1515ൽ ഇറ്റലിയിലെ ഫ്ലോറെൻസിൽ ജനിച്ച വി. ഫിലിപ്പ് നേരിക്ക് ചെറുപ്പത്തിലേ തന്നെ തന്റെ അമ്മയെ നഷ്ടപ്പെട്ടു.വളരെ പ്രസന്നവും ഉത്സാഹം നിറഞ്ഞതുമായ ഒരു വ്യക്തിത്വമായിരുന്നു വിശുദ്ധനുണ്ടായിരുന്നത്.18 വയസുള്ളപ്പോൾ അമ്മാവനെ കച്ചവടത്തിൽ സഹായിക്കാൻ ആരംഭിച്ച വിശുദ്ധൻ ആ കാലഘട്ടത്തിൽ വലിയ ഒരു ആത്മീയപരിവർത്തനത്തിന് വിധേയനായി.തന്റെ സ്വത്തുക്കളും കച്ചവടവുമെല്ലാം ഉപേക്ഷിച്ച വിശുദ്ധൻ ദൈവപരിപാലനയിൽ ആശ്രയിച്ചുകൊണ്ട് 1533ൽ റോമിലേക്ക് പുറപ്പെട്ടു. അവിടെ ഒരു പ്രഭുവിന്റെ വീട്ടിൽ കുട്ടികളുടെ അധ്യാപകനായി ജോലി ചെയ്ത വിശുദ്ധൻ, പ്രഭുവിന്റെ വീട്ടിലെ ഒരു ചെറിയ മുറിയിൽ താമസിച്ച് പ്രാർത്ഥനയിലും ഉപവാസത്തിലും കാലം കഴിച്ചുകൂട്ടി.അവിടെയുള്ള ഒരു അഗസ്റ്റീനിയൻ ആശ്രമത്തിൽ വിശുദ്ധൻ തന്റെ ഫിലോസഫി പോലുള്ള ഉപരിപഠനങ്ങൾ നടത്തി.1551ൽ അദ്ദേഹം വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.പ്രായഭേദമെന്യേ എല്ലാവരെയും തന്നിലേക്ക് ആകർഷിക്കാൻ കഴിഞ്ഞിരുന്ന വിശുദ്ധന്റെ പെരുമാറ്റം അനേകർ യേശുവിന്റെ സ്നേഹം അറിയുന്നതിന് ഇടയാക്കി. അനേകമാളുകൾ വിശുദ്ധന്റെ ശിഷ്യത്വം സ്വീകരിച്ച് വിശുദ്ധനോടൊപ്പം സുവിശേഷശുശ്രൂഷകളിൽ ഏർപ്പെട്ടു.1575ൽ വിശുദ്ധൻ ഒരു വൈദികസമൂഹത്തിന് രൂപം കൊടുത്തു.ദിവ്യകാരുണ്യ ആരാധന, രോഗീപരിചരണം, വൈകുന്നേരങ്ങളിൽ പള്ളികളിൽ നടത്തുന്ന സുവിശേഷപ്രഘോഷണങ്ങൾ എന്നിവ ഇവരുടെ മുഖ്യ ശുശ്രൂഷകളായിരുന്നു.1595ലായിരുന്നു വിശുദ്ധന്റെ മരണം.1622ൽ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.ewtn.com/catholicism/saints/philip-neri-737
http://www.pravachakasabdam.com/index.php/site/news/1449
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount