A. D 250ൽ ജനിച്ച വി.ഫ്ലോറിയൻ ഇന്നത്തെ ഓസ്ട്രിയയുടെ ഭാഗമായ നോറിക്കമിൽ സൈനിക സേവനം ചെയ്തിരുന്ന ഒരു റോമൻ പടയാളിയായിരുന്നു.ക്രിസ്ത്യാനിയായിരിക്കുക എന്നത് ഒരു റോമൻ പടയാളിക്ക് അനുവദനീയമല്ലാതിരിക്കെ, വിശ്വാസിയായിരുന്ന വിശുദ്ധ ഫ്ലോറിയൻ രഹസ്യമായി സഭായോഗങ്ങളിലും പ്രാർത്ഥനകളിലും പങ്കെടുത്തിരുന്നു.ഒരിക്കൽ രാജ്യത്ത് വലിയ ഒരു അഗ്നിബാധ ഉണ്ടായപ്പോൾ, വിശുദ്ധൻ ഒരു പാത്രം വെള്ളമെടുത്ത് പ്രാർത്ഥിച്ചതിനു ശേഷം തീയുടെ മുകളിലേക്ക് അത് ഒഴിച്ചപ്പോൾ, അഗ്നിബാധ മുഴുവൻ ശമിച്ചതായിട്ടുള്ള ഒരു സംഭവം വിശുദ്ധന്റെ ജീവചരിത്രത്തിലുണ്ട്.ഡയോക്ളീഷൻ ചക്രവർത്തിയുടെ കാലത്ത് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യാനുള്ള ഒരു ദൗത്യം വിശുദ്ധന് നൽകപ്പെട്ടെങ്കിലും വിശുദ്ധൻ തന്റെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് അതിനെ എതിർത്തു. ഇതേത്തുടർന്ന് വിശുദ്ധനെ ചമ്മട്ടി കൊണ്ട് അടിക്കുകയും, പകുതി തൊലിയുരിയുകയും ചെയ്തു. പിന്നീട് അഗ്നിയിൽ പൊള്ളിച്ചതിനു ശേഷം അദ്ദേഹത്തിന്റെ കഴുത്തിൽ ഒരു വലിയ കല്ല് കെട്ടി പുഴയിൽ താഴ്ത്തുകയാണ് ഉണ്ടായത്.AD 304ലായിരുന്നു വിശുദ്ധന്റെ രക്തസാക്ഷിത്വം.പോളണ്ടിന്റെ പ്രത്യേക മധ്യസ്ഥരിൽ ഒരാളായ വിശുദ്ധൻ, വെള്ളപ്പൊക്കം അഗ്നിബാധ എന്നിവ മൂലം ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള പ്രത്യേക മധ്യസ്ഥൻ കൂടിയാണ്.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=149
https://www.saintsfeastfamily.com/copy-of-feast-of-sts-philip-and-jam-1
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount