1540-ല്‍ സ്പെയിനില്‍ അരഗേണില്‍ ജനിച്ച വി. പാസ്കൽ ആദ്യമായി ഉച്ചരിക്കാൻ പഠിച്ചത് ഈശോ, മറിയം, യൗസേപ്പ് എന്നീ വാക്കുകളാണ്.എട്ട് വയസ്സു മുതല്‍ അവന്‍ തന്റെ പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ തുടങ്ങി.ആടുകളെ മെയ്ക്കുമ്പോള്‍ അവന്റെ ചിന്ത ഇടവക പള്ളിയിലേ സക്രാരിയിലേക്ക് താനേ തിരിഞ്ഞു പോയിരിന്നു.വി. കുർബാനയോടുള്ള ഭക്തി അവന്റെ ഹൃദയത്തിൽ നിറഞ്ഞുനിന്നു.24-ാം വയസില്‍ മോണ്‍ഫോര്‍ട്ടിലെ ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്ന വിശുദ്ധൻ മണിക്കൂറുകളോളം മറ്റെല്ലാം മറന്ന് ദേവാലയത്തിലെ തിരുഹൃദയ സ്വരൂപത്തിന്റെ മുന്നില്‍ മുട്ടുകുത്തി നിന്നു പ്രാര്‍ഥിക്കുക പതിവായിരുന്നു.ആശ്രമത്തിലായിരിക്കുമ്പോൾ അദ്ദേഹം ചുമട്ടുകാരനായും പാചകക്കാരനായും തോട്ടക്കാരനായും ഔദ്യോഗിക യാചകനായും ശുശ്രൂഷ ചെയ്തു.1592ൽ വി. കുർബാന അർപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു വിശുദ്ധൻ മരണപ്പെടുന്നത്.1690ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1396
https://www.catholic.org/saints/saint.php?saint_id=5230
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount