AD 347ൽ ഗ്രീസിലെ തെസലോനിക്കയിൽ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച ഈ വിശുദ്ധന് ചെറുപ്പത്തിലെ തന്നെ മികച്ച വിദ്യാഭ്യാസം ലഭിച്ചു. പഠനസമയത്ത് തന്നെ ആശ്രമജീവിതം സ്വപ്നം കണ്ട വിശുദ്ധൻ, പഠനത്തിനുശേഷം തന്റെ ഇരുപത്തിയഞ്ചാം വയസ്സിൽ സ്വദേശം വിട്ട് ഈജിപ്തിലേക്ക് പോയി. അവിടെ മരുഭൂമിയിൽ വി.മക്കാരിയൂസിന്റെ കൂടെ കഴിഞ്ഞ ഇദ്ദേഹം ഇക്കാലയളവിൽ വി.ജെറോമിനെയും പരിചയപ്പെട്ടു. അവിടെനിന്നും ജോർദാനിലേക്ക് പോയ വിശുദ്ധൻ അവിടെ ഒരു ചെരുപ്പ്കുത്തിയുടെ തൊഴിൽ ചെയ്യുകയും, 392ൽ ഒരു പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ഇദ്ദേഹം ഗാസയിലെ മെത്രാനായും തിരഞ്ഞെടുക്കപ്പെട്ടു. വിശ്വസ്തതയോടെ തന്റെ ചുമതല നിർവഹിച്ച അദ്ദേഹം പതിനായിരത്തോളം വിജാതീയരെ ക്രിസ്തുമതത്തിലേക്ക് കൊണ്ടുവന്നു.അവിടത്തെ പ്രധാനപ്പെട്ട ഒരു വിജാതീയക്ഷേത്രത്തിന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി ഒരു ക്രിസ്ത്യൻ ദേവാലയം ഉയർന്നുവന്നു.മരണം വരെ സുവിശേഷം പ്രസംഗിച്ച അദ്ദേഹത്തിന്റെ കരങ്ങളിലൂടെ അനേകം അത്ഭുതങ്ങളും രോഗശാന്തികളും സംഭവിച്ചിട്ടുണ്ട്. തന്റെ രൂപത മുഴുവൻ വിഗ്രഹാരാധന തുടച്ചുമാറ്റപ്പെട്ടത് കണ്ട ശേഷം എ.ഡി 420ൽ ഗാസയിൽ വെച്ച് അദ്ദേഹം മരണമടഞ്ഞു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/
https://www.newadvent.org/
https://sanctoral.com/en/
https://chat.whatsapp.com/
PDM Ruha Mount