1510ൽ സ്പെയിനിൽ ഒരു രാജകുടുംബത്തിൽ ജനിച്ച വി.ഫ്രാൻസിസ് ബോർജിയ ചാൾസ് അഞ്ചാമൻ രാജാവിന്റെ കൊട്ടാരത്തിലെ ഒരു പ്രഭുവായിരുന്നു. ചെറുപ്പം മുതലേ വിശുദ്ധിയിലും ദൈവസ്നേഹത്തിലും വളർന്നുവന്ന വിശുദ്ധൻ പന്ത്രണ്ടാം വയസുമുതൽ തത്വശാസ്ത്രം പഠിക്കുവാൻ ആരംഭിച്ചു. ഇസബെൽ ചക്രവർത്തിനിയുടെ നിർദ്ദേശപ്രകാരം എലെനോർ ഡി കാസ്ട്രോ എന്ന ഒരു പ്രഭ്വിയെ വിവാഹം ചെയ്ത വിശുദ്ധന് എട്ട് മക്കളുണ്ടായിരുന്നു.ദൈവാനുഗ്രഹപ്രദവും സന്തുഷ്ടവുമായിരുന്ന കുടുംബജീവിതം നയിച്ചിരുന്ന അദ്ദേഹത്തെ സമൂഹം ഏറെ ബഹുമാനിച്ചിരുന്നു.1539ൽ ഇസബെൽ ചക്രവർത്തിനിയുടെ മരണത്തിന് പിന്നാലെ മനുഷ്യനെ സേവിക്കുന്നതിനേക്കാൾ നല്ലത് ദൈവത്തെ സേവിക്കുന്നതാണ് എന്ന ബോധ്യം വിശുദ്ധന് ലഭിക്കുകയും സന്യാസജീവിതത്തോടുള്ള താത്പര്യം അദ്ദേഹത്തിൽ ജനിക്കുകയും ചെയ്തു.1567ൽ ഭാര്യയുടെ മരണത്തിന് പിന്നാലെ ജെസുട്ട് സഭയിൽ ചേർന്ന അദ്ദേഹം 1151ൽ പൗരോഹിത്യം സ്വീകരിച്ചു.ഒരു പ്രഭുവായിരുന്നിട്ടും എളിമയുടെ പ്രവർത്തികൾ പരിശീലനകാലഘട്ടത്തിൽ അദ്ദേഹം അനുഷ്ഠിച്ചിരുന്നു.പാചകജോലിയും ചുമട്ടുജോലിയുമൊക്കെ സന്തോഷത്തോടെ അദ്ദേഹം ചെയ്തു.1565ൽ അദ്ദേഹം ജെസ്യൂട് സഭയുടെ മൂന്നാമത്തെ സുപ്പീരിയർ ജനറൽ ആയി. അനേകം രാജ്യങ്ങളിലേക്ക് മിഷൻ പ്രവർത്തനങ്ങൾക്കായി ജെസ്യൂട് സഭാ വൈദികരെ വിശുദ്ധൻ അയച്ചു.1572ലായിരുന്നു വിശുദ്ധന്റെ മരണം.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=643
https://www.jesuits.global/saint-blessed/saint-francis-borgia/
http://www.pravachakasabdam.com/index.php/site/news/2809
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount