എ.ഡി 275ൽ ജനിച്ച വി.പാന്തലിയോൺ നിക്കൊമീദിയായിലാണ് ജീവിച്ചിരുന്നത്. ഒരു വൈദ്യനായിരുന്ന അദ്ദേഹം ഗലെറിയൂസ് ചക്രവർത്തിയുടെ ഔദ്യോഗിക ചികിത്സകനായിരുന്നു. ക്രിസ്ത്യാനിയായിരുന്ന പാന്തലിയോൺ കൊട്ടാരത്തിലെ വഴിപിഴച്ച ജീവിതത്തിനിടയിൽ ക്രൈസ്തവവിശ്വാസം ഉപേക്ഷിച്ചു.എന്നാൽ ഹെർമോലാവൂസ് എന്ന വൈദികന്റെ ആത്മീയ ഉപദേശം സ്വീകരിച്ച അദ്ദേഹം തന്റെ തെറ്റ് മനസിലാക്കുകയും ക്രൈസ്തവവിശ്വാസത്തിലേക്ക് തിരികെ വരുകയും ചെയ്തു. തന്റെ പാപകരമായ ജീവിതത്തിന് പരിഹാരമെന്നോണം വിശുദ്ധൻ തന്റെ സ്വത്ത് മുഴുവൻ ദരിദ്രർക്ക് വീതിച്ചു കൊടുത്തു. പാവപ്പെട്ടവർക്ക് അദ്ദേഹം സൗജന്യമായ ചികിത്സ നൽകി.അക്കാലത്ത് ഡയോക്ളീഷൻ ചക്രവർത്തി റോമിൽ ക്രൈസ്തവരെ പീഡിപ്പിക്കാൻ തുടങ്ങി.തന്റെ ക്രിസ്തുവിശ്വാസം നിമിത്തം പാന്തലിയോണും ബന്ധനസ്ഥനായി.പാന്തലിയോണെ മോചിപ്പിക്കണമെന്ന് ചക്രവർത്തി ആഗ്രഹിച്ചെങ്കിലും അദ്ദേഹം തന്റെ വിശ്വാസം ശക്തമായി പ്രഘോഷിച്ചതിനാൽ അദ്ദേഹത്തെ വധിക്കാൻ തന്നെ തീരുമാനിച്ചു.അനേകം പീഡനങ്ങളിലൂടെ വിശുദ്ധൻ കടന്നുപോയെങ്കിലും അവയിൽനിന്നെല്ലാം അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടു. ഏറ്റവുമൊടുവിൽ ശിരശ്ചേദം ചെയ്യപ്പെട്ടാണ് വിശുദ്ധൻ മരിക്കുന്നത്.എ.ഡി 303ലായിരുന്നു മരണം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=373
https://www.ncregister.com/blog/st-pantaleon-patron-saint-of-trousers-and-lotteries
http://www.pravachakasabdam.com/index.php/site/news/2042
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount