1504ൽ ഇറ്റലിയിലെ ബോസ്‌കോയിൽ ജനിച്ച വിശുദ്ധന്റെ യഥാർത്ഥ പേര് മൈക്കേല്‍ ഗിസ്ലിയേരി എന്നായിരുന്നു. പതിനാലാം വയസ്സിൽ ഡൊമിനിക്കൻ സന്യാസസഭയിൽ ചേർന്ന വിശുദ്ധൻ 1528ൽ പൗരോഹിത്യം സ്വീകരിക്കുകയും 1556ൽ മെത്രാനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു.യുദ്ധത്താല്‍ നാമാവശേഷമായിരുന്ന മൊണ്ടേവി രൂപത, വിശുദ്ധൻ മെത്രാനായി നിയമിക്കപ്പെട്ട് അധികം താമസിയാതെ തന്നെ അഭിവൃദ്ധി പ്രാപിച്ചു.അദ്ദേഹം മെത്രാനായിരിക്കുമ്പോള്‍ തന്നെ, പരിശുദ്ധ പിതാവ് നവീകരണത്തെകുറിച്ചുള്ള വിശുദ്ധന്റെ വീക്ഷണങ്ങള്‍ ആരാഞ്ഞിരുന്നു. അത്രയ്ക്ക് ജ്ഞാനം വിശുദ്ധനുണ്ടായിരുന്നു. തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ ആരെയും ഭയക്കാറില്ലയെന്നത് വിശുദ്ധന്റെ മറ്റൊരു സവിശേഷതയാണ്.1565ൽ പീയൂസ് നാലാമൻ പാപ്പയുടെ മരണത്തോടെ ഗിസ്ലിയേരി
പിയൂസ് അഞ്ചാമൻ എന്ന പേരിൽ മാർപാപ്പയായി അഭിഷിക്തനായി.പീയൂസ് നാലാമൻ പാപ്പ തുടങ്ങിവച്ച ട്രെന്റ് കൗൺസിൽ പൂർത്തിയാക്കാനും അതിലെ തീരുമാനങ്ങൾ നടപ്പിലാക്കാനും ഉള്ള ഉത്തരവാദിത്വം വിശുദ്ധന്റേതായിരുന്നു.തന്റെ മുന്‍ഗാമികള്‍ ധരിച്ചിരുന്നത് പോലെ പാപ്പാമാരുടെ രാജകീയ വസ്ത്രം ധരിക്കാതെ ഡൊമിനിക്കന്‍ സന്യാസ വസ്ത്രമായിരുന്ന വെള്ള വസ്ത്രമായിരുന്നു വിശുദ്ധൻ ധരിച്ചിരുന്നത്.വിശുദ്ധൻ തുടങ്ങിവെച്ച ആ വസ്ത്രധാരണ രീതി ഇന്നും പാപ്പാമാര്‍ തുടര്‍ന്ന് പോകുന്നു. ചരിത്രപ്രസിദ്ധമായ 1571ലെ ലെപ്പാന്റോ യുദ്ധത്തിൽ പാപ്പായുടെ ആഹ്വാനം അനുസരിച്ച് സഭാമക്കൾ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടുകയും,അതുവഴി ഒട്ടോമൻ തുർക്കികളുടെ മേൽ യൂറോപ്യൻ സഖ്യത്തിന്റെ ചെറുസൈന്യത്തിന് അത്ഭുതകരമായ വിജയം ലഭിക്കുകയും ചെയ്തു.1572ലായിരുന്നു വിശുദ്ധന്റെ മരണം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1224
https://www.catholic.org/saints/saint.php?saint_id=5515
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount