A.D 290ൽ തുർക്കിയിൽ ജനിച്ച ഈ വിശുദ്ധന്റെ മാതാപിതാക്കൾ റോമാക്കാരായിരുന്നു.പിതാവിന്റെയും മാതാവിന്റെയും മരണത്തെ തുടർന്ന് ചെറുപ്പത്തിൽ തന്നെ വിശുദ്ധൻ അനാഥനായി. തുടർന്ന് അമ്മാവന്റെ കൂടെ റോമിലേക്ക് പോയ വിശുദ്ധൻ അവിടെവെച്ച് അമ്മാവനോടൊപ്പം ക്രിസ്തുമതം സ്വീകരിച്ചു.ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ചക്രവര്‍ത്തിയായിരുന്ന ഡിയോക്ലീഷ്യന്‍ ഉത്തരവിട്ടിരുന്ന അക്കാലത്ത് ക്രിസ്തുമതം സ്വീകരിക്കുന്നവർക്ക് മരണം ഉറപ്പായിരുന്നു.ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ ഇരുവരും തടവിലാക്കപ്പെട്ടു. വിശ്വാസം ഉപേക്ഷിക്കാൻ വിശുദ്ധനോട് ചക്രവർത്തി ആവശ്യപ്പെട്ടെങ്കിലും മരണം വരിക്കേണ്ടിവന്നാൽ പോലും വിശ്വാസം ഉപേക്ഷിക്കുകയില്ല എന്നതായിരുന്നു വിശുദ്ധന്റെ നിലപാട്. കേവലം 14 വയസ്സ് മാത്രം ഉണ്ടായിരുന്ന വിശുദ്ധന്റെ ഈ ധീരത കണ്ട ചക്രവർത്തി, വിശുദ്ധനെ സ്വന്തം പക്ഷത്താക്കാൻ പരമാവധി ശ്രമിച്ചു. എന്നാൽ വിശ്വാസത്തിൽ ഉറച്ചുനിന്ന വിശുദ്ധൻ അവസാനം ശിരച്ഛേദം ചെയ്യപ്പെട്ടു.304ൽ രക്തസാക്ഷിത്വം വരിച്ച വിശുദ്ധന്റെ തിരുശേഷിപ്പുകൾ റോമിൽ നിന്ന് കാന്റർബെറിയിലെ വിശുദ്ധ അഗസ്റ്റിൻ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോവുകയും, അവിടെ വി. പാൻക്രാസിന്റെ നാമധേയത്തിൽ ഒരു ദേവാലയം സ്ഥാപിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ ആദ്യത്തെ ദേവാലയം ഇതാണെന്നാണ് പറയപ്പെടുന്നത്.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
Saint of the Day – 12 May – St Pancras
https://blogs.bl.uk/digitisedmanuscripts/2016/05/st-pancras-london.html
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount