കത്തോലിക്കാ സഭയിലെ വേദപാരംഗതരിൽ ഒരാളായ വി. ഫ്രാൻസിസ് ഡി സാലസ് 1567ൽ സ്വിറ്റ്സർലൻഡിൽ ജനിച്ചു.1602ൽ അദ്ദേഹം ജെനീവയിലെ മെത്രാനായി തെരെഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെയും പ്രഘോഷണങ്ങളിലൂടെയും ഏകദേശം 40,000 മുതൽ 70,000 ആളുകൾ പ്രൊട്ടസ്റ്റന്റ് ആശയങ്ങൾ ഉപേക്ഷിച്ച് കത്തോലിക്കാ സഭയിലേക്ക് തിരിച്ചുവന്നു.അനുകമ്പ, സ്നേഹം എന്നീ രണ്ടു വാക്കുകള്‍ കൊണ്ട് വിശുദ്ധന്റെ സ്വഭാവത്തെ വിവരിക്കുവാന്‍ നമുക്ക് കഴിയും.
വലിയ മുൻകോപിയായിരുന്ന ഈ വിശുദ്ധൻ 20 വർഷത്തോളം അതുപേക്ഷിക്കാൻ ദൈവകൃപയിൽ ആശ്രയിച്ച് പ്രയത്നിച്ചിരുന്നു.അതിന്റെ ഫലമെന്നോണം, കത്തോലിക്കാ സഭയിൽ ഇന്ന് ‘The Gentleman saint’ എന്ന് വിശേഷിപ്പിക്കപ്പെടാൻ തക്ക ശാന്തത അദ്ദേഹം കൈവരിച്ചു.തന്റെ സൗമ്യസ്വഭാവം ആത്മാക്കളുടെ രക്ഷക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് ഏറെ സഹായകരമായി.
21,000ൽ പരം എഴുത്തുകളും 40,000ൽ പരം പ്രഭാഷണരേഖകളും അദ്ദേഹത്തിന്റേതായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.’ഭക്തിമാർഗ പ്രവേശിക’ എന്ന ആധ്യാത്മിക ഗ്രന്ഥം ഇതിൽ പ്രധാനമാണ്. വി. ജെയ്ൻ ഫ്രാൻസിസ് ഡി ശന്താളുമായുള്ള സൗഹൃദം വഴിയായി ഇരുവരും ചേർന്ന് വിസിറ്റേഷൻ സന്യാസസഭയ്ക്ക് 1610ൽ രൂപം നൽകി.1622 ഡിസംബർ 28ന് വിശുദ്ധൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
ലേഖകൻ: ബ്രദർ ജെറിൻ PDM
കടപ്പാട്: പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-francis-de-sales-126
http://www.pravachakasabdam.com/index.php/site/news/631
https://youtu.be/wnUd0XTScEY animated story
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount