ഇറ്റലിയിലെ റാവെന്നായിൽ 1007ലാണ് വേദപാരംഗതനായ വി. പീറ്റർ ഡാമിയൻ ജനിച്ചത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കന്മാരെ നഷ്ടപ്പെട്ട വിശുദ്ധൻ സഹോദരനോടൊപ്പമാണ് വളർന്നത്.ഒരു അടിമയ്ക്ക് സമാനമായ ചൂഷണങ്ങളായിരുന്നു സഹോദരനിൽനിന്ന് വിശുദ്ധൻ നേരിട്ടത്. എന്നാൽ പിന്നീട് പുരോഹിതനായ തന്റെ മറ്റൊരു സഹോദരൻ അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയും വിദ്യാഭ്യാസം നൽകുകയും ചെയ്തു.ഒരു പ്രൊഫസറായി തീർന്ന അദ്ദേഹത്തിൽ പ്രാർത്ഥനയുടെയും പരിഹാരത്തിന്റെയും അരൂപി നിറഞ്ഞുനിന്നിരുന്നു.
സന്യാസജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കാൻ ഒരുങ്ങിനിൽക്കേ അദ്ദേഹം രണ്ട് ബെന്ഡിക്റ്റൻ സന്യാസികളെ പരിചയപ്പെടുകയും അവർ വഴി ഫോന്റെ അവല്ലനായിലുള്ള ഒരു ബെന്ഡിക്റ്റൻ ആശ്രമത്തിൽ ചേരുകയും ചെയ്തു.വിശുദ്ധ ഡാമിയനെന്ന പണ്ഡിതനില്‍ അറിവിന്റെ ധനത്തേയും അപ്പസ്തോലിക ആവേശത്തേയും, ഡാമിയനെന്ന സന്യാസിയില്‍ കഠിനമായ അച്ചടക്കവും പരിത്യാഗവും, ഡാമിയനെന്ന പുരോഹിതനില്‍ ഭക്തിയും ആത്മാക്കള്‍ക്ക് വേണ്ടിയുള്ള അടങ്ങാത്ത ആവേശവും കാണാന്‍ സാധിയ്ക്കും. കൂടാതെ ഡാമിയന്‍ കര്‍ദ്ദിനാളായിരിന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്ഥതയും, പരിശുദ്ധ സഭയോടുള്ള വിധേയത്വവും ആളുകള്‍ക്ക് ദര്‍ശിക്കുവാന്‍ കഴിയുമായിരിന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.
കുറച്ചു കാലത്തിനുശേഷം ആശ്രമത്തിലെ ആബട്ടായി നിയമിതനായ അദ്ദേഹം പ്രാർത്ഥനയുടെയും ഏകാന്തതയുടെയും ജീവിതം നയിക്കാൻ തന്റെ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. ഈ കാലഘട്ടത്തിൽ അഞ്ച് സന്യാസാശ്രമങ്ങൾ സ്ഥാപിച്ച അദ്ദേഹം പിന്നീട് കർദിനാളായും ഉയർത്തപ്പെട്ടു. വിശ്വസ്തമായ സഭാസേവനത്തിനു ശേഷം സ്ഥാനമാനങ്ങൾ ഉപേക്ഷിച്ച അദ്ദേഹം സന്തോഷത്തോടെ വീണ്ടും സന്യാസത്തിൽ മുഴുകി.1072ൽ ഒരു പനി പിടിപെട്ട് മരണാസന്നനായ വിശുദ്ധനെ ദൈവസ്തുതിപ്പുകളുടെ അകമ്പടിയോടെ സഹോദരങ്ങൾ സ്വർഗത്തിലേക്ക് യാത്രയാക്കി. 1828ൽ വേദപാരംഗതനായി പ്രഖ്യാപിക്കപ്പെട്ടു.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/774
https://www.catholic.org/saints/saint.php?saint_id=780
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount