വിശുദ്ധ പെർഫെക്ടസ് കൊർഡോബയിലെ രക്തസാക്ഷികളിൽ ഒരാളായിരുന്നു, അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെപ്പറ്റി വി.യൂളോജിയസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കോർഡൊബ പ്രദേശം മൂറുകളുടെ നിയന്ത്രണത്തിലായിരിക്കുന്ന കാലത്താണ് അദ്ദേഹം ജനിച്ചത്. സന്യാസിയും നിയുക്തപുരോഹിതനുമായിരുന്ന വിശുദ്ധൻ കോർഡോബയിലെ സെന്റ് അസിസ്‌ക്ലസിന്റെ ബസിലിക്കയിൽ ശുശ്രൂഷ ചെയ്തുപോന്നു.ക്രിസ്ത്യാനികൾക്ക് ഈ പ്രദേശത്ത് ഭാഗികമായി മതസ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഐതിഹ്യമനുസരിച്ച്, എ. ഡി 850-ൽ, യേശു, മുഹമ്മദ് എന്നിവരിൽ വലിയവനാരാണ് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ രണ്ട് മുസ്ലീം പുരുഷന്മാർ വിശുദ്ധനെ വെല്ലുവിളിച്ചു:
അവരെ പ്രകോപിപ്പിക്കാതിരിക്കാൻ ആദ്യം അദ്ദേഹം പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിന്നു. എന്നാൽ ഉപദ്രവമൊന്നും ചെയ്യില്ല എന്ന് വാഗ്‌ദാനം ചെയ്‌തുകൊണ്ട് അവർക്ക് ഉത്തരം നൽകണമെന്ന് അവർ നിർബന്ധിച്ചു. മുഹമ്മദ് ഒരു കള്ളപ്രവാചകനാണെന്നും തന്റെ വളർത്തുപുത്രന്റെ ഭാര്യയെ വശീകരിക്കാൻ ശ്രമിച്ചതിനാൽ അവൻ ഒരു അധാർമിക മനുഷ്യനാണെന്നും അദ്ദേഹം അറബിയിൽ അവരോട് പറഞ്ഞു. അവർ വാക്ക് പാലിക്കുകയും അവനെ വിട്ടയക്കുകയും ചെയ്തു.എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അവരിൽ ചിലർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഏൽപ്പിച്ചു.ഭയം മൂലം അത്തരത്തിൽ ഒന്നും താൻ പറഞ്ഞിട്ടില്ലെന്ന് ആദ്യം വിശുദ്ധൻ വാദിച്ചെങ്കിലും പിന്നീട് തടവറയിൽ വെച്ച് അദ്ദേഹം ദൈവാത്മാവിനാൽ നിറയപ്പെട്ടു. റംസാൻ ദിനത്തിൽ വീണ്ടും വിചാരണ നടത്തിയപ്പോൾ വിശുദ്ധൻ താൻ പറഞ്ഞ കാര്യങ്ങൾ കൂടുതൽ ശക്തിയോടെ ഏറ്റു പറഞ്ഞു.പെർഫെക്റ്റസ് മതനിന്ദകനാണെന്ന് ഇസ്ലാമിക കോടതി കണ്ടെത്തി വിധിച്ചു. വിശുദ്ധന്റെ അവസാന വാക്കുകൾ ക്രിസ്തുവിനെ വാഴ്ത്തിക്കൊണ്ടും മുഹമ്മദിനെയും അവന്റെ ഖുർആനെയും അപലപിച്ചുകൊണ്ടുമുള്ളതായിരുന്നു എന്ന് പറയപ്പെടുന്നു.
850 ഏപ്രിൽ 18നായിരുന്നു അദ്ദേഹത്തെ ശിരഛേദം ചെയ്യപ്പെട്ട് രക്തസാക്ഷിത്വം വരിച്ചത്.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=5352
http://tyoos.org/Lives-of-Saints/April/Apr-18/st-perfectus.html
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount