Wednesday, February 21, 2024

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാളിനു ഒരുക്കം ദിവസം 7(ഇനി 3 ദിവസം കൂടി)

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

റോമൻ കൂരിയായിൽ പ്രസംഗിക്കാൻ ഫ്രാൻസിസിനു ക്ഷണം കിട്ടി ഫ്രാൻസിസ്ക്കൻ മാർഗ്ഗമെന്തെന്ന് കൂരിയാ അംഗങ്ങളെ ഫ്രാൻസിസ് തന്നെ വിവരിച്ചു കേൾപ്പിക്കട്ടെ. കർദ്ദിനാൾ ഉഗോളിന്റെ ആഗ്രഹമായിരുന്നത്. മാർപ്പാപ്പ സമ്മേളിക്കുന്ന വേദിയായതിനാൽ എങ്ങനെ പ്രസംഗിക്കണമെന്ന് അദ്ദേഹം ഫ്രാൻസിസിനെ പഠിപ്പിച്ചിരുന്നു. ആ വലിയ പണ്ഡിതവര്യരുടെ മുമ്പിൽ വെച്ച് ഫ്രാൻസിസ് പഠിച്ചതെല്ലാം മറന്നു. വേറെ ആശയങ്ങൾ നിറഞ്ഞുതുളുമ്പി ക്രൈസ്തവ സഭയുടെ അപചയങ്ങളെ, മാർഗ്ഗഭ്രംശങ്ങളെ, കെടുതികളെ എല്ലാം എടുത്തുമാറ്റിക്കൊണ്ട് ഫ്രാൻസിസ് പറഞ്ഞു. “മിശിഹാ കാൽവരിയിൽ ചിന്തിയ രക്തം ഫലശൂന്യമാകാതിരിക്കാൻ ഒന്നേയുള്ളൂ മാർഗ്ഗം. സുവിശേഷത്തിലേക്കു മടങ്ങുക. സുവിശേഷാനുസൃതം ജീവിക്കുക.” റോമായിൽ നിന്ന് മടങ്ങുമ്പോൾ മൊറോക്കോയിൽ പ്രേഷിതവൃത്തിക്കുപോയ സഹോദരന്മാർ വധിക്കപ്പെട്ടു എന്നറിഞ്ഞ ഫ്രാൻസിസ് ഇങ്ങനെ പറഞ്ഞു. “നമ്മുടെ സഭ വളരുകയാണ്. നമുക്കഞ്ചു രക്തസാക്ഷികളെ തന്ന ദൈവത്തിനു സ്തുതി.”

ഒരു ആവേശത്തിന് ഫ്രാൻസിസിനെ അനുഗമിച്ച ചിലർക്ക് പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെ ഏറ്റുമുറ്റേണ്ടിവന്നപ്പോൾ അബദ്ധം പറ്റിയോ എന്നൊരു വീണ്ടുവിചാരം. “തെണ്ടിനടന്നും, കീറിത്തുന്നി നടന്നും, കുടിലുകളിൽ കിടന്നും എത്രനാൾ ജീവിക്കും.” ആവേശത്തിന് ഫ്രാൻസിസിനെ അനുഗമിച്ചവർ മുറവിളി കൂട്ടി. എന്നാൽ, ദാരിദ്ര്യമാണു വധു, അവളെ പരിചരിക്കുന്നവർ ദാരിദ്ര്യവ്രതത്തിൽ നിന്നും വ്യതിചലിച്ചുകൂട എന്നായിരുന്നു ഫ്രാൻസിസിന്റെ അഭിപ്രായം. ദരിദ്രനും ക്രൂശിതനുമായ ഈശോയെ അനുഗമിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആ ലക്ഷ്യപ്രാപ്തിക്കായി അദ്ദേഹം പ്രാർത്ഥിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

സ്പെയിൻ, ഈജിപ്ത്, സിറിയ, മൊറോക്കോ, ഏക്കർ മുതലായ സ്ഥലങ്ങളിൽ പ്രേഷിത പ്രവർത്തനങ്ങൾക്കായി ഫ്രാൻസിസ് പോയി. ക്രിസ്ത്യാനികളെ കൂടുതൽ തീക്ഷണതയുള്ളവരാക്കാനും, മുസ്ലിം സഹോദരങ്ങളെ വിശ്വാസത്തിലേക്ക് ക്ഷണിച്ചും അദ്ദേഹവും ശിഷ്യന്മാരും മിഷൻ പ്രവർത്തനം കാഴ്ചവെച്ചു. വിവിധ സ്ഥലങ്ങളിലെ പ്രേഷിത പര്യടനങ്ങൾക്കുശേഷം എത്തിയ ഫ്രാൻസിസ് പിതാവിനെയും സഹോദരളേയും കാണാൻ എല്ലാവരും ഓടിയെത്തി. അവരോടദ്ദേഹം പറഞ്ഞു. എനിക്കിനി സഭയുടെ കാര്യങ്ങൾ നോക്കിനടത്താനാവില്ല. എന്റെ കാലം കഴിഞ്ഞുവെന്നു തോന്നുന്നു. ആരോഗ്യസ്ഥിതി മോശം. ഇന്നു മുതൽ നിങ്ങൾക്കും മരിച്ചവനാണു ഞാൻ. അതിനാൽ പീറ്റർ കത്താനിയെ എന്റെ സ്ഥാനത്തു ഞാൻ നിയമിക്കുന്നു. നിങ്ങളും ഞാനും അനുസരിക്കേണ്ട സഭാതലവനായിരിക്കും അദ്ദേഹം. ഇത്രയും പറഞ്ഞ് കത്താനിയുടെ മുമ്പിൽ മുട്ടുകുത്തി.

ഫ്രാൻസിസ് ഇതിനകം രണ്ട് സന്യാസസഭകൾക്ക് ജന്മം കൊടുത്തു. പുരുഷന്മാർക്ക് ഒന്നാം സഭയും സ്ത്രീകൾക്കായി ക്ലാരയുടെ നേതൃത്വത്തിൽ രണ്ടാം സഭയും. അവിവാഹിതർ സന്യാസ ജീവിതം തെരഞ്ഞെടുക്കുന്നതുകണ്ട് വിവാഹിതർ ഫ്രാൻസിസ് പിതാവിന്റെ അടുക്കൽ ഓടിക്കൂടി. ഫ്രാൻസിസിന്റെ ത്യാഗനിർഭരവും സേവനനിരവുമായ ജീവിതം ഒട്ടേറെ പേരെ അദ്ദേഹത്തിലേക്കാകർഷിച്ചു. എല്ലാവരും സന്യാസത്തിലേക്കു വരുന്നത് ശരിയാവില്ല എന്ന് അദ്ദേഹത്തിന് തോന്നി. അവർക്കുവേണ്ടി ഒരു സന്ന്യാസസഭയാരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. അതാണ് ഫ്രാൻസിസ്കൻ മൂന്നാം സഭ, അൽമായർക്കും വൈദീകർക്കും അതിൽ അംഗങ്ങളാകാം എന്നതാണതിന്റെ പ്രത്യേകത. 1210ലാണ് മൂന്നാം സഭയ്ക്ക് ഫ്രാൻസിസ് തുടക്കമിട്ടത്. 1221ൽ ഔദ്യോഗികാംഗീകാരം കിട്ടി. വി. വിൻസെന്റ ഡി പോൾ, വി. ഡോൺ ബോസ്കോ, വി. ഇഗ്നേഷ്യസ് ലയോള, മൈക്കൾ ആഞ്ചലോ, മഹാകവി ദാന്തെ, വാഴ്ത്തപ്പെട്ട ഫെഡറിക് ഓസാനാം, വി. പത്താം പിയൂസ്, വി. ജോൺ 23-ാം മാർപ്പാപ്പ തുടങ്ങിയവർ ഈ സഭയിലെ അംഗങ്ങളായിരുന്നു. ഇപ്പോഴത്തെ കണക്കുപ്രകാരം 65-ൽപരം വിശുദ്ധരും 100-ൽപരം വാഴ്ത്തപ്പെട്ടവരും ഈ മൂന്നാം സഭയിലെ അംഗങ്ങളാണ്. ഒട്ടനവധിപേർ വാഴ്ത്തപ്പെട്ടവരാക്കപ്പെടാനുളള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

വിശുദ്ധ ഫ്രാൻസിസ് അസ്സിസിയുടെ ജീവിതം നമുക്കെല്ലാം ഒരു വലിയ തുറന്ന പാഠപുസ്തകമാണ്. എന്തിലും ദൈവത്തെ ആശ്രയിക്കാനും പൂർണമായി തന്നെത്തന്നെ ദൈവത്തിന് സമർപ്പിക്കാനും അദ്ദേഹം പരിശ്രമിച്ചു. താൻ സ്ഥാപിച്ച സഭയിൽ മറ്റൊരാളുടെ കീഴിൽ നിന്നുകൊണ്ട് അദ്ദേഹം വിധേയത്വത്തിന് ഉത്തമ മാതൃക കാണിച്ചുതന്നു. ഇതെല്ലാം ഈശോയുടെ വാക്കുകൾ അതുപോലെ ജീവിതത്തിൽ പകർത്തിയതിന്റെ ഉദാഹരണങ്ങളായിരുന്നു. ചാരത്തണഞ്ഞവരെയെല്ലാം സ്വർഗത്തിലേക്കടുപ്പിച്ച ഈ പുണ്യാളന്റെ മാതൃക പിൻച്ചെന്ന് സ്നേഹത്തിലും ആഴമായ ദൈവവചന പാലനത്തിലും നമ്മുക്ക് മുന്നേറാം.

(കടപ്പാട്: വിശുദ്ധ ഫ്രാൻസിസ് അസ്സീസി, പാലക്കാട്‌ രൂപത മതബോധന കേന്ദ്രം)

പ്രാർത്ഥന
അനന്തനമസ്വരൂപനായ ദൈവമേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. എന്റെ വചനങ്ങളില്‍ അഭിലാഷമര്‍പ്പിക്കുവിന്‍, അവയോടു തീവ്രാഭിനിവേശം കാണിക്കുവിന്‍, നിങ്ങള്‍ക്കു ജ്‌ഞാനം ലഭിക്കും,(ജ്‌ഞാനം 6 : 11) എന്നരുളിയ കർത്താവേ ദൈവ വചനം പാലിച്ചുകൊണ്ട് ജീവിതം ക്രമികരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. വിശുദ്ധ ഫ്രാൻസിസ് അസിയിപ്പോലെ വചനത്തിൽ വേരൂന്നി ജീവിച്ചുകൊണ്ട് അനേകരുടെ മുന്നിൽ അങ്ങയുടെ സാക്ഷികളാക്കാൻ ഞങ്ങളെ ശക്തരാക്കണമേ. അങ്ങനെ മറ്റൊരു ക്രിസ്തുവായി ഞങ്ങളെയും രൂപാന്തരപ്പെടുത്തണമേ.
ആമേൻ.

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

PDM – Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111