Wednesday, February 21, 2024

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ തിരുനാളിനു ഒരുക്കം ദിവസം 8(ഇനി 2 ദിവസം കൂടി)

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പക്ഷിമൃഗാദികളോടും കൃമികീടങ്ങളോടും എന്നു വേണ്ട സർവ്വ ചരാചരങ്ങളോടും അത്യധികം സ്നേഹമുള്ളയാളായിരുന്നു വിശുദ്ധ ഫ്രാൻസിസ്. സഹോദരികളെ, സുഹൃത്തുക്കളെ എന്നൊക്കെയാണ് അദ്ദേഹം അവയെ വിളിച്ചിരുന്നത്. അവയെല്ലാം സുഹൃത്തുക്കളെ പോലെ അദ്ദേഹത്തെ അനുസരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഗുബിയോയെന്ന സ്ഥലത്തു കൂടി പോകാനിടയായി. അവിടെ മനുഷ്യനെ പിടിക്കുന്ന ചെന്നായയുണ്ട്, ആ വഴി പോകരുത് എന്നു ആളുകൾ പറഞ്ഞപ്പോൾ വിശുദ്ധൻ പറഞ്ഞു; “ചെന്നായ ദൈവ സൃഷ്ടിയല്ലേ. ഞാനവരോട് ഒരു തെറ്റും ചെയ്തില്ലല്ലോ.” “സഹോദരാ, ചെന്നായ് ഇറങ്ങിവരൂ, ഞാൻ നിന്നെയൊന്നു കാണട്ടെ” എന്നു വിളിച്ചു പറഞ്ഞപ്പോൾ യജമാന ഭക്തനായ ഭൃത്യനെപ്പോലെ ചെന്നായ് വാലും താഴ്ത്തിവന്നു. അദ്ദേഹം തുടർന്നു: “നീ ക്രൂരനും അനേകം കൊലപാതക കേസുകളിൽ പ്രതിയുമാണ്. കൊലപാതകികൾക്കു കൊടുക്കുന്ന ശിക്ഷ വധശിക്ഷയാണ്, ഞാൻ നിനക്കതു തരുന്നില്ല. ദൈവത്തിന്റെ രൂപത്തിലും ഛായയിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരാണ് മനുഷ്യർ.” ശരിയാണെന്ന മട്ടിൽ ചെന്നായ് തലയാട്ടി. “എനിക്കറിയാം വിശന്നിട്ടാണ് നീ മനുഷ്യരെ ആക്രമിക്കുന്നത്. നാളെ മുതൽ നിനക്കാവശ്യമുള്ള ആഹാരം ആളുകൾ ഇവിടെ കൊണ്ടുവരും.” ചെന്നായ് വാലാട്ടി സമ്മതം മൂളി. അന്നുമുതൽ ആ ചെന്നായ് അവിടുത്തുകാരുടെ സുഹൃത്തായി.

പക്ഷികളോട് സ്തുതിക്കുവാൻ ഫ്രാൻസിസ് ഉപദേശിച്ചിരുന്നു. അവ അപ്രകാരം പല അവസരങ്ങളിലും ദൈവത്തെ സ്തുതിച്ച് ഫ്രാൻസിസിനെ അനുസരിച്ചിരുന്നു. സൂര്യനെ സഹോദരാ എന്നുവിളിച്ചു കൊണ്ടാരംഭിക്കുന്ന സൂര്യകീർത്തനം മതി ഫ്രാൻസീസിന്റെ ചരാചരഹം മനസ്സിലാക്കാൻ എന്തിനേറെ, മരണത്തെ പോലും സഹോദരി മരണമേ എന്നു പറഞ്ഞ സ്വാഗതം ചെയ്യുവാൻ അദ്ദേഹത്തിന് സാധിച്ചു.

ഏകാന്തമായ ഒരു സ്ഥലത്തു ഒറ്റക്കു താമസിച്ചു പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് തീരുമാനിച്ചു. അതിനു പറ്റിയ സ്ഥലം അൽവർണിയയാണ്. സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരമുണ്ട് ആ മലയ്ക്ക് അവിടെ ഒരാൾക്ക് മാത്രം ഇടയുളള ഗുഹയിൽ ഫ്രാൻസിസ് തപസ്സാരംഭിച്ചു. ലിയോ ഒഴികെ ആർക്കും പ്രവേശനമില്ല. അതും അനുവാദം വാങ്ങി മാത്രം. മഞ്ഞിന്റെ തണുപ്പും മഴയുടെ നനവും അനുഭവിച്ച് ഉച്ചയ്ക്കു മാത്രം ഒരു കഷണം റൊട്ടിയും അല്പം വെളളവും അടങ്ങിയ ഭക്ഷണം കഴിച്ച് പാറപ്പുറത്ത് മുട്ടുകൾ കുത്തി കൈകൾ വിരിച്ചു പിടിച്ച് ആകാശത്തിലേക്കു നോക്കി അങ്ങനെ സ്വയം മറന്ന് കർത്താവിൽ മനസൂന്നി നിൽക്കുമ്പോൾ അദ്ദേഹം ആറേഴടി വരെ ആകാശത്തിലേക്കുയർന്നു പോകുമായിരുന്നു. ബ്രദർ ലിയോ പലപ്പോഴും ഇത്തരം സംഭവങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്.

സെപ്തംബർ 14, കുരിശിന്റെ പുകഴ്ചയുടെ തിരുന്നാൾ, ലിയോ ഒരു പോള കണ്ണടയ്ക്കാതെ കാത്തിരുന്നു. ഫ്രാൻസിസ് ഇരുകരങ്ങളും വിരിച്ച് സമാധിയിൽ എന്നോണം നിൽക്കുന്നത് അയാൾ കണ്ടു. നേരം പുലരാറായപ്പോൾ അത്യുഗ്രമായ മിന്നൽ പിണരിൽ അൽവർണിയ മല ജ്വലിച്ചു. തുടർന്ന് ചെകിടടയ്ക്കുന്ന ഇടിനാദം, ലിയോ ഭയന്നു വിറച്ചു നിൽക്കുമ്പോൾ കണ്ടു. അഗ്നിചിറകുകളുള്ള ഒരു മാലാഖ പറന്നുവരുന്നു. ജ്വലിക്കുന്ന ആ ചിറകുകൾക്കിടയിൽ ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം. ചിറകുകൾക്ക നടുവിൽ നിന്ന് ക്രിസ്തുരൂപം പറന്നുവന്ന് ഫ്രാൻസിസിനെ സ്പർശിച്ചു കൈകാലുകൾ ആണിയടിച്ചു കയറ്റിയാലെന്നോണം ഫ്രാൻസിസിൽ നിന്ന് ഒരു വിലാപം കേട്ടു. ഏതാണ്ട് ഒരു മണിക്കൂർ ദീർഘിച്ച ദർശനം ക്രമേണ പ്രകാശം മങ്ങി. ദർശനമവസാനിച്ചു. ബോധം തിരികെ കിട്ടിയപ്പേൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ സാധിക്കുന്നില്ല. അപ്പോൾ കണ്ടു കയ്യിലും കാലിലും ആണിപ്പഴുതുകളുടെ അടയാളങ്ങൾ മാറിന്റെ വലതുവശത്ത് കുന്തംകൊണ്ട് കുത്തിയാലെന്നോണം ആഴമേറിയ മുറിവ്.

അർവർണിയായിൽ തുടർന്ന് താമസിക്കുന്നത് ദുസ്സഹമായിത്തുടങ്ങി. മടങ്ങി പോകാൻ ഫ്രാൻസിസ് തയ്യാറായി. ആരും കാണാതിരിക്കാൻ കൈകാലുകളിലെ മുറിവ് മൂടി കെട്ടിയശേഷമാണ് ഫ്രാൻസിസ് മലയിറങ്ങിയത്. പഞ്ചക്ഷതമുൾകൊണ്ടനുഗ്രഹീതനായ ഫ്രാൻസീസ് വരുന്നത് കാത്ത് അനേകം രോഗികൾ കാത്തു നിന്നിരുന്നു. പലരെയും സുഖപ്പെടുത്തി. ഇതാ പുണ്യവാൻ വരുന്നു എന്നു പറഞ്ഞ് അവർ ഒലിവു കമ്പുകൾ വീശി അദ്ദേഹത്തെ എതിരേറ്റു. യേശുനാഥന് ശേഷം, അഞ്ച് തിരുമുറിവുകൾ (പഞ്ചക്ഷതങ്ങൾ) ലഭിച്ച ആദ്യത്തെ വ്യക്തിയാണ് വി. ഫ്രാൻസിസ് അസീസി അദ്ദേഹത്തിന് ശേഷം മറ്റു പലർക്കും പഞ്ചക്ഷതങ്ങൾ ലഭിച്ചിട്ടുണ്ട്. വി. ഫ്രാൻസിസിന്റെ പഞ്ചക്ഷതം മരണത്തിനു ശേഷവും ദൃശ്യമായിരുന്നു. അതിനാൽ രണ്ടാം ക്രിസ്തു എന്ന അപരനാമം വി. പതിനൊന്നാം പിയൂസ് മാർപ്പാപ്പ അദ്ദേഹത്തിന് നൽകി

പോർസ്യങ്കുലയിലെത്താൻ ഒരു മാസം വേണ്ടിവന്നു. നേത്രരോഗം വർദ്ധിച്ചു. കാഴ്ച മങ്ങി. പഞ്ചക്ഷതമുദ്രകൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവൻ എന്ന് എല്ലാവരും വാഴ്ത്തുമ്പോഴും ആ മുറിവുകൾ വിങ്ങുകയും അദ്ദേഹത്തെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വേദന അറിയാതിരിക്കാൻ സൂര്യകീർത്തനം പാടി എല്ലാം മറന്നിരിക്കുമായിരുന്നു. മുറിവുകൾ വളർന്നു വലുതാകുകയോ ഉണങ്ങുകയോ ചെയ്തിരുന്നില്ല. വേദന അദ്ദേഹത്തിന് കൂടുതൽ കരുത്തും ഉത്തേജനവും നൽകിയിരുന്നു. ‘തരൂ…ഇനിയും തരൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർത്ഥന വേദനയിൽ മുഴുകുമ്പോഴും കർത്താവിനോട് അൽപമെങ്കിലും അനുരൂപനാകാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു വിശുദ്ധ ഫ്രാൻസിസ്. ഇറ്റലിയിലെ പലസ്ഥലത്തും പ്രേഷിതപര്യടനാർത്ഥം യാത്ര ചെയ്യുമ്പോൾ അസ്സീസിയിലെ പുണ്യവാൻ വരുന്നു എന്നു പറഞ്ഞാണ് ജനങ്ങൾ എതിരേറ്റിരുന്നത്. ആരോഗ്യനില തീർത്തും വഷളാകുന്നു എന്ന് കണ്ടപ്പോൾ ഏലിയാസ്, സഭാതലവൻ എന്ന അംഗീകാരം ഉപയോഗിച്ച് വിശ്രമിക്കുവാനും ചികിത്സിക്കുവാനും കൽപിച്ചു. അങ്ങിനെ സിയാ നഗരം കുറച്ചു ദിവസത്തെ വിശ്രമത്തിനു വേദിയായി. രോഗം കലശലായി രക്തം ഛർദ്ദിച്ചു അബോധാവസ്ഥയിലായി. ഫ്രാൻസിസിന്റെ രോഗം കലശലായി എന്നു കേട്ടപ്പോൾ ഏലിയാസ് ഓടിയെത്തി തന്റെ ജന്മനഗരമായ കൊർത്താനായിലേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. വഴിമധ്യേ കീറിപ്പറിഞ്ഞ ഭിക്ഷു വരുന്നത് കണ്ട് സഹയാത്രികനാട് ഫ്രാൻസിസ് പറഞ്ഞു, “എന്റെ പുതപ്പ് ഈ വരുന്ന സഹോദരന് കൊടുക്കാം. ഇവനു നന്നായി തണുക്കുന്നുണ്ടാകാം.”

“അപ്പോൾ പിതാവിനോ?” “എനിക്കിവന്റെ വസ്ത്രം മതി.”

“പിതാവു തണുത്തുവിറച്ച് സ്വയം മറന്ന് ഒരാളേയും സഹായിക്കേണ്ട കാര്യമില്ല.” “അങ്ങനെയല്ല സഹോദരാ, നമ്മെക്കാൾ അത്യാവശ്യമുള്ളവർക്കാണ് നമ്മൾ എന്തെങ്കിലും കൊടുക്കേണ്ടത്.” താൻ പുതായി ഉപയോഗിച്ചിരുന്ന മേൽവസ്ത്രം ആ ഭിക്ഷുവിന് സമ്മാനിച്ചതിനു ശേഷം ഫ്രാൻസിസ് മുന്നോട്ട് ഒരു ചുവട് വച്ചു.

കോർത്താനായിലെ വിശ്രമം കൊണ്ടും ഫലം ലഭിച്ചില്ല. കൈകാലുകളിലും ഉദരത്തിലും നീരുവന്നു. പോർസ്യങ്കുലായിലേക്ക് മടങ്ങണമെന്ന് ഫ്രാൻസിസ് ശഠിച്ചു. പോർസ്യങ്കുലായിലേക്ക് ഫ്രാൻസിസ് വരുന്നു എന്നറിഞ്ഞവർ വഴിവക്കിൽ കാത്തുനിന്നു. അദ്ദേഹത്തിന്റെ കുപ്പായം കുറേശെയായി കീറി എടുക്കാനും തുടങ്ങി. തിരുശേഷിപ്പിനുളള പിടിയും വലിയും. അതുകൊണ്ട് പുണ്യാളന് വെറൊരുടുപ്പുണ്ടാക്കി കൊടുക്കേണ്ടി വന്നു.

ഗീദോ മെത്രാന്റെ ഭവനത്തിൽ നിന്ന് സൂര്യകീർത്തനം ഉയർന്നുകൊണ്ടിരുന്നു. മരണം വാതിലിൽ മുട്ടുമ്പോഴും പാട്ടും കൂത്തും പക്കമേളവുമോ! ഇതു നിറുത്തണം എന്നു പറയുവാൻ ഏലിയാസ് ശയ്യക്കടുത്തുപോയി.

“സഹോദരാ കഴിഞ്ഞ അനേകം വർഷങ്ങളായി ഞാനെന്റെ മരണത്തെക്കുറിച്ച് ഓർക്കുകയും പാപങ്ങൾക്ക് പരിഹാരം ചെയ്യുകയുമായിരുന്നു. എന്റെ കഷ്ടപ്പാടുകൾ അവസാനിക്കാറായി. ഞാൻ നിത്യസമ്മാനം വാങ്ങുവാൻ ദൈവത്തിന്റെ അടുത്തേക്ക് പോവുകയാണ്. പാട്ടുപാടിയും ആഹ്ലാദത്തോടും കൂടിയല്ലേ ഞാൻ പോകേണ്ടത്?” ഫ്രാൻസിസിന്റെ ചോദ്യത്തിന് ഏലിയാസ് മറുപടി പറഞ്ഞില്ല. മരണം പോർസ്യങ്കുലയിൽ വച്ചാകാൻ ആഗ്രഹിച്ച് ഫ്രാൻസിസ് മരണം കാത്തുകിടന്നു. കൂടുതൽ പാരവശ്യം അനുഭവപ്പെട്ട ദിവസം അദ്ദേഹം മരിക്കുകയാണെന്നു കരുതി അന്ത്യകൂദാശകൾ കൊടുത്തു. സഹോദരന്മാർ എല്ലാവരും വന്ന് ആശീർവാദം സ്വീകരിക്കുകയും കൈ മുത്തുകയും ചെയ്തു.

വിശുദ്ധ ഫ്രാൻ‌സിസിന്റെ ജീവിതത്തിൽ ദൈവസ്നേഹം പ്രകടമായിരുന്നു. പ്രകൃതിയിലുള്ള സകലതിനെയും സഹോദരതുല്യം സ്നേഹിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചു. പ്രാർത്ഥനയിൽ ശക്തി കണ്ടെത്തിയ അദ്ദേഹത്തിന് തന്റെ സഹനങ്ങളിൽ ഭാഗമാകാൻ ദൈവം കൃപ നൽകി. വിശുദ്ധ ഫ്രാൻസിസ് അസ്സിസിയെപ്പോലെ ദൈവസ്നേഹത്തിലും സഹോദരസ്‌നേഹത്തിലും നിറയാനുള്ള കൃപക്കായി നമ്മുക്ക് പ്രാത്ഥിക്കാം.

(കടപ്പാട്: വിശുദ്ധ ഫ്രാൻസിസ് അസ്സീസി, പാലക്കാട്‌ രൂപത മതബോധന കേന്ദ്രം)

പ്രാർത്ഥന
സ്നേഹം തന്നെയായ ഈശോയെ, ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. സ്നേഹം തന്നെയായ ദൈവമേ, ജീവിതവീഥികളിൽ പൂർണമായി അങ്ങയെ സ്നേഹിക്കുവാനും പ്രകൃതിയിലുള്ള സകലത്തിനെയും സഹോദരതുല്യം കരുതുവാനും ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങനെ വിശുദ്ധ ഫ്രാൻസിസ് അസ്സിസിയെപ്പോലെ അങ്ങേക്ക് സാക്ഷ്യം നൽകാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമേൻ.

വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

PDM – Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111