1581ൽ സ്പെയിനിൽ ജനിച്ച വി.പീറ്റർ ക്ലാവർ ബാഴ്‌സലോണ യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഇരുപതാം വയസിൽ ജെസ്യൂട്ട് സഭയിൽ ചേർന്നു. പൗരോഹിത്യപഠനകാലത്ത് വി.അൽഫോൻസോ റോഡ്രിഗസുമായി പീറ്റർ സുഹൃദ്ബന്ധം സ്ഥാപിച്ചു.അമേരിക്കൻ കോളനികളിൽ ജോലിചെയ്യിക്കുന്നതിനായി ആഫ്രിക്കയിൽ നിന്ന് എത്തിച്ചിരുന്ന അടിമകളുടെ അവസ്ഥയെക്കുറിച്ച് അൽഫോൻസോയിൽനിന്ന് പീറ്റർ അറിഞ്ഞു.അടിമകൾക്കുവേണ്ടി പ്രവർത്തിച്ചിരുന്ന അൽഫോൻസോ പീറ്ററിലും തന്റെ പ്രേഷിതാഗ്നി പകർന്നു.1610ൽ കാർത്തജെനയിലേക്ക് കപ്പൽ കയറിയ വിശുദ്ധൻ 5 വർഷങ്ങൾക്ക് ശേഷം പൗരോഹിത്യം സ്വീകരിച്ചു.കപ്പലുകളിൽ മൃഗങ്ങളെപ്പോലെ കൊണ്ടുവന്നിറക്കിയിരുന്ന കറുത്ത വർഗ്ഗക്കാരായ അടിമകളുടെ അടുക്കൽ വിശുദ്ധൻ ദൈവസ്നേഹം പ്രഘോഷിച്ചു. അവർക്ക് ആവശ്യത്തിനുള്ള ഭക്ഷണവും പരിചരണവും നൽകിയ വിശുദ്ധൻ ഗർഭസ്ഥശിശുക്കൾക്കും മരണാസന്നരായവർക്കും മാമോദീസ നൽകി.കുറച്ച് മാത്രം ഭക്ഷിച്ചും ഏതാനും മണിക്കൂറുകൾ മാത്രം വിശ്രമിച്ചും ശുശ്രൂഷ ചെയ്ത വിശുദ്ധൻ ഏതാണ്ട് 3 ലക്ഷത്തോളം ആളുകൾക്ക് മാമോദീസ നൽകിയെന്ന് പറയപ്പെടുന്നു. രോഗശാന്തിവരമുണ്ടായിരുന്ന വിശുദ്ധന്റെ വസ്ത്രത്തിൽ തൊട്ടപ്പോൾ ആളുകൾക്ക് സൗഖ്യം ലഭിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.1654ൽ ഒരു പകർച്ചവ്യാധി പിടിപെട്ടതിനെത്തുടർന്നാണ് വിശുദ്ധൻ മരണമടയുന്നത്.1888ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/2458
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount