“നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ” എന്ന യേശുവിന്റെ വചനത്തിലൂടെ സംഭവിച്ച വി. പൗലോസിന്റെ മാനസാന്തരമാണ് തിരുസഭ ഇന്ന് അനുസ്മരിക്കുന്നത്.കിലിക്യായിലെ ടാർസസിൽ, ക്രിസ്തുവർഷത്തിന്റെ ആദ്യ ഘട്ടങ്ങളിലാണ് വി. പൗലോസിന്റെ ജനനം എന്ന് കരുതപ്പെടുന്നു.ബെഞ്ചമിൻ ഗോത്രത്തിൽപ്പെട്ട യഹൂദവംശജനായിരുന്ന സാവൂൾ, ജെറുസലേമിൽ ഗമാലിയേൽ എന്ന യഹൂദ ആചാര്യന്റെ കീഴിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. യഹൂദമതാചാരങ്ങളോടും പാരമ്പര്യങ്ങളോടുമുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണത ആദിമസഭയെ പീഡിപ്പിക്കുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചു.വി. സ്തേഫാനോസിനെ വധിക്കുന്നതിലും മറ്റ് സഭാപീഡനങ്ങളിലും അദ്ദേഹം പങ്കുചേർന്നു.
ക്രിസ്ത്യാനികളെ ബന്ധിക്കുന്നതിനുള്ള അധികാരപത്രവുമായി ഡമാസ്ക്കസിലേക്ക് സഞ്ചരിക്കുന്നതിനിടെ ഒരു മിന്നലൊളിയേറ്റ് അദ്ദേഹം നിലംപതിച്ചു.”സാവൂൾ, സാവൂൾ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു?” എന്ന ഒരു സ്വരവും കേട്ടു. കർത്താവേ അങ്ങ് ആരാണ് എന്ന സാവൂളിന്റെ ചോദ്യത്തിന് “നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ” എന്ന മറുപടിയാണ് ലഭിച്ചത്.വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തെകുറിച്ചുള്ള മൂന്ന് വിവരണങ്ങള്‍ അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ കാണുവാന്‍ സാധിക്കും (Acts 9:1-19, 22: 3-21, 26:9-23).
ഇതിന് ശേഷം സാവൂളിന്റെ ആത്മാവ് വലിയ പരിവർത്തനത്തിന് വിധേയമാവുകയും, ജ്ഞാനസ്നാനം സ്വീകരിച്ചതിന് ശേഷം അദ്ദേഹം പൗലോസ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. പിന്നീടുള്ള തന്റെ ജീവിതം മുഴുവൻ ക്രിസ്തുവിനും അവന്റെ സുവിശേഷത്തിനും വേണ്ടി വ്യയം ചെയ്ത അദ്ദേഹം,
വിജാതീയരുൾപ്പടെയുള്ള അനേകം ആളുകളോട് സുവിശേഷം പ്രസംഗിച്ചു.ആദിമസഭയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൗലോസിന്റെ ലേഖനങ്ങളിൽ നിന്നാണ് ലഭ്യമാകുന്നത്. എ.ഡി 65 ൽ റോമിൽ വച്ച് പൗലോസ് ശ്ലീഹാ രക്തസാക്ഷിത്വമകുടം ചൂടി.
ലേഖകൻ: ബ്രദർ ജെറിൻ PDM
കടപ്പാട്: പ്രവാചകശബ്ദം
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/675
https://www.catholicnewsagency.com/saint/conversion-of-st-paul-127
https://www.loyolapress.com/catholic-resources/saints/saints-stories-for-all-ages/the-conversion-of-saint-paul-the-apostle/
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount