്ടു. 1907 ൽ അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ നിയമാവലി പ്രകാരം ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങൾ നിത്യമായി സ്വീകരിച്ചു. തുടർന്ന് പ്രവിശ്യയിലെ പല ഭവനങ്ങളിൽ നിന്നായി ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1908 ൽ ബെനവെണോ കത്തീഡ്രലിൽ വച്ച് ആദ്യ പട്ടങ്ങൾ സ്വീകരിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷം സബ്ഡീക്കൻ പട്ടവും. ഈ കാലഘട്ടങ്ങളിലെല്ലാം അവന്റെ പ്രധാന സവിശേഷത നീണ്ട മണിക്കൂറുകൾ പ്രാർത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ചി രുന്നു എന്നതാണ്.
പിയോ അച്ചൻ
പിയോയുടെ ആരോഗ്യനില അത് നല്ലതല്ലായിരുന്നു. പല സന്ദർഭങ്ങളിലും അദ്ദേഹം വീട്ടിലേക്കയക്കപ്പെട്ടു. 1909 മെയ് മാസത്തിൽ രോഗം മൂർച്ഛിച്ചു. ഡോക്ടർമാർക്ക് ണെന്നു കണ്ടെത്താൻ കഴിഞ്ഞില്ല. ക്ഷയരോഗമാണോ എന്ന ഭീതി മേലധികാരികളിലുമുണ്ടായി. അതിനാൽ മറ്റു കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ കൂടി പരിഗണിച്ച് ഡീക്കൻ വീട്ടിലേക്ക് അയയ്ക്കപ്പെട്ടു. ദൈവത്തിന്റെ പ്രത്യേക ഇടപെടൽ നിമിത്തം 1909 ൽ സഭയിൽ പ്രത്യേക നിയമം വന്നു. ഈ നിയമപ്രകാരം, സ്വകാര്യ മായി വൈദികപട്ടത്തിനൊരുങ്ങുവാൻ പിയോയ്ക്ക് അനുമതി കിട്ടി. 1910 ഓഗസ്റ്റ് പത്താം തീയതി ബെനവണോ കത്തീഡ്രലിൽ വച്ച് പുരോഹിതനായി അഭിഷിക്തനായി. അതിനുശേഷം അദ്ദേഹം പാദ്രെ പിയോ (പിയോ അച്ചൻ) എന്നറിയപ്പെടാൻ തുടങ്ങി.
പാദ്രേ പിയോയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരുന്നു. ശക്തമായ നെഞ്ചുവേദനയും, തലവേദനയും,വാതവും പനിയും, കൂടെക്കൂടെ അദ്ദേഹത്തെ അലട്ടി. ഈ രോഗത്തിന്റെ നടുവിലും പ്രാർത്ഥനയ്ക്കും, ധ്യാനത്തിനും, പഠനത്തിനും കുറവൊന്നും വരുത്തിയില്ല. ക്രിസ്തുവിനെ അനുഗമിക്കുക, അവ നോടുകൂടി സഹിക്കുക എന്നത് മാത്രമായിരുന്നു ഈ പുരോഹിതന്റെ വാഞ്ജന.
(തുടരും)വിശുദ്ധ പാദ്രെ പിയോ (സംക്ഷിപ്ത ജീവചരിത്രം) ഫോർജിയോനെ കുടുംബം ദക്ഷിണ ഇറ്റലിയിലെ “പിയെത്രെൾചിനാ” എന്ന കുഗ്രാമം. അവിടുത്തെ ഒരു കർഷക കുടുംബമായിരുന്നു ഫോർജിയോനെ കുടുംബം. ആ ഭവനത്തിലെ സത്യസന്ധനും ദൈവഭക്തനുമായ മനുഷ്യനായിരുന്നു ഗ്രാസിയോ. ഒരു ദരിദ്ര കർഷക കുടുംബമാ യിരുന്നു അദ്ദേഹത്തിന്റേത്. സാമ്പത്തികമായി വളരെയേറെ വിഷ മിച്ചായിരുന്നു അവർ ജീവിച്ചത്. ഗ്രാസിയോയുടെ ജീവിത പങ്കാളിയായിരുന്നു ജ്യൂസെപ്പാ. അവൾ ദൃഢചിത്തയും പ്രസന്നവതിയും പക്വതയുമുള്ള ഒരു സ്ത്രീയായിരുന്നു. കർമ്മലമാതാവിന്റെ സ്തുതിക്കായി അവൾ എല്ലാ ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മാംസവർജ്ജനം നട ത്തിയിരുന്നു. ഈ ദമ്പതികൾ എല്ലാ ദിവസവും വി. കുർബ്ബാന യിൽ സംബന്ധിക്കുകയും വീടിന് സ്ഥലമില്ലാത്തതിനാൽ അടുക്കളയിൽ ഒരുമിച്ചുകൂടി ജപമാല ചൊല്ലുകയും ചെയ്തിരുന്നു. ഫ്രാൻസിസ്കോയുടെ ജനനം 1887 മെയ് 25ന് ഗ്രാസിയോയുടെയും ജ്യൂസെപ്പോയിടെയും രണ്ടാമത്തെ പുത്രനായി വിശുദ്ധ പാദ്രേ പിയോ ജനിച്ചു. അടുത്ത ദിവസം തന്നെ മാതാപിതാക്കൾ കുട്ടിയെ മാലാഖമാരുടെ രാജ്ഞിയുടെ ദേവാലയത്തിൽ കൊണ്ടുപോയി മാമ്മോദിസാ നൽകി. വിശുദ്ധ ഫ്രാൻസിസ് അസ്സിസിയോട് ജ്യൂസെപ്പോയ്ക്കുണ്ടായിരുന്ന പ്രേത്യേക ഇഷ്ടത്തിൽ അവർ കുഞ്ഞിന് ഫ്രാൻസിസ്കോ എന്ന് പേരിട്ടു. ഇറ്റലിയിലെ ബെനവെന്തോയ്ക്ക് ഏകദേശം അറുനൂറ് മൈൽ വടക്കുമാറി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് പിയെത്രെൾചിനാ. ഈ ദാരിദ്രഗ്രാമത്തിന്റെ ബാഹ്യലോകവുമായുള്ള ഏകബന്ധം ഒരു കഴുതച്ചാൽ മാത്രമായിരുന്നു. തികച്ചും ഒറ്റപ്പെട്ട സ്ഥലം. ജനസംഖ്യ യും വളരെ കുറവായിരുന്നു. പ്രകൃതിയുടെ സൗന്ദര്യവിശേഷങ്ങയും തനിക്കു ചുറ്റും ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെയും ഫ്രാൻസിസ്കോ വളരെയധികം സ്നേഹിച്ചു. സ്നേഹത്തിന്റെയും പ്രാർത്ഥനയുടെയും അന്ധരീക്ഷത്തിലാണ് ഫ്രാൻസിസ്കോ വളർന്നത്. ചെറുപ്പം മുതൽ അവൻ അനുസരണം ശീലിച്ചു. മറ്റെന്തിനെക്കാളുപരി പ്രാർത്ഥനക്കും ധ്യാനത്തിനും താല്പര്യം കാണിച്ച വിശുദ്ധൻ ദിവസവും രാവിലെയും വൈകുന്നേരവും മാലാഖമാരുടെ രാജ്ഞിയുടെ പള്ളിയിൽ പോയി അല്പസമയം പ്രാർത്ഥിക്കുമായിരുന്നു. കുഞ്ഞുമനസ്സിലെ വൈദികമോഹം കേവലം അഞ്ചുവയസുള്ളപ്പോൾത്തന്നെ വൈദികനാകാനുള്ള ആഗ്രഹം അവൻ പ്രകടിപ്പിച്ചു തുടങ്ങി. കുഞ്ഞുനാളിൽത്തന്നെ മറ്റുള്ളവരുടെ പാപങ്ങൾക്ക് പരിഹാരമായി പ്രായശ്ചിത്ത പ്രവർത്തികളും ആരും പറഞ്ഞുകൊടുക്കാതെ തന്നെ ചെയ്ത് തുടങ്ങി. അവന് ഒമ്പതു വയസ്സായിരിക്കേ വെറും തറയിൽ ഒരു ഇഷ്ടിക തലയിണയാക്കി കിടന്നുറങ്ങുന്നതു കണ്ട് അവന്റെ അമ്മ ആശ്ചര്യപ്പെട്ടു. ഇത്തരത്തിലുള്ള പലതരത്തിലുള്ള തപശ്ചര്യകളും, ഭക്തിയും വിശുദ്ധൻ അഭ്യസിച്ചത് മാതാപിതാക്കളിൽ നിന്ന് തന്നെയായിരുന്നു. പ്രൈമറി വിദ്യാഭ്യാസം ബെനവെന്തോ രൂപതയിൽ അനാകെ അഞ്ച് സ്കൂളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ നിറഞ്ഞു കവിഞ്ഞ സ്കൂളുകൾ വർദ്ധിച്ച നിരക്ഷരതയ്ക്കു വഴിതെളിച്ചു. അധ്യാപകരും വളരെക്കുറവായിരുന്നു. തങ്ങളുടെ മകനെ സെമിനാരിയിൽ വിടണമെങ്കിൽ നല്ല വിദ്യാഭ്യാസമുണ്ടാകണം. അതിൽ സ്കൂളിലെ സംവിധാനങ്ങൾ മതിയാകുമായിരുന്നില്ല. അതിനു പ്രത്യേക ട്യൂഷൻ വേണം. ഒപ്പം പണവും. ഫ്രാൻസിസ്കോയുടെ തീക്ഷണമായ ആഗ്രഹം മനസ്സിലാക്കിയ പിതാവ് മകന് സ്വകാര്യ ട്യൂഷൻ നല്കുവാൻ തീരുമാനിച്ചു. അതിനായി അദ്ദേഹം പണസമ്പാദനത്തിന് അമേരിക്കയിലേക്കു പോയി. അവിടെ റെയിലിൽ ചെറിയ ഒരു ജോലി കിട്ടി. ആ വർഷം ആദ്യതവണ അവിടെ ജോലിചെയ്തു. കഠിനാദ്ധ്വാനം ചെയ്തും, പട്ടിണി കിടന്നും സാമ്പദിക്കുന്ന തുകയിൽ ഒമ്പതു ഡോളർ ആഴ്ചതോറും വീട്ടിലേക്ക് അയച്ചുകൊടുത്തു. വൈദികവൃത്തി ഉപേക്ഷിച്ച് കുടുംബജീവിതം നയിച്ച് വരികയായിരുന്ന ഡൊമിനിക്കോ ടിസ്സാനിയിൽ നിന്നാണ് ഫ്രാൻസിസ്കോ തന്റെ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചത്. പത്താമത്തെ വയസ്സിൽ പഠനമാരംഭിച്ച ഫ്രാൻസിസ്കോ രണ്ടു വർഷം കൊണ്ട് പ്രൈമറി സ്ക്കൂൾ പഠനം പൂർത്തിയാക്കി. അതിനുശേഷം ചില പ്രത്യേക കാരണങ്ങളാൽ ഫ്രാൻസിസ്കോയ്ക്ക് അദ്ദേഹത്തിന്റെ അടുത്ത് പഠനം തുടരാൻ സാധിച്ചില്ല. മകന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ പിതാവ് അവനെ ആഞ്ചലോ കക്കാവോ എന്ന അല്മായന്റെ സ്കൂളിൽ ചേർത്തു. അവിടെ വച്ച് ലത്തീൻ, ഇറ്റാലിയൻ ഭാഷാ വ്യാകരണം, കണക്ക് എന്നിവ പഠിച്ചു. അങ്ങനെ 1902ൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി. കപ്പൂച്ചിൻ സഭയിലേക്ക് അങ്ങനെ താൻ ഏറെ ആഗ്രഹിച്ച സന്യാസ വൈദികനാകാൻ അദ്ദേഹം അടുത്തുതന്നെയുള്ള കപ്പൂച്ചിൻ ആശ്രമത്തിലേക്ക് യാത്രയായി. 1903 ജനുവരി 6ന് മാർക്കൊണയിലുള്ള കപ്പൂച്ചിൻ നോവിഷ്യേയേറ്റിൽ പ്രവേശിച്ചു. പിയെത്രെൾചിനായിൽ നിന്ന് മൈൽ അകലെയായിരുന്നു മാർക്കൊണ. പിയോ എന്ന പേര് സ്വീകരിക്കുന്നു സഭയിലെ നിയമപ്രകാരമുള്ള ധ്യാനത്തിന് ശേഷം ജനുവരി 22ന് നോവിസിന്റെ വസ്ത്രം നല്കപ്പെട്ടു. അന്ന് ഫ്രാൻസിസ്കോ എന്ന പേരുമാറ്റി പിയോ എന്ന പേര് സ്വീകരിച്ചു. കുടുംബപേരിന് പകരം ജന്മനാടിന്റെ പേരും തിരുപ്പട്ട സ്വീകരണം വരെ ബദർ പിയോ പിയെത്രെൾചിനാ എന്നാണറിയപ്പെട്ടിരുന്നത്. പരിശീലന കാലഘട്ടത്തിൽ അനുസരണത്തിലും വിധേയത്വത്തിലും ആത്മസംയമനത്തിലും ഈ വൈദിക വിദ്യാർത്ഥി മുൻപന്തിയിലായിരുന്നു. നൊവിഷ്യേറ്റ് വർഷാവസാനത്തിൽ പിയോ പ്രഥമ വതവാഗ്ദാനം നടത്തി. നിത്യവ്രത സ്വീകരണം 1904 ൽ പട്ടണത്തിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന വിശുദ്ധ ഏലിയാ പ്രിയസ്സിനി എന്ന ആശ്രമത്തിലേക്ക് അയക്കപ്പെട്ടു. 1907 ൽ അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ നിയമാവലി പ്രകാരം ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങൾ നിത്യമായി സ്വീകരിച്ചു. തുടർന്ന് പ്രവിശ്യയിലെ പല ഭവനങ്ങളിൽ നിന്നായി ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1908 ൽ ബെനവെണോ കത്തീഡ്രലിൽ വച്ച് ആദ്യ പട്ടങ്ങൾ സ്വീകരിച്ചു. ഏതാനും ദിവസങ്ങൾക്കുശേഷം സബ്ഡീക്കൻ പട്ടവും. ഈ കാലഘട്ടങ്ങളിലെല്ലാം അവന്റെ പ്രധാന സവിശേഷത നീണ്ട മണിക്കൂറുകൾ പ്രാർത്ഥനയിലും ധ്യാനത്തിലും ചിലവഴിച്ചി രുന്നു എന്നതാണ്. പിയോ അച്ചൻ പിയോയുടെ ആരോഗ്യനില അത് നല്ലതല്ലായിരുന്നു. പല സന്ദർഭങ്ങളിലും അദ്ദേഹം വീട്ടിലേക്കയക്കപ്പെട്ടു. 1909 മെയ് മാസത്തിൽ രോഗം മൂർച്ഛിച്ചു. ഡോക്ടർമാർക്ക് ണെന്നു കണ്ടെത്താൻ കഴിഞ്ഞില്ല. ക്ഷയരോഗമാണോ എന്ന ഭീതി മേലധികാരികളിലുമുണ്ടായി. അതിനാൽ മറ്റു കുട്ടികളുടെ ആരോഗ്യകാര്യങ്ങൾ കൂടി പരിഗണിച്ച് ഡീക്കൻ വീട്ടിലേക്ക് അയയ്ക്കപ്പെട്ടു. ദൈവത്തിന്റെ പ്രത്യേക ഇടപെടൽ നിമിത്തം 1909 ൽ സഭയിൽ പ്രത്യേക നിയമം വന്നു. ഈ നിയമപ്രകാരം, സ്വകാര്യ മായി വൈദികപട്ടത്തിനൊരുങ്ങുവാൻ പിയോയ്ക്ക് അനുമതി കിട്ടി. 1910 ഓഗസ്റ്റ് പത്താം തീയതി ബെനവണോ കത്തീഡ്രലിൽ വച്ച് പുരോഹിതനായി അഭിഷിക്തനായി. അതിനുശേഷം അദ്ദേഹം പാദ്രെ പിയോ (പിയോ അച്ചൻ) എന്നറിയപ്പെടാൻ തുടങ്ങി. പാദ്രേ പിയോയുടെ ആരോഗ്യനില മോശമായിക്കൊണ്ടിരുന്നു. ശക്തമായ നെഞ്ചുവേദനയും, തലവേദനയും,വാതവും പനിയും, കൂടെക്കൂടെ അദ്ദേഹത്തെ അലട്ടി. ഈ രോഗത്തിന്റെ നടുവിലും പ്രാർത്ഥനയ്ക്കും, ധ്യാനത്തിനും, പഠനത്തിനും കുറവൊന്നും വരുത്തിയില്ല. ക്രിസ്തുവിനെ അനുഗമിക്കുക, അവ നോടുകൂടി സഹിക്കുക എന്നത് മാത്രമായിരുന്നു ഈ പുരോഹിതന്റെ വാഞ്ജന. (തുടരും)