1850ൽ ഇറ്റലിയിൽ ജനിച്ച വി.ഫ്രാൻസെസ് കബ്രിനി തന്റെ കുടുംബത്തിലെ പതിമൂന്നാമത്തെ സന്താനമായിരുന്നു.മോശം ആരോഗ്യസ്ഥിതി ചെറുപ്പം മുതലേ അലട്ടിയിരുന്നെങ്കിലും ആത്മീയകാര്യങ്ങളിൽ അവൾ ഉത്സുകയായിരുന്നു. തന്റെ അധ്യാപികമാരായ സന്യാസിനിമാരുടെ സന്യാസസഭയിൽ ചേരാൻ അവൾ ആഗ്രഹിച്ചെങ്കിലും അനാരോഗ്യം തടസമായി. അധ്യാപകവൃത്തിയിൽ പ്രവേശിച്ച അവൾ ഒരു അനാഥാലയത്തിൽ പഠിപ്പിക്കുവാൻ ആരംഭിക്കുകയും 1877ൽ വ്രതവാഗ്ദാനം നടത്തി സന്യാസിനിയാവുകയും ചെയ്തു.തുടർന്ന് Missionary sisters of sacred heart എന്ന സന്യാസസഭ സ്ഥാപിച്ചു.കുട്ടികൾക്കും നിരാലംബർക്കും ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനായി ആശുപത്രികൾ, സ്കൂളുകൾ എന്നിവ സ്ഥാപിക്കുന്നതടക്കമുള്ള സാമൂഹ്യപ്രവർത്തനങ്ങളായിരുന്നു ഇവർ നടത്തിയിരുന്നത്. സന്യാസസഭയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയും മാർപാപ്പയുടെ നിർദ്ദേശപ്രകാരം 1889ൽ അമേരിക്കയിലേക്ക് വ്യാപിക്കുകയും ചെയ്തു.അമേരിക്കയിലെ ഇറ്റാലിയൻ പ്രവാസികളെ മുന്നിൽക്കണ്ടായിരുന്നു ഈ നീക്കം. സന്യാസസഭ സ്ഥാപിച്ച് 35 വർഷമായപ്പോൾ സ്‌കൂളുകളും ആശുപത്രികളും അടക്കം 67 സ്ഥാപനങ്ങൾ ഇവർക്കുണ്ടായിരുന്നു.1909ൽ അമേരിക്കൻ പൗരത്വം വിശുദ്ധയ്ക്ക് ലഭിച്ചു. വിശ്രമമില്ലാത്ത ശുശ്രൂഷാജീവിതത്തിനൊടുവിൽ 1917ലായിരുന്നു വിശുദ്ധയുടെ മരണം. പ്രവാസികളുടെ മധ്യസ്ഥയായിട്ടാണ് വി.ഫ്രാൻസെസ് സേവ്യർ കബ്രിനി അറിയപ്പെടുന്നത്.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=278
https://www.franciscanmedia.org/saint-of-the-day/saint-frances-xavier-cabrini/
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount