1190ൽ സ്പെയിനിൽ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധൻ ജനിച്ചത്.തന്റെ അമ്മാവനായ മെത്രാന്റെകീഴിൽ വളർന്നു. തന്റെ കത്തീഡ്രലിലെ ഉന്നതപദവികളിലേക്ക് നിയമിക്കപ്പെട്ട വിശുദ്ധൻ എന്നാൽ അവയുടെ നശ്വരത മനസിലാക്കുകയും പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും വഴിയിലേക്ക് നീങ്ങുകയും ചെയ്തു. പാലെൻസിയായിലെ ഒരു ഡോമിനിക്കൻ ആശ്രമത്തിൽ അദ്ദേഹം ചേർന്നു.തന്റെ പൂര്‍ണ്ണതക്കായി വളരെ ഉത്സാഹത്തോടെ പരിശ്രമിച്ച വിശുദ്ധന്‍ സന്യാസത്തിന് പഠിക്കുമ്പോള്‍ തന്നെ വളരെയേറെ ഉദാരത പ്രകടമാക്കിയിരുന്നു. മറ്റുള്ളവരെ സേവിക്കുവാനുള്ള ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. ഇതിനിടെ അദ്ദേഹം ദൈവശാസ്ത്രം പഠിക്കുവാന്‍ തുടങ്ങി. വിശുദ്ധന്റെ അപാരമായ പാണ്ഡിത്യം മൂലം അനേകര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തടിച്ചുകൂടി. അങ്ങനെ അനേകര്‍ ക്രിസ്തുവിനെ സ്വീകരിച്ചു. അനുതാപത്തിന്റെ പ്രാധാന്യത്തെ പറ്റി എല്ലായിടത്തും വിശുദ്ധന്‍ പ്രസംഗിച്ചു.
ഇതോടൊപ്പം ഫെര്‍ഡിനാന്റ് മൂന്നാമന്‍ രാജാവിന്റെ കുമ്പസാരക്കാരൻ കൂടിയായിരുന്ന വിശുദ്ധൻ മൂറുകൾക്കെതിരെയുള്ള രാജാവിന്റെ പോരാട്ടത്തിൽ പങ്കാളിയായി.യുദ്ധത്തിൽ പരിക്കേറ്റ ഇസ്ലാം തടവുകാരെ ശുശ്രൂഷിക്കുവാനും അദ്ദേഹം മുന്നിട്ടിറങ്ങി.
പിന്നീട് കൊട്ടാരം വിട്ട് സുവിശേഷപ്രഘോഷണത്തിൽ സദാ മുഴുകിയ വിശുദ്ധൻ, നാവികരോടും ഇടയന്മാരോടുമൊക്കെ സുവിശേഷം പ്രഘോഷിച്ചു.അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും, രോഗശാന്തി വരവും നല്‍കി ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. 1248-ലെ വിശുദ്ധവാരത്തില്‍ അദ്ദേഹം രോഗബാധിതനായി തീരുകയും, ഈസ്റ്റര്‍ ദിനത്തില്‍ ഇഹലോകവാസം വെടിയുയികയും ചെയ്തു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=5368
https://www.catholicnewsagency.com/saint/st-peter-gonzalez-436
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount