Wednesday, December 6, 2023

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാളിനു ഒരുക്കം ദിവസം 1(ഇനി 9 ദിവസം കൂടി)

Must read

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

അനേകം വിശുദ്ധർക്ക് ജന്മം നൽകിയ ഇറ്റലിയാണ് ഫ്രാൻസിസിന്റെ ജന്മദേശം. ഇറ്റലിയിലെ അംബ്രിയയിൽ ഏകദേശം 100 ഏക്കറോളം വിസ്തീർണ്ണമുള്ളതും കുന്നുകളും താഴ്വരകളും കൊണ്ട് മനോഹരവുമായ സുന്ദരഭൂമിയാണ് അസ്സീസി. ജന്മിവിഭാഗത്തിൽപെട്ട വസ്ത്രവ്യാപാരിയായിരുന്ന പീറ്റർ ബർണാഡിന്റേയും ഫ്രഞ്ചുകാരിയായ പിക്ക പ്രഭ്വിയുടേയും മൂത്ത പുത്രനാണ് ഫ്രാൻസിസ് അസ്സീസി. നഷ്ടപ്പെട്ട ക്രിസ്തന്യം വീണ്ടെടുത്തു കൊടുത്ത് സഭയ്ക്ക് പുതുയൊരുണർവ് പ്രദാനം ചെയ്ത വിശുദ്ധൻ.

കാലിത്തൊഴുത്തിൽ പിറന്ന ദൈവകുമാരനെ അനുകരിക്കാൻ ഭാഗ്യം ലഭിച്ച വിശുദ്ധനാണ് അസിസി. പിക്കാമ്മ പ്രസവവേദനയാൽ പുളയുമ്പോൾ ഒരു വൃദ്ധ വായോധിക പ്രത്യക്ഷപ്പെട്ട് പറഞ്ഞു: നിങ്ങൾ ഇവരെ ആ പുൽത്തൊഴുത്തി ലേക്കു മാറ്റി കിടത്തിയാൽ പ്രസവവേദന ഒട്ടും അനുഭവപ്പെടുകയില്ല. അവരുടെ വാക്ക് കേട്ട പിക്കാമ്മക്ക്, അസഹ്യമായ വേദനയിൽനിന്നും ശമനം കിട്ടി. അധികം താമസിയാതെ അവർ പുത്രനു ജന്മം നൽകി. ആ വന്ദ്യവയോധിക അപ്രത്യക്ഷയാകുകയും ചെയ്തു. 1182 സെപ്തംബർ 28-ാം തിയ്യതിയായിരുന്നു ഫ്രാൻസിസിന്റെ ജനനം ഏഴാംദിവസം തൊട്ടടുത്ത സാൻ റൂഫിനാ ദേവാലയത്തിൽ ‘ജോൺ ബാപ്റ്റിസ്റ്റ്’ എന്ന പേരിൽ ജ്ഞാനസ്നാനം സ്വീകരിച്ചു. എന്നാൽ പീറ്റർ ബർണാഡിന് ഈ പേര് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ‘ഫ്രാൻസിസ്കോ’ എന്നു വിളിക്കുവാൻ ആരംഭിച്ചു.

ആറുവയസ്സുള്ളപ്പോൾ ഫ്രാൻസിസിനെ സ്കൂളിൽ ചേർത്തു. ലത്തീൻ, ഇറ്റാലിയൻ, ഭാഷകളും കണക്കും പഠിപ്പിച്ചു. സ്കൂളിൽ പോകുന്നതിനു മുമ്പ് പ്രാർത്ഥനകളെല്ലാം പഠിപ്പിക്കുന്നതിൽ അതീവതാൽപര്യം പിക്കാമ്മ കാണിച്ചു. ഏതു കാര്യവും ചെയ്യുന്നതിന് ഉത്സാഹവും നിഷ്ഠയും കുഞ്ഞു ഫ്രാൻസിസ് പ്രദർശിപ്പിച്ചു. പാവപ്പെട്ടവരെ വെറും കയ്യോടെ പറഞ്ഞയയ്ക്കരുതെന്ന് അമ്മ അവനെ ഉപദേശിക്കാറുണ്ടായിരുന്നു. ദീനാനുകമ്പ ബാലനിൽ വേരൂന്നിയിരുന്നു. പാവപ്പെട്ടവർക്ക് ഭിക്ഷനൽകുന്നത് ഈശോ തനിക്ക് സമ്മാനം നൽകിയതായി കണക്കാക്കുമെന്ന് പീക്ക മകനെ പഠിപ്പിച്ചിരുന്നു. ഫ്രാൻസിസിന്റെ 14-ാമത്തെ വയസ്സിൽ വിദ്യാഭ്യാസത്തിനു വിരാമമായി അസ്സീസിയിലെ യുവകോമളനും, സുഖിമാന്മാരുമായ കുബേരകുമാരന്മാരുടെ ആരാധ്യനേതാവുമായി മാറിയിരുന്നു അവൻ. കൂട്ടുകൂടിയും പണം വാരിക്കോരി ചിലവഴിച്ചും സ്വയം നേതാവു ചമഞ്ഞും ഫ്രാൻസിസ് നടന്നു. ഇത് കുടുംബത്തിന് പേരും പെരുമയും കൈവരുത്തുമെന്ന് കരുതി ബർണാഡ് സന്തോഷിച്ചു. എന്തെന്നാൽ വലിയ കുടുംബത്തിൽ ജനിച്ച യുവാക്കളാണ് ഫ്രാൻസിസിനെ അവരുടെ നേതാവായി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ മകന്റെ മാനസാന്തരത്തിന് ഹൃദയം നൊന്ത് അമ്മ പിക്ക പ്രാർത്ഥിച്ചിരുന്നു.

രണ്ടാം ക്രിസ്തുവായി മാറിയ വിശുദ്ധ ഫ്രാൻസിസ് അസ്സിയൽ വിശുദ്ധിയുടെ ആദ്യ വിത്തുകൾ വിതച്ചത് അമ്മ പിക്കിയായിരുന്നു. യുവത്വത്തിന്റെ സുഖങ്ങളെ വാരിപുണർന്ന ഫ്രാൻസിസ്കോയ്ക്കുവേണ്ടി ആ അമ്മ അർപ്പിച്ച ഒരോ പ്രാർത്ഥനകളും ദൈവസന്നിധിയിൽ സ്വീകാര്യയമായി. ഇതുപോലെതന്നെ മിക്യ വിശുദ്ധരുടെയും ജീവിതവിജയത്തിന് കാരണം അവരുടെ കുടുംബങ്ങളിൽ നിറഞ്ഞുനിന്ന ദൈവഭക്തിയും വിശുദ്ധിയുമായിരുന്നു. ഗാർഹികസഭയായ നമ്മുടെ കുടുംബങ്ങളിൽനിന്ന് അനേകം വിശുദ്ധർ പിറവിയെടുക്കുന്നതിനുള്ള കൃപക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.

(കടപ്പാട്: വിശുദ്ധ ഫ്രാൻസിസ് അസ്സീസി, പാലക്കാട്‌ രൂപത മതബോധന കേന്ദ്രം)

പ്രാർത്ഥന

വിശുദ്ധിയുടെ ഉറവിടമായ ദൈവമേ, അങ്ങ് ഞങ്ങളെയെല്ലാവരെയും അങ്ങയുടെ പൂർണതയിലേക്ക് വിളിച്ചിരിക്കുന്നുവല്ലോ. അങ്ങ് പരിശുദ്‌ധനായിരിക്കുന്നതുപോലെ പരിശുദ്‌ധരായിരിക്കുവാൻ ഞങ്ങളെ ശക്തരാക്കണമേ. (1 പത്രോസ് 1 : 16) അങ്ങനെ ഞങ്ങളുടെ കുടുംബങ്ങൾ വിശുദ്ധിയുടെ വിളനിലങ്ങാളാകുവാനും അനേകരുടെ മുമ്പിൽ അങ്ങയുടെ വിശുദ്ധിക്ക് സാക്ഷ്യം വഹിക്കാനും ഞങ്ങളെ ശക്തരാക്കണമേ.
ആമേൻ.

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

More articles

Latest article

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111